Bekkal Thrikkannad Sri Thrayambakeshwara Kshethram

  1. Home
  2. >
  3. /
  4. Bekkal Thrikkannad Sri Thrayambakeshwara Kshethram

Bekkal Thrikkannad Sri Thrayambakeshwara Kshethram

(ബേക്കല്‍ തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രം)

thrikkannad thrayambakeswara (2)

About this Kavu

Kumbam 26

march 10

: മൂവാളംകുഴി ചാമുണ്ഡിയുടെ ആരൂഡസ്ഥാനം.
ഒരിക്കൽ പാണ്ഡ്യരാജാവ് തന്റെ ജൈത്രയാത്രയിൽ മൂന്നു കപ്പലുകളിൽ സൈന്യസമേതം സഞ്ചരിക്കവേ തൃക്കണ്ണാട് ആറാട്ട്‌ മഹോത്സവം നടക്കുകയായിരുന്നു. ക്ഷേത്രവും വസ്തുവകയും തന്റെ അതീനതയിലാക്കണമെന്ന ഉദ്ദേശം മനസ്സിൽ കണ്ട് സൈന്യത്തോട് ആക്രമിക്കാൻ ആവശ്യപ്പെട്ടു. സൈന്യം പീരങ്കി ഉതിർക്കുകയും ക്ഷേത്രത്തിലെ ശിവലിംഗത്തിന് പോറലേൽക്കുകയും നിലപറയും കൊട്ടാരവും അഗ്നിക്കിരയാവുകയും ചെയ്തു. തത്സമയം ദേവീദൂതൻ ക്ഷേത്രനടയിൽ പ്രത്യക്ഷപ്പെട്ടു അഞ്ചു തിരിയിട്ട ദീപം നല്കാൻ ആവശ്യപ്പെട്ടു. ദീപവുമായി ദൂതൻ കടൽക്കരയിലേക്ക് ചെല്ലുകയും ധ്യാനനിരതനായി കൊടിയിലയിലെ ദീപം സമുദ്രനിരപ്പിലൂടെ ഒഴുക്കി. നിമിഷ നേരം കൊണ്ട് രണ്ടു കപ്പലുകളിലും അഗ്നിജ്വാല പടർന്നു. മൂന്നാമത്തെ കപ്പലും അഗ്നി വിഴുങ്ങുന്നതിനു മുൻപ്‌ ചെയ്തുപോയ അപരാധം പൊറുക്കണമെന്ന് ആവശ്യപ്പെട്ടു ത്രിക്കന്നാടപ്പനെ സാഷ്ടാംഗം പ്രണമിച്ചു. കോപം തല്ക്കാലം ശമിച്ചുവെങ്കിലും തന്റെ രക്ഷക്കായി തത്സമയം പ്രത്യക്ഷപ്പെട്ടത് തന്റെ മൂന്നാം കണ്ണില നിന്നുൽഭവിച്ച ശ്രീ കുറുംബയാണെന്നറിയുകയും മേലിൽ തന്റെ പൊന്മകൾ തന്റെ ദീപം തന്നെയാവണമെന്ന് അരുളിച്ചെയ്തു. അപ്രകാരം ത്രിക്കണ്ണാവിലപ്പന്റെ വലതു ഭാഗം പാലക്കുന്നിൽ സ്ഥാനം നല്കുകയും ചെയ്തു. അന്നുമുതൽ ത്രിക്കണ്ണാവിലപ്പന്റെആറാട്ട്‌ എഴുന്നള്ളത്തു കഴിഞ്ഞ് തിരിച്ചെഴുന്നള്ളൂമ്പോൾ പാലക്കുന്നിൽ നിന്നും ശ്രീ കുറുംബ നാൽവരും വിഷ്ണുമൂർത്തിയും എഴുന്നല്ലതിനെ അനുഗമിക്കുകയും ആറാട്ട്‌ സമാപ്തിയോളം ദണ്ഡപടിയിൽ കാവൽ നില്ക്കുകയും, കൊടി ഇറങ്ങിയ ശേഷം ത്രിക്കണ്ണാവിലപ്പൻ സമ്മതിച്ചതായ ആലവട്ടം, വെണ്‍ചാമരം, താഴിക, തത്തിക, പഞ്ചവാദ്യം, ഇട്ടപന്തൽ, ഏറിയ കമ്പ, മുതലായവ ഏറ്റുവാങ്ങി തിരിച്ചെഴുന്നള്ളൂകയും പിറ്റെന്നാൾ ഭരണി മഹോത്സവത്തിന് കൊടിയേറുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നു.

Theyyams Festival Date

From To Description
2018-03-10 2018-03-10 March 10 Kumbam 26

Images

«

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning