Kasargod Panathur Manhadukkam Thulurvanath Bhagavathy Temple

  1. Home
  2. >
  3. /
  4. Kasargod Panathur Manhadukkam Thulurvanath Bhagavathy Temple

Kasargod Panathur Manhadukkam Thulurvanath Bhagavathy Temple

(കാഞ്ഞങ്ങാട് പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്രം)

Thulurvanathu Bhagavathy Kshethram, manhadukkam

About this Kavu

Feb 14-21

മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി
ക്ഷേത്രം പാണത്തൂർ…
കാസര്ഗോഡ് ജില്ലയിലെ പനത്തടി
പഞ്ചായത്തിൽ പാണത്തൂരില് നിന്നും 4
കിലോമീറ്റർ കിഴക്കായി ഉള്ള ഒരു സ്ഥലമാണ്
തുളൂർ വനം. ഇവിടത്തെ ക്ഷേത്രം പ്രശസ്തമാണ്.
ക്ഷേത്രപാലനും ഭഗവതിയും ആണ് ഇവിടത്തെ
പ്രതിഷ്ഠകൾ. ശിവരാത്രി ദിവസം മുതൽ 8
ദിവസമാണ് ഇവിടത്തെ ഉത്സവം. ഈ
ഉത്സവത്തിന് ജില്ലയിലെ എല്ലാ സ്ഥലങ്ങളിൽ
നിന്നും കര്ണാടകയിലെ കൂർഗ്ഗിൽ നിന്നും
ധാരാളം ജനങ്ങൾ ഒത്തുകൂടുന്നു.
തുളൂർവനത്തു ഭഗവതിയും ക്ഷേത്രപാലനുമാണ്
പ്രധാന ദേവതയെങ്കിലും ഏറെ
പ്രസിദ്ധിയാർജിച്ചത് മുന്നായരീശ്വരൻ‍ എന്ന
തെയ്യമാണ്. കളിയാട്ട സമയത്ത്
നൂറ്റിയൊന്നോളം തെയ്യക്കോലങ്ങൾ‍
ഇവിടെ കെട്ടിയാടുന്നുണ്ട്. എട്ടു ദിവസങ്ങളായി
നീണ്ടു നിൽക്കുന്ന കളിയാട്ടത്തിൽ ഏഴാം
ദിവസമാണ് മുന്നായരീശ്വരൻ‍ മുടിയെടുക്കുന്നത്.

ഓം ശ്രീ തുളൂർവന വാസിനി പ്രസന്ന…
തുലാപ്പത്തോടുകൂടി വടക്കന്റെ കാതുകളിൽ കാൽചിലമ്പിന്റെ നാദവും കണ്ണുകളിൽ വിസ്മയവുമായി മണ്ണിലേക്കുവന്ന ദൈവങ്ങൾ കാവുകൾ അനുഭവങ്ങളുടെ കവാടങ്ങൾ തുറക്കുന്ന ഒരു കളിയാട്ടക്കാലം കൂടി ഒൻപതാം നാട്ടിലേക്കു കടന്നുവരികയാണ്.കിഴക്കിന്റെ കുലോം എന്ന പേരിൽ പ്രശസ്തമായ പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്രത്തിലെ ഈ വര്ഷത്തെ കളിയാട്ടം മഹാ ശിവരാത്രി ദിനം അർദ്ധ രാത്രി കഴിഞ്ഞ് ക്ഷേത്രത്തിന്റെ തെക്കേന് വാതിൽ തുറക്കുന്നതോടു കൂടി ആരംഭിക്കുന്ന കളിയാട്ടം 2018 ഫെബ്രുവരി 14 മുതൽ 21 വരെ കൊണ്ടാടുകയാണ് ജാതി മത സൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമായി ഒരു നാടിന്റെ ഉത്സവത്തിൽ ദേവി ദേവന്മാരുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു..മഹാമേരു എന്ന ശ്രീ ചക്രത്തിന്റെ പ്രഭാവത്തിൽ അധിവസിക്കുന്ന സാക്ഷാൽ പ്രപഞ്ച മാതാവായ തുളൂർവനത് ഭഗവതി .തുളൂർവനത് ഭഗവതിയുടെ പരമ ഭക്തനായി മാതമംഗലത്തു നിന്നും ഒൻപതാം നാടിന്റെയും കേക്കൂലോത്തിന്റെയും രക്ഷകനായി നിലകൊണ്ട മുന്നാഴി അരി മാത്രം പ്രതിഫലമായി സ്വീകരിച്ചു തുളുനാടൻ ഗുരുക്കളുടെ പുത്രനായ സാക്ഷാൽ മുന്നായരീശ്വരനും, ഹരനും മങ്കയും പണ്ട് പുലിരൂപം പൂണ്ടു, പുലി പെറ്റ പുലിക്കിടാങ്ങളും കൂടി കരിന്തിരി നായരെ ദൈവക്കരുവാക്കി തുളൂർവനത് ഭഗവതിയെ നയനാരായി സ്വീകരിച്ചു തുളൂർവനത് മാടകൊട്ടിലിൽ ആരൂഢവും ദീപവും നേടിയ സാക്ഷാൽ പുലി ദൈവങ്ങളും, അള്ളട മുക്കാതം നാട്ടിൽ നിന്നും ബ്രാഹ്മണ കുട്ടികളുടെ വേഷത്തിൽ തുളൂർവനത്തമ്മയുടെ ക്രോധം ശമിപ്പിക്കാനെത്തിയ അള്ളടസ്വരൂപാധിപൻ ക്ഷേത്രപാലകൻ ഈശ്വരനും ചങ്ങാതി ബാലുശ്ശേരി കോട്ട വാഴും വേട്ടക്കൊരുമകൻ ഈശ്വരനും.. ദക്ഷ യാഗ ദ്വമ്സകനായ ആർത്താണ്ഡൻ ദൈവവും, തുടങ്ങി അപൂര്വ്വം ദൈവങ്ങളുടെയും സംഗമ ഭൂമി….
കളിയാട്ട വിവരങ്ങൾ
ഫെബ്രുവരി 14 ഒന്നാം കളിയാട്ടം ബുധൻ സന്ധ്യക് പ്രാരംഭം രാത്രി അടർ ഭൂതം പുലർച്ചെ നാഗരാജാവ്,
നാഗകന്യക
ഫെബ്രുവരി 15 രണ്ടാം കളിയാട്ടം വ്യാഴം സന്ധ്യക് വേടനും, കരിവേടനും
ഫെബ്രുവരി 16 മൂന്നാം കളിയാട്ടം വെള്ളി സന്ധ്യക് ഇരുദൈവങ്ങളും പുറാട്ടും, ശ്രീ മഞ്ഞാലമ ദേവിയും നാട്ടുകാരുടെ കലശവും ഒളിമക്കളും കിളിമക്കളും, മാഞ്ചേരി മുത്തപ്പൻ
ഫെബ്രുവരി 17 ശനി നാലാം കളിയാട്ടം പകൽ 1മണിക് പൂകാർ സംഘം പാണത്തൂർ കാട്ടൂർ വീട്ടിൽ എത്തിച്ചേരുന്നു വൈകുനേരം പൂകാർ സംഘം തുളൂർവനതും എത്തിച്ചേരുന്നു വൈകുനേരം 6മണിക് ശ്രീ മുന്നായരിശ്വരന്റെ വെള്ളാട്ടം രാത്രി കരിന്ത്രായർ ,പുലിമാരൻ, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം
ഫെബ്രുവരി 18 ഞായർ അഞ്ചാം കളിയാട്ടം രാവിലെ ശ്രീ മുന്നായരിശ്വരന്റെ തിറ പകൽ ക്രമത്തിൽ കരിന്ത്രായർ ,പുലിമാരൻ, വേട്ടക്കൊരുമകൻ തിറകൾ വൈകിട്ട് ശ്രീ മുന്നായരിശ്വരന്റെ വെള്ളാട്ടം ശ്രീ കാളപുലിയൻ ശ്രീ പുലികണ്ടൻ, ശ്രീ വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം ശേഷം ശ്രീ പെറ്റടി പൂവൻ ദൈവം

ഫെബ്രുവരി 19 തിങ്കൾ ആറാം കളിയാട്ടം രാവിലെ ശ്രീ മുന്നായരിശ്വരന്റെ തിറ തുടർന്ന് ശ്രീ കാളപുലിയൻ, ശ്രീ പുലികണ്ടൻ, ശ്രീ വേട്ടക്കൊരുമകൻ തിറകൾ വൈകുനേരം ശ്രീ മുന്നായരിശ്വരന്റെ വെള്ളാട്ടം രാത്രി മലങ്കാരി വെള്ളാട്ടം പുലൂർണൻ വെള്ളാട്ടം തുടർന്നു ശ്രീ പുല്ലുരാളി ദേവിയുടെയും ശ്രീ ബളോളൻ ദൈവത്തിന്റെയും തോറ്റങ്ങൾ, വേട്ടചേകോനും, പുറാട്ടും,തുടർന്ന് മുത്തേടത്തും എളേടത്തും കലശവും ബ്രാഹ്മണന്റെ പുറപ്പാടും, ബളോളൻ ദൈവം പുറപ്പാട്

ഫെബ്രുവരി 20 ചൊവ്വ ഏഴാം കളിയാട്ടം രാവിലെ 9:30ന് ശ്രീ മുന്നായരിശ്വരന്റെ പുറപ്പാട് വൈകിട് 4മണിക് ശ്രീ മുന്നായരിശ്വരൻ മുടി എടുക്കുന്നു തുടർന്ന് മലങ്കാരി ദൈവം, പുലൂർണൻ ദൈവം, പുല്ലുരാളി ദേവിയും രാത്രി ആർത്താണണ്ടൻ ദൈവം തോറ്റം, ശ്രീ ക്ഷേത്രപാലകൻ ഈശ്വരൻ തോറ്റം, ശ്രീ തുളൂർവനത് ഭഗവതി അമ്മയുടെ തോറ്റം, 101ഭൂതങ്ങളുടെ കെട്ടിയാടികൾ കഴിഞ്ഞ് ആർത്താണണ്ടൻ ദൈവം ശേഷം കോളിച്ചാൽ വീരന്മാർ

ഫെബ്രുവരി 21ബുധൻ എട്ടാം കളിയാട്ടം ശ്രീ തുളൂർവനത് ഭഗവതി അമ്മയും ക്ഷേത്രപാലകൻ ഈശ്വരനും ആചാരകാരുടെ കലശവും വൈകിട്ട് 3:30മുടി എടുക്കുന്നു

Adarbhutham, Nagarajav, Nagakanyaka,  Devarajav, Devakanyaka, Vedan, Karivedan, EruDaivam, Manhalamma, Muthappan,   Munnayeeswaran theyyam, Karinthiri nair, pulimaran, Vettakkorumakan, Paittadipuvan theyyam. 18th Munnayeeswaran, kalapuliyan, pulikandan, vettakkorumakan, 18th night theyyam thottams> Malakari Vellattam, Puliyoor kannan vellattam, puliyoor kali, Baalolan daivam, vettachekon.  Munnayeeswaran theyyam,  thulurvanath bhagavathy

എട്ടുദിവസം നീണ്ടുനില്‍ക്കുന്ന കളിയാട്ടത്തിന് 101 തെയ്യക്കോലങ്ങളാണ് കെട്ടിയാടുക.

Theyyams Performed in this (Temple) Kavu

Theyyams Festival Date

From To Description
2018-02-14 2018-02-21 Feb 14-21 Sivarathri starting
«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning