Kalariyaal Bhagavathy Theyyam (കളരിയാൽ ഭഗവതി തെയ്യം)

  1. Home
  2. >
  3. /
  4. Kalariyaal Bhagavathy Theyyam (കളരിയാൽ ഭഗവതി തെയ്യം)

Kalariyaal Bhagavathy Theyyam (കളരിയാൽ ഭഗവതി തെയ്യം)

Kalariyal bhagavthy theyyam

About this Theyyam

തായിപ്പരദേവത / അഷ്ടമച്ചാൽ ഭഗവതി/ കളരിയാൽ ഭഗവതി /വീരഞ്ചിറ ഭഗവതി /  തിരുവർകാട്ട് ഭഗവതി / തായിപ്പരദേവത
ദാരികവധത്തിനായി അവതരിച്ച കാളിതന്നെയാണ് മാടായിക്കാവിലെ പ്രതിഷ്ഠയായ തായിപ്പരദേവത.കോലത്തുനാടിന്റെ പരദേവതയാണ് ഈ ദേവി.മാടായിക്കാവിലച്ചി എന്നും തിരുവർകാട്ട് ഭഗവതി എന്നും അറിയപ്പെടുന്ന തായിപ്പരദേവതയുടെ കോലം കെട്ടിയാടുന്നത് സാധാരണയായി വണ്ണാൻ സമുദായക്കാരാണ് .അഞ്ഞൂറ്റാൻമാരും കെട്ടിയാടാറുണ്ട്. അഷ്ടമച്ചാൽ ഭഗവതി, കളരിയാൽ ഭഗവതി,,വീരഞ്ചിറ ഭഗവതി തുടങ്ങി അതതു കാവുകളുടെയും ഗ്രാമങ്ങളുടെയും പേരുചേർത്ത് ഈ ഭഗവതിയെ വിവിധ സങ്കല്പങ്ങളിൽ കെട്ടിയാടിക്കാറുണ്ട്.
വേഷം
ഏറ്റവും ഉയരമേറിയ തിരുമുടി തായിപ്പരദേവതയുടെതാണ് .[അവലംബം ആവശ്യമാണ്] പ്രാക്കെഴുത്ത് ആണ് മുഖത്തെഴുത്ത്‌.അരച്ചമയത്തിന് വിതാനത്തറ എന്നു പേര്. മുള കൊണ്ട് നിർമ്മിച്ച തിരുമുടിയിൽ ചുവപ്പും കറുപ്പും നിറങ്ങളിൽ വരകളുള്ള വെളുത്ത തുണി പൊതിഞ്ഞ് അലങ്കരിച്ചിട്ടുണ്ടാകും. ചുകന്നമ്മ ,നീലിയാർ ഭഗവതി എന്നിവരുടെ തിരുമുടിയുമായി വളരെ സാമ്യമുണ്ട്. നീളമുടി എന്ന് അറിയപ്പെടുന്നു ഈ തിരുമുടി.വെള്ളികൊണ്ടുള്ള എകിറ് (ദംഷ്ട്ര )യും വേഷത്തിന്റെ ഭാഗമാണ്.വാളും ഏറെക്കുറെ ചതുരാകൃതിയിലുള്ള പരിചയുമാണ്‌ തിരുവായുധങ്ങൾ .തെയ്യം വടക്ക് തിരിഞ്ഞാണ് തിരുമുടി അണിയുക അത് പോലെ പടിഞ്ഞാറ് തിരിഞ്ഞാണ് തിരുമുടി അഴിക്കുക. ഈ തെയ്യം നൃത്തമാടുന്നതിനിടയിൽ വാദ്യഘോഷങ്ങൾ നിർത്തിച്ചു കൊണ്ട് പറയുന്ന വാമൊഴി പ്രസിദ്ധമാണ്:
“  പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവൻ തിരുവടി നല്ലച്ചൻ എനിക്ക് നാല് ദേശങ്ങൾ കല്പിച്ചു തന്നിട്ടുണ്ടല്ലോ… ഈ സ്ഥലം മുൻ ഹേതുവായിട്ടു ഈ കാൽ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും… ആയതിനാൽ എന്റെ നല്ലച്ചൻ എനിക്ക് കൽപ്പിച്ചു തന്ന ഈ തിരുവർക്കാട്ട് വടക്ക് ഭാഗം ഞാൻ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ…


Images

Videos

  • https://www.youtube.com/watch?v=oCv3Q5DrS_U

    Kalariyal Bhagavathi

  • https://www.youtube.com/watch?v=LaVpYxmqfjg

    Kalariyal Bhagavathy

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning