Manathana Pothi (മണതണ പോതി)

  1. Home
  2. >
  3. /
  4. Manathana Pothi (മണതണ പോതി)

Manathana Pothi (മണതണ പോതി)

manathana_pothi4

About this Theyyam

മടപ്പുരകളില്‍ കെട്ടിയാടപ്പെടുന്ന ശക്തിസ്വരൂപിണിയായ ഒരു ദേവതയാണ് മണത്തനക്കാളി. മിക്ക അമ്മദൈവങ്ങള്‍ക്കും പിന്നി ലുള്ളത് കാളീ സങ്കല്പങ്ങളാണ്. കാളി ഭൂജാതയായത് ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നാണെന്ന് ഐതിഹ്യം. അസുരകുലാ ന്തകിമാരായ കാളിയും ചാമുണ്ഡിയും രണദേവതമാരാണ്. ദേവാസുര യുദ്ധത്തില്‍ പങ്കെടുത്ത ദേവതമാര്‍ക്കു പുറമെ ഭൂമിയില്‍ ദുഷ്ട നിഗ്രഹണാര്‍ഥമായും മറ്റും പടപൊരുതുകയും പടയ്ക്കു സഹായിക്കു കയും ചെയ്ത ദേവതമാര്‍ തെയ്യങ്ങളായി ക്ഷേത്രങ്ങളില്‍ കെട്ടിയാട പ്പെടുന്നുണ്ട്. മറ്റുധര്‍മ്മങ്ങളുണ്ടെങ്കിലും യുദ്ധധര്‍മ്മം അവരില്‍ മുന്തി നില്‍ക്കുന്നുവെന്നാണ് പറയപ്പെടുന്നത്.

കാളിയുടെ ജന്മത്തിനിടയായ കഥ ദാരികനുമായി ബന്ധപ്പെട്ട താണ്. ദാരികന്‍ മഹാക്രൂരനും ശക്തനുമായ ഒരു അസുരനായി രുന്നു. ഒരു പാടു കാലം ബ്രാഹ്മാവിനെ തപസ്സുചെയ്ത് വിശിഷ്ട മായ ഒരു വരം നേടി. ഒരു പുരുഷനും തന്നെ വധിക്കാന്‍ കഴിയരുത് എന്നായിരുന്നു വരം. വരം ലഭിച്ച അസുരന്‍ കൂടുതല്‍ ക്രൂരനും അഹങ്കാരിയുമായി മാറി. താനാണ് ഏറ്റവും ശക്തനെന്ന് സ്വയം പ്രഖ്യാപിച്ചു. ദേവന്മാരെയും മഹാമുനിമാരെയും വേദനിപ്പിക്കാനും അപഹസിക്കാനും ദ്രോഹിക്കാനും തുടങ്ങി. എല്ലാ ദുര്‍ഗുണങ്ങളു ടെയും വിളനിലമായി മാറി ദാരികന്‍. രക്ഷയില്ലാതായ ദേവന്മാര്‍ പരമശിവനെ അഭയം പ്രാപിച്ചു. പരമേ ശ്വരന്‍ തൃക്കണ്ണില്‍ നിന്നും പുതിയൊരു ശക്തിസ്വരൂപിണിയെ സൃഷ്ടിച്ചു. ചോരക്കൊതി പൂണ്ട ഭീകരമൂര്‍ത്തിയായ കാളി ! അസുരനെ വധിക്കാന്‍ പതിനെട്ടായുധം മഹാദേവനില്‍ നിന്നും വാങ്ങുന്നു. വാഹനമായി ആദി കൈലാസ വേതാളത്തെയും ലഭിച്ചു. കാളി വേതാളത്തോട് എന്നെയെടുപ്പാന്‍ ബലം പൊരുമോ? എന്നു ചോദിച്ചപ്പോള്‍ ”നിന്നെയും നിന്റെ പെരും പടയെ ആകെയും എടുക്കാന്‍ ബലം പോരും” എന്നാണ് വേതാളം മറുപടി പറഞ്ഞത്.

പന്തീരാണ്ടായി വയറുനിറയാതെ കിടക്കുന്ന വേതാളത്തിന് ദാരികന്റെ ‘ചങ്കും കരളും’ നല്‍കാമെന്ന് കാളി വാഗ്ദാനം ചെയ്തു. വേതാളത്തിന്റെ ചുമലിലേറി ദേവി ദാരികന്റെ മാമലയിലേക്ക്‌നടകൊണ്ടു. കാലകേയിയില്‍ നിന്നും സൂത്രത്തില്‍ കാളീമന്ത്രം കൈവശപ്പെടുത്താന്‍ ദേവിക്ക് കഴിഞ്ഞു. ആദിത്യ ഭഗവാനും ചന്ദ്ര ഭഗവാനും മഹിഷഭഗവാനും വേതാളവും ദാരികന്റെ കോട്ടയുടെ നാലുഭാഗത്തും പടനിരത്തി. കാളിയും അസുരനുമായി പൊരിഞ്ഞ യുദ്ധം നടന്നു. ഏഴു രാവും പകലും നീണ്ടയുദ്ധം ! ഒന്നാം മണിമാടം കിഴിഞ്ഞ ദാരികന് ഒരാനയുടെ ബലം കുറഞ്ഞു. ഇങ്ങനെ ഏഴാം മണിമാടം കിഴിഞ്ഞ ദാരികന്റെ ബലവീര്യമെല്ലാം കുറഞ്ഞുപോയി. കാളി ദാരികന്റെ മുടിചുറ്റിപ്പിടിച്ച് ചുഴറ്റി തൃപ്പടിക്കൊരടികൊടുത്തു. ഈരേഴുലോക ങ്ങളും വിറച്ചു. ദാരികനെ എവിടെ വെച്ച് കൊല്ലണമെന്ന് കാളി ചിന്തിച്ചു. മേല്‍ലോകത്തുവെച്ചറുത്താല്‍ നക്ഷത്രാദികളുടെ ബലം കുറയും.

ഭൂമിയില്‍ വെച്ചറുത്താല്‍ ഭൂമിദേവിയുടെബലം കുറയും. ഒടുവില്‍ എട്ടാം ദിവസം തൃസന്ധ്യാനേരത്ത് വേതാളത്തിന്റെ നാവി ന്മേല്‍വെച്ച് കരം കൊണ്ട് കീറി കാളി ദാരികന്റെ രക്തം കുടിച്ചു. പച്ചയിറച്ചി ഭൂതഗണങ്ങള്‍ക്കു നല്‍കി. ദാരികന്റെ തല പിതാവിനു കാഴ്ചവെച്ചു. ദാരികവധം കഴിഞ്ഞിട്ടും കാളിയുടെ കലി അടങ്ങിയില്ലത്രെ. പര മേശ്വരന്‍ കാളിയെ ശാന്തയാക്കി ഭൂമിയിലേക്ക് പറഞ്ഞയച്ചുവെ ന്നാണ് ഐതിഹ്യം. ദേവന്മാരെയും ദേവലോകവും സംരക്ഷിച്ച അമ്മ ശ്രീ മഹേശ്വരന്റെ ആജ്ഞയാലെ താലിമാലയും പൊന്‍ പണ്ടങ്ങളും എടുത്തണിഞ്ഞ് പള്ളിവാളും വെള്ളിക്കിണ്ണവും തൊഴു തെടുത്ത് മധുകുടിച്ച് മദിച്ചുരസിച്ചു പുറപ്പെട്ടു. മുത്തപ്പസന്നിധാ നങ്ങളില്‍ മണത്തനകാളി എന്ന അമ്മ ദൈവവും കെട്ടിയാടി വരുന്നു. നിടുമ്പ്രം മടപ്പുര സന്നിധാനത്തില്‍ വിശുദ്ധവൃക്ഷലതാദികള്‍ പടര്‍ന്നു പന്തലിച്ച വടക്കെ സോപാനത്തിലാണ് ദേവിയുടെ ആ സ്ഥാനം. ഭക്തന്മാര്‍ക്ക് അഭീഷ്ടസിദ്ധി നേടിക്കൊടുക്കുന്ന ദേവതയാണ് ശക്തിസ്വരൂപിണിയായ അമ്മ മണത്തനക്കാളി.

компания полигон отзывы


Images

  • manathana_pothi
  • manathana pothi03
  • manathana pothi02
«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning