Moovalamkuzhi Chamundi Theyyam (മൂവാളം കുഴി ചാമുണ്ടി തെയ്യം)

 1. Home
 2. >
 3. /
 4. Moovalamkuzhi Chamundi Theyyam (മൂവാളം കുഴി ചാമുണ്ടി തെയ്യം)

Moovalamkuzhi Chamundi Theyyam (മൂവാളം കുഴി ചാമുണ്ടി തെയ്യം)

മൂവാളം കുഴി ചാമുണ്ടി തെയ്യം

About this Theyyam

മൂവാളം കുഴി ചാമുണ്ടി തെയ്യം:

ദേവിയെ എടമന തന്ത്രി പണ്ട് ചെമ്പു കുടത്തില്‍ ആവാഹിച്ച ശേഷം മൂന്നാള്‍ ആഴത്തില്‍ താഴ്ത്തിയപ്പോള്‍ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ ശക്തി സ്വരൂപിണിയാണ് മൂവാളം കുഴി ചാമുണ്ഡി. മൂന്ന്‍ ആളുടെ ആഴത്തിലുള്ള കുഴിയില്‍ നിന്ന് എഴുന്നേറ്റ എന്നര്‍ത്ഥത്തില്‍ ആണ് മൂവാളം കുഴി ചാമുണ്ടി എന്ന പേര് വന്നത്.

എടമന തന്ത്രിയാല്‍ ചെമ്പു കുടത്തില്‍ ആവാഹിക്കപ്പെട്ടതിനാല്‍ തന്ത്രിമാരെയും ചെമ്പ് കുടത്തെയും ദേവിയുടെ അരങ്ങില്‍ അനുവദിക്കാറില്ല. കഠിനമായ കോപത്താല്‍  തൻ്റെ ശക്തി കൊണ്ട് പാതാളത്തില്‍ നിന്ന് ചെമ്പ് കുടത്തെ പിളര്‍ന്നു കൊണ്ട് അവതരിച്ച ദേവി അതീവ രൌദ്രതയുള്ളവളാണ്. കോപം മൂത്ത് കണ്ണില്‍ കാണുന്നവരെയൊക്കെ തൻ്റെ ആയുധങ്ങള്‍ കൊണ്ട് ദേവി പ്രഹരിക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കുന്നതാണ്. മൂന്ന്‍ തരം വര്‍ണ പലിശ, വില്ലും ശരക്കോലും, വ്യത്യസ്ത തരം വാളുകള്‍ തുടങ്ങിയവയാണ് ദേവി ആയുധങ്ങള്‍ ആയി ഉപയോഗിക്കുന്നത്.മലയൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.ശാലിയാർക്കു കുലദേവത ആണ് ഈ ദേവി.

ദേവിയെക്കുറിച്ചുള്ള വര്‍ണ്ണന നോക്കൂ…

“എടമന വാഴും തന്ത്രിയുമന്‍പൊടു-
ഇളയ പുരത്തകമമ്പിന തന്ത്രി
പ്രിയരിതമെന്നൊരു ബോധാത്താലേ
ആത്മസ്വരൂപിണിയാമവള്‍ തന്നെ
ആവാഹിച്ചൊരു ചെമ്പു കുടത്തില്‍
സങ്കോചിപ്പിച്ചഴകൊടു തന്റെ
ഭൃത്യ ജനത്തില്‍ കൈയതു നല്‍കി”

 

ശ്രീ മൂവാളംകുഴി ചാമുണ്ഡി
**********

നൂറ്റാണ്ടുകൾക്കുമുൻപ് മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണൻ അരവത്തു എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു. ഇക്കാലത്ത് തന്നെ മധൂരിനടുത്തു ഒളിയത്തു മന്ത്ര തന്ത്രങ്ങളിൽ അപാരപാണ്ടിത്യമുള്ളവർ താമസിച്ചിരുന്ന ഒളയത്തില്ലം എന്ന ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു. എടമനയിൽ നിന്ന് ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിക്കുവാനിടവരുകയും ഗൃഹനാഥന്റെ അഭാവത്തിൽ അന്തർജനം വേണ്ടവിധത്തിൽ ഉപചരിക്കാത്തതിനാൽ പ്രകോപിതനായി ചില പൊടികൈ മന്ത്രപ്രയോഗങ്ങൾ നടത്തി തിരിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽ താമസം വിന എത്തി ചേർന്ന ഒളയത്ത് തന്ത്രി കാര്യം മനസ്സിലാക്കി മന്ത്ര രൂപേണതന്നെ പ്രതികരിക്കുകയും ചെയിതു. പരസ്പരം മനസ്സിലായ തന്ത്രിമാർ മന്ത്രതന്ത്രങ്ങളിൽ തങ്ങൾക്കുള്ള പ്രാവീണ്യം തെളിയിക്കുവാനായി മത്സരിക്കുകയും മന്ത്ര മൂർത്തികളെ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു.. ഈ യുദ്ധത്തിൽ ഒളയത്ത് തന്ത്രി സ്വമൂലാധാരസ്ഥിതയായ പരാശക്തിയെ ശത്രുസംഹാരത്തിനായി നിയോഗിക്കുകയും തന്നെ സമീപിച്ച മന്ത്ര മൂർത്തിയെ എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് തൊണ്ടിലാക്കി കുഴിച്ചിട്ടുവെങ്കിലും ക്ഷണനേരം കൊണ്ട് അത് പൊട്ടി പിളർന്ന് തന്ത്രിയോടടുത്തു. ഇല്ലത്തെത്തിയ  തന്ത്രി പിൻതുടർന്നെത്തിയ  മന്ത്ര മൂർത്തിയെ ഉറപ്പേറിയ ചെമ്പുകുടത്തിൽ  വീണ്ടും ആവഹിച്ചടക്കി. ആശ്രിതന്മാരായ മട്ടൈ കോലാൻ, കീക്കാനത്തെ അടിയോടി എന്നിവരെ കൊണ്ട് ഇല്ലത്തിനു തെക്ക് കിഴക്കായി അരക്കാതെ ദുരെ മൂവാൾ പ്രമാണം കുഴി കുഴിച്ച് അതിലടക്കം ചെയ്യ്തു. സർവ്വതന്ത്രാത്മികയും സർവ്വമന്ത്രാത്മികയുമായ പരാശക്തി ഹുങ്കാര ശബ്ദത്തോടെ പൊട്ടിപിളർന്ന് സ്വതന്ത്രയായി ഭീകരാകാരത്തോടെ ചെന്ന് മട്ടൈ കോലാന്റെ പടിഞ്ഞാറ്റകം തകർത്തു. കൊലാന്നെ വധിച്ച്‌ തന്ത്രിയോടടുത്തു. ഭീതനായ തന്ത്രി പ്രാണരക്ഷാർത്ഥം ഓടി ത്രിക്കണ്ണൻ ത്രയബകേശ്വരനോട് അഭയം ചോദിച്ചു. കിഴക്കേ ഗോപുരത്തിലുടെ കയറിയ തന്ത്രിയെ പിന്തുടർന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ മന്ത്രമുർത്തി തൃക്കണ്ണാട് എത്തിയെങ്കിലും തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി. തന്ത്രിമാർ തമ്മിലുള്ള വെറുപ്പ്‌ തീർത്ത് തൃക്കണ്ണാടപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു. ചെമ്പുകുടത്തിൽ മൂവാൾ കുഴിയിൽ മൂന്നേമുക്കാൽ നാഴിക നേരം സ്ഥാപനം ചെയ്യപെട്ടതിനാൽ മൂവാളംകുഴി ചാമുണ്ഡിയായി തൃക്കണ്ണാട് പടിഞ്ഞാറേ ഗോപുരത്തിൽ പ്രതിഷ്ഠനേടി .


Images

 • moovalam kuzhi-2
 • moovalam kuzhi-1
 • moovalam kuzhi-3

Videos

 • https://www.youtube.com/watch?v=nTZcFquxQ-A

  Moovalam Kuzhi

 • https://www.youtube.com/watch?v=mWTtpKWGBBw

  Moovalamkuzhi Chamundi

 • https://www.youtube.com/watch?v=1JAXcOS4mZA

  Theyyam -

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning