Mattannur Kodolipram Mullerikkandy Madappura
(കൊടോളിപ്രം മുല്ലേരിക്കണ്ടി മുത്തപ്പൻ മടപ്പുര)

About this Kavu
Feb 23-24
Kumbam 11-12
മുല്ലക്കണ്ടി മടപ്പുര..
സമ്പന്നമായ ദ്രാവിഡ സംസ്കൃതിയുടെ സംശുദ്ധവും ധന്യവുമായ ഈടുവെപ്പുകളെ
ല്ലാം പുതിയ സാംസ്ക്കാരികപ്പകര്‍ച്ചയില്‍ നമുക്ക് കൈമോശം വന്നു കഴിഞ്ഞു.കാടിന്‍റെ നീലിമയില്‍
കുടിയിരുത്തി ഇഷ്ടദേവനെ ഉപാസിച്ചും നെഞ്ച് തൊട്ടു വിളിച്ചും ആരാധിച്ചു വന്ന
പൂര്‍വ്വിക പുണ്യ ചരിതങ്ങള്‍ അനുസ്മരിച്ച് കഴിയുന്ന പുരാതനമായ
ഒരു മടപ്പുരയിതാ..കാലത്തിന്‍റെ കണ്ണാടി
പൊലെ ആമേരിക്കടുത്ത്..മുല്ലക്കണ്ടി മടപ്പുര..
നൂറ്റാണ്ടുകളിലൂടെ തലമുറകള്‍ കൈമാറി വന്ന
ദ്രാവിഡാചാര ശുദ്ധി ഇന്നും പിന്‍തുടരുന്ന മുത്തപ്പ
സന്നിധാനം..
കൂറ്റന്‍ സിമന്‍റ് മേല്‍ക്കൂരയില്ല..ചായം തേച്ച ഭണ്ഡാരപ്പുരയില്ല..ടൈല്‍സിട്ടു മിനുസമാക്കിയ
തിരുമുറ്റമില്ല. കുന്നത്തൂരില്‍ നിന്ന് തന്നൊടൊപ്പം
വന്ന മുത്തപ്പനീശ്വരനെ തറവാട്ടു കാരണവര്‍
അന്നു കുടിയിരുത്തിയ അതേ മടപ്പുര.
.കാലപ്രവാഹത്തില്‍ പലതും മണ്ണിനൊപ്പം ഒഴുകി പുതുമ നേടി
യപ്പൊഴും ഒരടുക്കളക്കിണറിന്‍റെ തണുപ്പും വിശുദ്ധിയും പകരുന്ന ദേവസങ്കേതം.. പുതിന്‍റെ
അര്‍ത്ഥരാഹിത്യ ജാടയില്ലാതെ നിറഞ്ഞ ഹൃദയ
പവിത്രതയോടെ വിളക്കും പൂജയും പൈങ്കുറ്റിയും
ഒരുക്കുന്ന മടയനുണ്ട്,ഇവിടെ.പുതുമോടി തീണ്ടാത്ത മനസ്സിന്നുടമ..പരിവേഷപ്പൊലിമയില്ലാത്ത ദേഹത്തിന്നുടമ..കളിയാട്ടക്കാലത്തു മാത്രം പൂവിടുന്ന ചമ്പകമുത്തശ്ശിയെ ചൂണ്ടി അദ്ദേഹം
പറഞ്ഞു.”.അന്ന് കാരണവര്‍ ഈശ്വരന്‍റെ സാന്നിധ്യം ദര്‍ശിച്ച പാല്‍ മരം..പിഴുതു കളയാന്‍
മനസ്സു വരില്ല. അഭയം നല്‍കിയ തമ്പുരാന്‍റെ
ആദ്യാരൂഢമല്ലെ.. ..
മരമെല്ലാം മുറിച്ചു മാറ്റി “കാവു്” ഒരുക്കുന്നവര്‍
ഈ മടപ്പുര കാണണം. എങ്ങുമെല്ലാടവും സഞ്ചരിക്കുന്ന തെയ്യത്തെ കല്ലിലോ ബിംബത്തിലോ അഷ്ടബന്ധത്തിലുറപ്പിക്കാന്‍
കോടികള്‍ ചെലവഴിക്കുന്നവര്‍ കാണുക..തെയ്യാരാധന തനി ദ്രാവിഡാരാധനാ രീതിയാണ്..
Dr RC Karippath