Ezhome Peringil Aryakkara Bhagavathy Kottam
(ആര്യക്കര ഭഗവതി കോട്ടം)

About this Kavu
Ezhome Peringil Aryakkara Bhagavathy Kottam
ഏകദേശം 50 വർഷത്തിനു മുൻപാണ് ഈ കാവിൽ അവസാനമായി തെയ്യം കളിയാട്ടം നടന്നത് എന്ന് ഈ കാവുമായി ബന്ധപ്പെട്ടു നമ്മൾപരിചയപ്പെട്ട ഗോവിന്ദൻ ചേട്ടൻ പറയുന്നു . വലിയ മുടി ഭഗവതി തെയ്യം ഉൾപ്പെടെ ഏകദേശം 10 ഓളം തെയ്യങ്ങൾ ഉണ്ടായിരുന്നതായി അദ്ദേഹം ഓർക്കുന്നു. അത് പോലെ പത്താമുദയത്തിനു മുൻപ് തുലാം 4 ആം തീയതി ആണ് ഇവിടത്തെ കളിയാട്ടാരംഭം എന്നുള്ളത് പുതിയഅറിവാണ്.
യദു വെങ്ങര ആണ് യാദൃശ്ചികമായി ഈ കാവ് കണ്ടത് . പിന്നീട് ഈ കാവിൻറെ അവസ്ഥയെ കുറിച്ച് തെയ്യ കാഴ്ചകൾ വാട്സ് ആപ് ഗ്രൂപ്പിലും ഫേസ്ബുക്ക് പേജിലും വിവരങ്ങൾ നൽകി. തുടർന്നുള്ള അന്വേഷണത്തിൽ ആര്യക്കര ഭഗവതി കാവ് ആണ് ഇത് എന്നു മനസ്സിലായി . കൊട്ടില അടിപ്പാലം ബസ് സ്റ്റോപ്പിൽ നിന്നും 2 km ഉള്ളിലായി പെരിങ്ങിൽ എന്ന സ്ഥലത്താണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്. ശക്തിയായിഒഴുകുന്ന കുപ്പം പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഈ കാവിൻറെ രണ്ടു മീറ്റർ അകലം വരെ പുഴ കൊണ്ടു പോയ അവസ്ഥയിൽ ആണ്നമ്മൾ കണ്ടത് .
ഈ കാവിനെ കുറിച്ച് കൂടുതൽ അറിയാനുള്ള മെമ്പർമാരുടെ താല്പര്യവും, കാവ് അതെ പോലെ പുനർനിർമ്മിക്കാൻ പലരും സഹായവാഗ്ദാനം ചെയ്യുകയും ചെയ്ത സ്ഥിതിക്ക് തെയ്യ കാഴ്ചകൾ വാട്സ് ആപ്പ് ഗ്രൂപ്പിലെ മെമ്പർമാർ നിലവിൽ ഈ കാവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആൾക്കാരെ കാണുകയും പുനർനിർമ്മാണ സാധ്യത വിലയിരുത്തുകയും ചെയ്തു. പുലയ സമുദായത്തിൽപ്പെട്ട മാടൻ തറവാടുകാരുടെതാണ് ഈ കാവ് . അവസാനമായി കളിയാട്ടം നടന്ന സമയത്തു ഏകദേശം അമ്പതോളം പുലയ സമുദായ വീടുകൾ ഈഭാഗത്തു ഉണ്ടായിരുന്നു. പിന്നീട് കുറെ പേർ മതം മാറി വേറെ സ്ഥലങ്ങളിലേക്ക് കുടിയേറി പാർത്തു. മാടൻ തറവാട്ടുകാർ വെങ്ങര മാട്ടൂൽ ഭാഗങ്ങളിലേക്കും പോയി. ബാക്കിയുള്ള 10 ഓളം കുടുംബങ്ങൾ ആണ് കുറെ കാലങ്ങളായി ഈ കാവ് സംരക്ഷിച്ചത്. പിന്നീട് പുഴ കരയോട് അടുത്ത് വരുകയും,കാവിൻറെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആയ സമയത്തു ആണ് ഈ കാവ് തീർത്തും അനാഥമായത്. രണ്ടു വർഷം മുൻപ് വരെ വിശേഷ ദിവസങ്ങളിൽ ഇവിടെ വിളക്കു വെച്ചിരുന്നു.
തെയ്യ കാഴ്ചകൾ വാട്സ് ആപ്പ് ഗ്രൂപ്പിൻറെ സഹകരണത്തോടെ ഈ കാവിൻറെ പുനർനിർമ്മാണം ആരംഭിക്കാൻ ധാരണയായി. അതുപോലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള കുറച്ചു പേരെ ഈ കാവിൻറെ കമ്മിറ്റിയിൽ എടുക്കുവാനും തീരുമാനിച്ചു. പിരിച്ചെടുക്കുന്ന പൈസയുടെ കണക്കുകൾ , വരവ് ചെലവ് വിവരങ്ങൾ, പുനർനിർമ്മാണ പുരോഗതി എന്നിവ യദാ സമയം എല്ലാവരെയും അറിയിക്കുന്നതാണ്. കാവിൻറെ പേരിൽ എസ്ബിഐ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് . കുറഞ്ഞ ചിലവിൽ തനിമ നിലനിർത്തി ഈ കാവ് പഴയ പോലെ പുനർനിർമ്മിക്കാൻ ഏകദേശം 6 -8 ലക്ഷം രൂപയാകും. ഇതിലേക്കായി നിങ്ങൾ ഏവരുടെയും എളിയ സാമ്പത്തിക സഹായം നമ്മൾ അഭ്യർത്ഥിക്കുന്നു. ശ്രീ ആർ സി കരിപ്പത്ത് , വൈ വി കണ്ണൻ മാസ്റ്റർ , ലിസ്സി മാത്യു, സുമേഷ് പെരുവണ്ണാൻ,സതീഷ് പറവൂർ, സുരേഷ് നമ്പ്യാർ, വരുൺ അടുത്തില, രാജീവ് ക്രീയേറ്റീവ് എന്നിവരുടെ മേൽനോട്ടത്തിൽ പുനർ നിർമാണത്തിനുള്ള തയ്യാറെടുപ്പുകൾ എടുക്കുകയാണ് നമ്മൾ.
നിങ്ങൾ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Contact us :
Bigil : 9539182699
Suresh Nambiar : 9400672200
Varun Aduthila : 9995121935
Raghu Malur : 9526805283
Bank Details
A/c Name : ARYAKKARA BHAGAVATHY KSHETRA COMMITTEE
A/c No. : 00000037076805200
Bank : State Bank of India
Branch : PAZHAYANGADI
IFSC Code : SBIN0018494
SBIN0018494
Branch Code : 018494 (Last 6 Characters of the IFSC Code)
Address : Madayi Mall, Eripuram, Pazhayangadi, Dist.kannur, Kerala-670303
Phone number : 9447585533