Kappalathi Pothi (കാപ്പാളത്തി പോതി)
About this Theyyam
കാപ്പാളത്തി പോതി (കാപ്പാളത്തി ഭഗവതി):
കുമ്പ കാപ്പാളത്തിക്ക് ആങ്ങിളമാര്‍ ഏഴാണ്. അരങ്ങാനത്ത് പാടിയിലെ ഇവര്‍ ആങ്ങിളമാര്‍ കാവേരി വിളക്കും വേല കാണാന്‍ പുറപ്പെട്ടപ്പോള്‍ അവരുടെ കൂടെ പുറപ്പെട്ടു. ആങ്ങിളമാര്‍ ഇവരെ എത്ര തന്നെ വിലക്കിയിട്ടും കൂസാക്കാതെ അവരുടെ പിറകെ അവര്‍ പോയ വഴിയെ നടന്നു. വഴിക്ക് മാന്മ്ല കടന്നപ്പോള്‍ അവള്‍ക്ക് വഴിതെറ്റുകയും ദാഹിച്ചു അവശയായി ഇരുന്ന അവള്ക്ക്അ മാവിലന് ഒരാള്‍ ഇളനീര് കൊടുക്കുകയും ചെയ്തു. കുമ്പ കാപ്പാളത്തി മാവിലന്റെ കൂടെ പോവുകയും ചെയ്തു. ഒടുവില്‍ നേര്പൊങ്ങളെ തേടി ഏറെ നാള് നടന്ന ആങ്ങിളമാര്‍ മാവിലക്കുടിയില് ഗര്ഭി്ണിയായ പെങ്ങളെ കണ്ടു. കുലം കെടുത്തിയ കുമ്പ കാപ്പാളത്തിയെ ആങ്ങിളമാര്‍ തുണ്ടം തുണ്ടമാക്കി. കുമ്പ കാപ്പാളത്തി അങ്ങിനെ കാപ്പാളത്തി പോതിയായി മാറി.
അജിത് പുതിയ പുരയില്‍, ആന്തൂര്‍