Thaliparamba Parappool Kavu
(തളിപ്പറമ്പ്: പറപ്പൂല്‍ കാവ്)

About this Kavu
Jan 5-9
Dhanu 21-25
കാവിലൊരു സന്ദർശ്ശനം.
“””””‘””””⁰⁰▿⁰⁰▿⁰⁰▿⁰⁰▿⁰⁰▿⁰⁰▿⁰⁰”””””””‘
കൂവോടിന്റെ അതിർത്തി പ്രദേശത്തുള്ള പറപ്പൂൽ കാവിലെ കളിയാട്ടം ആരംഭത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം…
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിൽ കളിയാട്ടത്തിന് നാളുകുറിക്കപ്പെടുക.
ഒരു കാവ് എങ്ങിനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ്
പറപ്പൂൽ കാവ്.
വളളിപ്പടർപ്പുകളും,വ്യത്യസ്തങ്ങളായ ഇടതൂർന്ന മരങ്ങളോടുകൂടിയ ഔഷധസസ്യങ്ങളും ഇവിടെ കാണാം…
ഇടതൂർന്ന് വളർന്ന വിശാലമായ വള്ളികെട്ടുകളോടെ ഏക്കർ കണക്കിനുള്ള കാവിൻപറമ്പ് ഭയഭക്തിയോടെ ജനം സംരക്ഷിച്ചു പോന്നു.
കാവിൽ കളിയാട്ടത്തിന് ഇളങ്കോലവും,വലിയ തമ്പുരാട്ടി തെയ്യത്തിനുമാണ് പ്രാധാന്യമെങ്കിലും.
മറ്റൊരു ദിവസം കാവിന് പുറത്ത് വള്ളിക്കെട്ടിനുള്ളിൽ കെട്ടിയാടുന്ന
“പുറത്തേ പോതി”തെയ്യം പ്രസിദ്ധമാണ്. കത്തിജ്വലിക്കുന്ന തീപ്പന്തങ്ങളോടു കൂടിയുള്ള ഈ തെയ്യത്തെ ഇന്നും സ്ത്രീകളും കുട്ടികളും കാണാനെത്താറില്ലെന്നാണറിവ്.
ഒരു പക്ഷെ മലബാറിലെ അപൂർവ്വം കാവുകളിൽ ഒന്നു തന്നെയാണ് ഈ കാവ്.
Courtesy : gopi koovode