Ummachi theyyavum Yogyar Nambidi Theyyavum (ഉമ്മച്ചി തെയ്യവും യോഗ്യാര്‍ നമ്പിടി തെയ്യവും)

  1. Home
  2. >
  3. /
  4. Ummachi theyyavum Yogyar Nambidi Theyyavum (ഉമ്മച്ചി തെയ്യവും യോഗ്യാര്‍ നമ്പിടി തെയ്യവും)

Ummachi theyyavum Yogyar Nambidi Theyyavum (ഉമ്മച്ചി തെയ്യവും യോഗ്യാര്‍ നമ്പിടി തെയ്യവും)

142_ummachi_theyyam1

About this Theyyam

ഉമ്മച്ചി തെയ്യവും യോഗ്യാര്‍ നമ്പിടി തെയ്യവും

കാസര്ഗോിഡ്‌ ജില്ലയില്‍ മടിക്കൈ കക്കാട്ട് കൂലോത്ത് മേടം ഒമ്പതിനാണ് ഉമ്മച്ചി തെയ്യം കെട്ടിയാടുന്നത്‌. കൊലത്തിന്മേല്‍ കോലം ആയാണ് ഈ തെയ്യത്തെ കെട്ടിയാടുന്നത്‌. നീലേശ്വരം രാജാവംശത്തിന്റെ ഉത്ഭവ കഥയുമായി ബന്ധപ്പെട്ടു കെട്ടിയാടുന്ന പടനായക വീരനായ യോഗ്യാര്‍ നമ്പടി തെയ്യം ആട്ടത്തിനൊടുവില്‍ ഉമ്മച്ചി തെയ്യമായി മാറുകയാണ് ചെയ്യുക. പൂക്കട്ടി മുടിയും ദേഹത്ത് അരിചാന്തും അണിഞ്ഞു എത്തുന്ന യോഗിയാര്‍ നമ്പടി തെയ്യം ആട്ടത്തിനോടുവില്‍ പര്ദ്ദു ധരിച്ചു ഉമ്മച്ചി തെയ്യമായി മാറും. മുഖം മറച്ചു കൊണ്ട് ഈ തെയ്യം നെല്ലു കുത്തുന്ന അഭിനയവും മാപ്പിള മൊഴിയിലുള്ള ഉരിയാട്ടവും ശ്രദ്ദേയമാണ്‌.

നീലേശ്വരം കോവിലകത്ത് ജോലിക്കാരിയായിരുന്ന ഒരു മുസ്ലിം സ്ത്രീ നെല്ലു കുത്തുമ്പോള്‍ തവിട് തിന്നതിന്റെ പേരില്‍ കോവിലകത്തെ കാര്യസ്ഥനായിരുന്ന യോഗ്യാര്‍ നമ്പടി ആ സ്ത്രീയെ ഉലക്ക് കൊണ്ടടിച്ച് കൊന്നു. എന്നാല്‍ ഇതിനു മറ്റൊരു ഭാഷ്യം ഉള്ളത് ഇങ്ങിനെയാണ്‌. “കാവിലെക്കുള്ള ഉണക്കലരി തയ്യാറാക്കുന്ന കൂട്ടത്തില്‍ അയല്പ്പനക്കത്തെ ഒരു ഉമ്മച്ചി (മുസ്ലിം സ്ത്രീ) ഉരലില്‍ നിന്ന് അരി വാരിയെടുത്ത് ഊതിപ്പാറ്റി വായിലിട്ടു നോക്കിയത്രേ. മേല്നോകട്ടക്കാരനായ യോഗ്യാര്‍ ഇത് കണ്ടു കോപാകുലനാകുകയും കയ്യില്‍ കിട്ടിയ ഉലക്ക കൊണ്ട് അവളെ പ്രഹരിക്കുകയും ചെയ്തു. മര്മ്മനത്തില്‍ അടിയേറ്റ ഉമ്മച്ചി മരിച്ചു വീണു.” തുടര്ന്ന് ‍ ദുര്‍ നിമിത്തമുണ്ടാകുകയും ഈ മുസ്ലിം സ്ത്രീ പിന്നീട് ഉമ്മച്ചി തെയ്യമായും കാര്യസ്ഥന്‍ യോഗ്യാര്‍ നമ്പടിയും തെയ്യമായി പുനര്ജ്നിച്ചു എന്നാണു ഐതിഹ്യം.

മത സൌഹാര്ദ്ദ ത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി കാണാവുന്ന ഒരു തെയ്യമാണ്‌ ഉമ്മച്ചി തെയ്യം. പണ്ട് ബ്രാഹ്മണ സംസ്ക്കാരത്തിനു സമൂഹത്തില്‍ സ്വാധീനം കുറവായിരുന്ന കാലത്ത് സമൂഹങ്ങളില്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പില്ലാതെ ജനങ്ങള്‍ സാഹോദര്യത്തോടെ ജീവിക്കുകയും പണിയെടുക്കുകയും ചെയ്തതിനു തെളിവാണ് ഉമ്മച്ചി തെയ്യം.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍

ഉമ്മച്ചി തെയ്യത്തിന്റെ കഥ ഇതിവൃത്തമാക്കി സ്കൂള്‍ കലോല്സുവത്തില്‍ അവതരിപ്പിച്ച നാടോടി നൃത്തം

കടപ്പാട്: ജോമത്ത് മിക്കായേല്‍ അറക്കല്‍


Major Temples (Kavus) where this Theyyam performed

No temples are assigned to the theyyam

Images

  • 142_ummachi_theyyam1
  • 142_ummachi_theyyam

Videos

  • http://www.youtube.com/watch?v=6C7f3B9KfiA

    ummachi theyyam-folk

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning