Pallikkara Kunhipullikkaal Sree Vishnumoorthy Temple

  1. Home
  2. >
  3. /
  4. Pallikkara Kunhipullikkaal Sree Vishnumoorthy Temple

Pallikkara Kunhipullikkaal Sree Vishnumoorthy Temple

(പള്ളിക്കര ശ്രീ കുഞ്ഞിപ്പുളിക്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം)

Kunjipullikkaal Sree Vishnumoorthy Temple

About this Kavu

Pallikkara Kunhipullikkaal Sree Vishnumoorthy Temple

Fire Theyyam Thee Chamundi Every Year Thulam 13,14 (October 30-31 in 2017)
കുഞ്ഞിപ്പുളിക്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം വിഷ്ണുമൂര്‍ത്തിയുടെ ഒറ്റക്കോലം(തീചാമുണ്ടി ) ആദൃമായി കെട്ടിയാടിയത് ഇവിടെയാണ് കോട്ടപ്പുറം തൃപ്പുത്തരി കഴിഞ്ഞ് (തുലാം 12) മറുപുത്തരിയായാണ് ഇവിടെ ഒറ്റക്കോലം(തുലാം13,14) കെട്ടിയാടുന്നത് മതസ്വഹാര്‍ദത്തിന്ടെ സംഗമഭൂമിയാണ് ഇവിടം ഇന്നും കളിയാട്ട ദിവസം പനിയന്‍ തെയ്യതിനുള്ള കോടി മുണ്ട് കൊണ്ടുവരുന്നത് മുസ്ലീംകുടുംബത്തില്‍ നിന്നാണ് കേരളത്തിെല കാര്‍ഷികസംസ്കാരത്തിന്ടെ ഭാഗമായുള്ള `കാവല്‍കാര്‍’ ഈ ക്ഷേത്രത്തിന്‍ടെ പൃത്യേകത ആണ്‌‍ (നായര്‍ ,മണിയാണി ,തീയ്യ-2) സമുദായത്തില്‍ പെട്ട 4 പേര്‍ ആണ് ആചാരമേല്‍കുക മേടം-1 തുടങി തുലാം-16 ഇവരുടെ കാലാവധി (6-മാസം) അവസാനിക്കും. ഇവിടുത്തെ പ്രധാന വഴിപാട് വീതും,കഞ്ഞിയും ആണ്. ഭക്തരുടെ വീടുകളില്‍ നടത്തുന്ന കാവല്‍ക്കാരുടെ കഞ്ഞി വളരെ പൃസിദ്ധമാണ് കാര്യങ്കോട് പുഴയുടെ തീരത്തുള്ള വീത് കുതിരില്‍ ആണ് വീത് അടിരന്തിരം നടത്തുന്നത്. ഇവിടെ തെയ്യം കെട്ടാനുള്ള അവകാശം പാലായിപരപ്പേന്‍ കുടുംബത്തിനാണ് ഉത്തരമലബാറില്‍`ഒറ്റക്കോലത്തിനുതുടക്കം കുറിക്കുന്നത് ഈ ക്ഷേത്രത്തിലാണ് പള്ളിക്കര ശ്രീ ഭഗവതിക്ഷേത്രത്തില്‍ നിന്ന് ദിപവും തിരിയും കൊണ്ട് വരുന്നതോട് കൂടി ആരംഭിക്കുന്ന കളിയാട്ടത്തില് സമീപ പ്രദേശത്തുള്ള മുഴുവന്‍ ആചാരസ്ഥാനികരും ദേവിദേവന്‍മാരുടെ പ്രതിരൂപങ്ങളായ വെളിച്ചപ്പാടന്‍മാരുംആദൃാവസാനം ഉണ്ടാവുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്
കുഞ്ഞിപ്പുളിക്കാൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ കാവൽക്കാർ ആചാരസ്ഥാനമേറ്റു. ഇനിയുള്ള 6 മാസംപള്ളിക്കര കൊഴുവലിൽ ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളുടെയും കാവൽക്കാർ ഇവരാണ്.  എഴുതപ്പെട്ട ചരിത്രരേഖകൾ ഒന്നും ഇല്ലെങ്കിലും ആചാരമുദ്രകളായ കയറും വടിയും ഓലക്കുടയും പിടിച്ച് കൃഷിസ്ഥലങ്ങളും, കന്നുകാലികളെയും സംരക്ഷിച്ചു കൊണ്ട് പള്ളിക്കര കൊഴുവലിൽ നിറസാന്നിധ്യമായി മായി നിലകൊള്ളുമ്പോൾ ഒരു പക്ഷേ പാലന്തായി കണ്ണൻ ദൈവക്കരുവായി മാറുന്നതിന് മുമ്പുള്ള ജീവിത കഥയുമായി അഭേദ്യമായ ബന്ധം ഈ ആചാരവുമായി ബന്ധപ്പെട്ടുകിടക്കുന്നത് നമുക്ക് കാണാൻ സാധിക്കും. അതിനുള്ള ഏറ്റവും വലിയ തെളിവാണ് കാവൽക്കാർ എവിടെ നിന്ന് ആചാര അറിയിപ്പ് കൊടുക്കുമ്പോഴും അത് കദളിക്കുളം ലക്ഷ്യമാക്കി കൊടുക്കുന്നത്. കൂടാതെ കോട്ടപ്പുറത്ത് കളിയാട്ടം തുടങ്ങുന്ന ദിനം പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടു പോകുമ്പോൾ പള്ളിക്കര അമ്പലത്തിലെ പുതിയ മുണ്ടേ ക്യയിൽ ഇവർ കാത്തു നിൽക്കണം . അന്നു വൈകീട്ട് പാലായി കന്നിക്കെ)ട്ടിലിൽ നിന്ന് പാലായി പരപ്പേനും സo ഘവും കോട്ടപ്പുറത്തേക്ക് പോകുമ്പോഴും “നാലാൾ ” മുണ്ടേ ക്യയിലും, കണ്ണന്റെ കളിക്കൂട്ടുകാരനായ കനത്താടന്റെ തറവാട്ടിലും കാത്തു നിൽക്കണം .കൂടാതെ കോട്ടപ്പുറം കളിയാട്ടത്തിൽ വാല്യക്കാരുടെ കളിയാട്ട ദിനം രാത്രിയിലും സമാപന ദിനം പകലുംകോട്ടപ്പുറം ക്ഷേത്രത്തിന്റെ തിരുമുറ്റത്തെ ആൽത്തറയിൽ കാവക്കാരുടെ സാന്നിധ്യം ഉണ്ടാകും. കുഞ്ഞി പുളിക്കൽ ക്ഷേത്രത്തിൽ തുലാം 13, 14 തീയതികളിൽ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തോടെയാണ് കാവൽക്കാരുടെ കാലാവധി അവസാനിക്കുക. കോട്ടപ്പുറം ക്ഷേത്രത്തിൽ തുലാം 12 ന് നടക്കുന്ന തൃപ്പുത്തരി കഴിഞ്ഞ് മറു പുത്തരിയായാണ് ഒറ്റക്കോലം നടത്താറ് ആദ്യമായി ഒറ്റക്കോലം (തീ ചാമുണ്ഡി കോലം) കെട്ടിയാ
തീ ചാമുണ്ഡി കോലം) കെട്ടിയാടിയത് കുഞ്ഞിപ്പുളിക്കലിൽ ആണെന്ന് പറയപ്പെടുന്നു. വിഷ്ണുമൂർത്തിയുടെ വാമൊഴി തന്നെ ” കളിയും ചിരിയും പള്ളിക്കര കൊഴുവലിലും അന്തിയുറക്കം അങ്ങാടി കോട്ടപ്പുറവും” എന്നാണ്. ഈ രണ്ട് ക്ഷേത്രങ്ങളിലും നിത്യദീപം ഇല്ല പകരം കാവൽക്കാർ എല്ലാ ദിവസവും സന്ധ്യയ്ക്ക് പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ പോയി അവിടുത്തെ ദീപം ദർശിക്കുകയാണ് പതിവ്. എല്ലാ മതസ്ഥർക്കും പ്രവേശനം അനുവദിക്കുന്ന ക്ഷേത്രം കൂടിയാണ് കുഞ്ഞിപ്പുളിക്കൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം. കോയ്മയുടെ പ്രതിനിധിയായി ഒരാൾ, കേണമംഗലം കഴകത്തിൽ നിന്ന് ഒരാൾ, പാലേരെ കീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്ന് രണ്ട് പേർ എന്നിങ്ങനെയന്ന് കാവൽക്കാരെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ജാതി മത ഭേദമന്യേ ഏല്ലാവരുടേയും ആശ്രയമായി കുഞ്ഞിപ്പട്ടുളിക്കാൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം നിലകൊള്ളുന്നു. ഈ വർഷത്തെ കാവൽക്കാർ ശശി ചൂരിക്കാട്, ശശി മാട്ടുമ്മൽ, വിനോദ് കല്ലിങ്കാൽ, രത്നാകരൻ വട്ടപ്പൊയിൽ എന്നിവരാണ്

Theyyams Festival Date

From To Description
2017-10-30 2017-10-31 October 30-31 in 2017 Thulam 13-14

Images

  • Kunjipullikkaal Sree Vishnumoorthy Temple
«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning