Maruthiyodan Thondachan, Vellukurickal, Vattianpolla (മരുതിയോടന്‍ തൊണ്ടച്ചന്, വെള്ളുകുരിക്കള്‍, വട്ട്യന്‍ പൊള്ള)
About this Theyyam
മരുതിയോടന്‍ തൊണ്ടച്ചന്, വെള്ളുകുരിക്കള്‍, വട്ട്യന്‍ പൊള്ള:
പുത്തില്ലം തമ്പുരാന്റെ അടിയാനായ ആണൊരുത്തന് കുഞ്ഞി വിരുന്തനെ കൊതിച്ച അക്കമ്മ തമ്പുരാട്ടി നൈരാശ്യം മൂത്ത് കള്ളക്കഥയുണ്ടാക്കി അയാളെ തോളൂര്‍ മരുതുമരത്തില്‍ തൂക്കി കൊന്ന കഥയാണ് മരുതിയോടന്‍ തൊണ്ടച്ചന്റെത്. വെള്ളൂര്‍ നാട്ടിലെ കുടക്കത്ത് വീട്ടിലെ തീയ്യ പെൺകുട്ടി പുലചാളയില്‍ നിന്ന് ഉപ്പിട്ട കഞ്ഞിവെള്ളം വാങ്ങി കുടിച്ചതിനാല്‍ ജാതി ഭ്രഷ്ടയായി പുലച്ചിയായി മാറുകയും അവൾക്കുണ്ടായ മകന് വിരുന്തന്‍ അത്ഭുത സിദ്ധി കാട്ടി മാന്ത്രികനെന്ന് പെരെടുത്ത് മറ്റുള്ളവരുടെ അസൂയക്ക് ഇരയായി വധിക്കപ്പെടുകയും വെള്ളുകുരിക്കള്‍ ആവുകയും ചെയ്തുവത്രേ. കോലത്തിരിയുടെ കോട്ടകള്‍ പിടിച്ചടക്കിയ വെള്ളക്കാരെ കൌശലം കാട്ടി പേടിപ്പിച്ചോടിച്ച പുലയ വീരനായിരുന്നു വട്ട്യന്‍ പൊള്ള.
അജിത് പുതിയ പുരയില്‍, ആന്തൂര്‍