Thee Chamundi or Ottakolam Theyyam (തീ ചാമുണ്ടി തെയ്യം) Fire Theyyam

About this Theyyam
A must watch fire Theyyam. Also knows as Ottakolam
തീച്ചാമുണ്ഡി( ഒറ്റക്കോലം ) – ഇതിവൃത്തം ഇഹലോകത്തിനു ഭാരമാം ഹിരണ്യകശിപുവിനെ വധിക്കാന്‍ വിശ്വംഭരനാം വിഷ്ണുഭഗവാന്‍ നരസിംഹരൂപം ധരിച്ചു. തൃസന്ധ്യക്ക് ഉമ്മറപ്പടിയില്‍ വച്ച് ഹിരണ്യകശിപുതന്‍ കുടല്‍ പിളര്‍ന്ന്‍ രുധിരപാനം ചെയ്തു സംഹാരമൂര്‍ത്തിയാം ശ്രീനാരായണന്‍ ആ മഹത് വേളയില്‍ ഈരേഴു – പതിന്നാലുലോകങ്ങളും പരമാനന്ദം പൂണ്ടു , ദേവദുന്ദുഭികള്‍ മുഴങ്ങി, ദേവഗണങ്ങള്‍ ദേവാദിദേവനെ വാഴ്ത്തി, കൊട്ടും കുഴല്‍ വിളി നാദത്തോടെ അപ്സരകന്യമാര്‍ നൃത്തമാടി, നാരദവസിഷ്ടാദി താപസന്മാര്‍ നാരായണനാമം ജപിച്ചു, മാലോകര്‍ മുഴുവന്‍ ഭഗവാനെ സ്തുതിച്ചു . ഭൂമിയും ആകാശവും പാതാളവും വിഷ്ണുമായയില്‍ ആനന്ദലഹരിയിലായി…… എന്നാല്‍ അഗ്നിദേവനുമാത്രം ഇതത്ര സഹിച്ചില്ല, ആഘോഷങ്ങളില്‍ നിന്നും വിട്ടുനിന്ന അദ്ദ്യേഹം ഹിരണ്യവധം ഒരു നിസാരകാര്യമാണെന്നും , ആര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണെന്നും പറഞ്ഞ് മഹാവിഷ്ണുവിനെ വിമര്‍ശിച്ചു. ഇതില്‍ കുപിതനായ വിഷ്ണുഭഗവാന്‍ പാവകന്‍റെ അഹംഭാവം മാറ്റാന്‍ തീരുമാനിച്ച് , മാനംമുട്ടെ ഉയരത്തില്‍ ആളിക്കത്തുന്ന ഹോമകുണ്ഡത്തിലേക്ക് എടുത്തുചാടി, അഹങ്കാരിയാം അഗ്നിയെ കണക്കില്ലാതെ മര്‍ദിച്ചു .. ഒടുവില്‍ കത്തിജ്ജ്വലിക്കുന്ന അഗ്നികുണ്ഡത്തെ വെറും ചാരമാക്കിമാറ്റി ലോകധിനാധനാം ജഗന്നാഥന്‍ . ഭഗവാന്‍റെ ഈ സ്വരൂപമാണ് ഒറ്റക്കോലമായി കെട്ടിആരാധിക്കുന്നത്…….