Aadimooliyaadan Daivam (ആദിമൂലിയാടൻ ദൈവം)

  1. Home
  2. >
  3. /
  4. Aadimooliyaadan Daivam (ആദിമൂലിയാടൻ ദൈവം)

Aadimooliyaadan Daivam (ആദിമൂലിയാടൻ ദൈവം)

About this Theyyam

ആദി മൂലിയാടൻ

കെട്ടി ഇറങ്ങിയാൽ പിന്നെ വളരെ അധികം സമയം കഴിഞ്ഞേ മുടി അഴികൂ..യാത്രയാണ്‌ പ്രധാനം ..പുരുഷഗണത്തിൽ ഉള്ള തെയ്യങ്ങളിൽ പ്രാധാന്യവും ശക്തനുമായ ഒരു തെയ്യമാണെന്നാണ് പറഞ്ഞു കേൾകുന്നത്‌… കാഴ്ച്ചയിൽ വൃദ്ധനായ ഒരു തെയ്യമാണ്‌ ,പക്ഷെ ചെറിയ കുട്ടി ആണ്.
മുടിക്ക് പ്രത്യേകത ഉണ്ട്. മുടി വെക്കുന്നതിനു മുന്നേ മേലേരി ഉണ്ട് .പൊയ്കണ്ണും ഉണ്ട്. ശിവാംശ സംഭൂതനാണ് ഈ ദേവൻ, വൈഷ്ണവ തേജസ്സും ഉണ്ട് .. ഒരു അച്ഛനും അമ്മയും പുത്രലാഭാതിനായി അഗ്നിഭാഗവാനെ സ്മരണ ചെയ്തു . അഗ്നികൂട്ടി നെയ്യും അഷ്ടഗന്ധവും പുകച്ചു അഗ്നിഹോമം ചെയ്ത്‌ പുത്രലാഭാതിനായിക്കൊണ്ട് മനമുരുകി പ്രാർത്ഥിച്ചു. ഒടുവിൽ അഗ്നിഭാഗവനുടെ അനുഗ്രഹം അവരിൽ പൂവണിഞ്ഞു ആാ അമ്മ പ്രസവിച്ചു . ആഗ്നിയിൽ സ്പുടം ചെയ്തപോലെ തിളങ്ങുന്ന ശരീരത്തോടും സൌന്ധര്യത്തോടും കൂടിയുള്ള ഒരു പൊൻബാലകൻ. അല്ലലും അലട്ട്ടും ഇല്ല്ലാതെ കാലം കടന്നുപോയി .ഈ കുട്ടിക്ക് 14 ഓളം വയസ്സ്സായി. അപ്പോൾ ഈ കുട്ടിക്ക് മനസ്സിലായി അഗ്നിഭാഗവാൻ സമ്മാനിച്ചതാണ്‌ തന്നെ എന്ന്. അതിനുശേഷം ഈ കുട്ടിക്ക് അഗ്നിഭഗവാനോട് വല്ലാത്ത അടുപ്പവും അഗ്നിഹോമം ചെയ്യാൻ ആഗ്രഹവും ഉണ്ടായി .
അങ്ങനെ കുട്ടി ഹോമകുണ്ഡം കൂട്ടി അഗ്നിഭഗവാനെ ധ്യനിച്ചു. പ്രത്യക്ഷപ്പെട്ട അഗ്നിഭഗവാനോട് ഈകുട്ടി പറഞ്ഞു തനിക്കും അഗ്നിയിൽ ലയിക്കണമെന്ന്. അഗ്നിഭഗവാൻ മലയോളം ഉധയകൂലതിൽ ആഗ്നികൂട്ടി കുട്ടിയുടെ കൈകാലുകൾ വെള്ളിച്ചങ്ങലകൊണ്ടും പൊൻന്നിൻ ചങ്ങലകൊണ്ടും ബന്ദിച്ചു അസ്തകൂലത്തിൽ കെട്ടിയിട്ടു

ശേഷം ഭഗവാൻ കുട്ടിയോട് പറഞ്ഞു :—
അഗ്നിയിൽ ലയിക്കേണ്ട കുഞ്ഞൽല്ലെ.. അതാ അങ്ങ് ഉധയകൂലതിൽ ആഗ്നി ജ്വലിക്കുന്നു . പോയി ലയിച്ചോളൂ…
ഇതുകേട്ടപാടെ കുട്ടിയുടെ കൈകാൽ സ്വതന്ധ്രമായി
ഒന്ന് കണ്ണടച്ച് തുറക്കും മുന്നേ കുട്ടി ഉധയകൂലതിൽ കൂട്ടിയ മലയോളം പൊക്കമുള്ള അഗ്നിയിൽ ലയിച്ചു..
അഗ്നിഭഗവാൻ നോക്കുമ്പോൾ കണ്ട കാഴ്ച അതീവ മനോഹരവും ഞെട്ട്ട്ടിക്കുന്നതുമായിരുന്ന്നു
ആ കുഞ്ഞ് ജ്ഞാനം കൊണ്ടും പ്രായംകൊണ്ടും തപസ്സ്സുകൊണ്ടും വൃദ്ധനായി തോന്നി
കയ്യിൽ കേളിപാത്രവും , പൊന്നിൻ ചൂരക്കോലും ,പൊന്നിൻപൂനൂൂലും ഒക്കെ ധരിച് നെറ്റിയിൽ പോന്നിന്പട്ടം ധരിച്ച ഒരു ഉഗ്രമൂർത്തി…
തലയിൽ ജടയും കഴുത്തിൽ അഗ്നിവലയവും മേനിയിൽ പൂക്കളും ഇരിക്കിന്പൂക്കലാൽ അലങ്കരിച്ച മുടിയും ധരിച്ച മനോഹരരൂപം ….
ഇതുകണ്ടാപാടെ മുക്കോടി ദേവന്മാരും പുഷ്പം വാരിചോരിഞ്ഞു …
അഗ്നിഭഗവാൻ അരിയെരിഞ്ഞ് അനുഗ്രഹിച് ഭൂമിയിലേക്ക് അയച്ചു …

തിരുമുടി നിലത്തു തട്ടുംവിധം വണങ്ങുകയുംച്ചെയും തെയ്യം..
പുലർച്ചെ 5 മണിയോടെ പുറപ്പെടുന്ന ഈ തെയ്യം മുടി അഴികുമ്പോൾ ഏകദേശം അടുത്ത നാൾ നേരം പുലരും..

Courtesy : Sajin Mohan


Images

  • aadimooliyadan theyyam

Videos

  • https://www.youtube.com/watch?v=YNVXkNGXHXM

    Aadimooliyadan Theyyam

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning