Vadakkathy Bhagavathy Theyyam (വടക്കത്തി ഭഗവതി തെയ്യം)

  1. Home
  2. >
  3. /
  4. Vadakkathy Bhagavathy Theyyam (വടക്കത്തി ഭഗവതി തെയ്യം)

Vadakkathy Bhagavathy Theyyam (വടക്കത്തി ഭഗവതി തെയ്യം)

vadakkathi bhagavathi

About this Theyyam

Vadakkathy Bhagavathy Theyyam (വടക്കത്തി ഭഗവതി തെയ്യം) OR Padakkathi Bhagavathy Theyyam (പടക്കത്തി ഭഗവതി തെയ്യം)

അര്‍ദ്ധ പുരുഷ സങ്കല്‍പ്പത്തിലുള്ള ശിവ പുത്രിയായ ഈ ദേവി മരക്കല ദേവതയാണ്. ദുഷ്പ്രഭുക്കളായ അസുരന്‍മാരെ കൊന്നൊടുക്കാന്‍ പുറപ്പെട്ട തന്റെ ശിഷ്യന്‍ കൂടിയായ പരശുരാമനെ സഹായിക്കാന്‍ വേണ്ടി പരമേശ്വരന്‍ സൃഷ്ടിച്ചതാണ് ഈ ദേവതയെ എന്നാണു ഐതിഹ്യം. അസുരനെ വധിക്കാനായി പരശുരാമനോടൊപ്പം പടക്കെത്തിയ ഭഗവതിയായത് കൊണ്ടാണ് ‘പടക്കത്തി ഭഗവതി’ എന്ന പേര് വന്നത്. എന്നാല്‍ ദേവിയുടെ ശരിയായ നാമധേയം ‘വടക്കത്തി ഭഗവതി’യാണെന്നും ഭൂമിയിലെത്തിയ ദേവി എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിച്ചു എന്നും അവസാനം വടക്ക് ഭാഗത്തേക്ക് പോകാന്‍ തീരുമാനിച്ചു എന്നും അങ്ങിനെയാണ് ഈ പേര് വന്നതെന്നും പറയപ്പെടുന്നു.

ശിവപുത്രിയെന്നറിയപ്പെടുന്ന ദേവിയുടെ സൃഷ്ടിയെക്കുറിച്ച് മറ്റൊരു കഥ കൂടിയുണ്ട്. പാല്‍ക്കടലില്‍ വെള്ളിമാന്‍ കല്ലിനരികത്ത് എഴു മടലുകളും എട്ട് തിരുളുകളുമുള്ള ഒരു കരിമ്പന ഉണ്ടെന്നും അതിന്റെ എട്ടാം തിരുളിന്റെ മുകളില്‍ ഏഴു പൊന്മുട്ടകള്‍ ഉണ്ടെന്നും അതില്‍  ആറു മുട്ടയുടഞ്ഞു ആറു മലകളായി പോയി ചെന്ന് വീണു എന്നും അതില്‍ നിന് ആറു പേര്‍ ഉണ്ടാകുകയും ഏഴാം മുട്ടയുടഞ്ഞ് ഒരു ദേവ കന്യക ഉണ്ടായി എന്നും പറയപ്പെടുന്നു. പന്ത്രണ്ടാം വയസ്സില്‍ കന്യക ഋതുമതിയായപ്പോള്‍ തിരണ്ടു കല്യാണം ആഘോഷമാക്കാന്‍ ആറു ആങ്ങിളമാരും വന്നു ചേര്‍ന്നു. തിരണ്ടു കല്യാണത്തിനു വേണ്ട ഇറച്ചിക്ക് വേണ്ടി ആറു പേരും നായാട്ടിനു കരിയൂര്‍ കല്‍വളവില്‍ മാനെയ്യാന്‍ പോയി.    എന്നാല്‍ നായാട്ടു കഴിഞ്ഞു മടങ്ങി വരുന്ന അവരെ മച്ചിനിയന്‍മാര്‍ മലയവകാശം പറഞ്ഞു വഴി തടയുകയും മാന്‍ തലയും കാലും തങ്ങള്‍ക്ക് വേണമെന്ന് ശഠിക്കുകയും  ആ വാക്കേറ്റം യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തതിന്റെ ഫലമായി മച്ചിനിയന്‍മാര്‍ അവരെ ആറു പേരെയും യമപുരിക്കയക്കുകയും ചെയ്തു.

ഇതറിഞ്ഞ ദേവി തപസ്സു ചെയ്തു ശക്തി നേടി മച്ചിനിയന്‍മാരെ വധിച്ചു. പിന്നീട് പല നാടുകളില്‍ പോയി പലരോടും യുദ്ധം ചെയ്തു പതിനെട്ടു ആയുധങ്ങള്‍ സമ്പാദിച്ചു. ദേവേന്ദ്രന്റെ ആനയായ ഐരാവതത്തെ തോല്പ്പിച്ച് തുമ്പിക്കൈ കൈകൊണ്ടു. തുളു നാട്ടില്‍ ചെന്ന് ചേകവരെ തോല്പ്പിച്ച് തുളു താടിയും മീശയും കൈക്കൊണ്ടു. നെല്ലു കുത്തുന്ന പങ്ങാട്ടിയോടു പൊരുതി ഉലക്കയും മുറവും കൈക്കൊണ്ടു. ദേവേന്ദ്ര തണ്ടാത്തിയുടെ ചാണക്കലവും മാച്ചിയും പിടിച്ചു വാങ്ങി.   തീയ്യനെ തോല്‍പ്പിച്ച് തളപ്പും ഏറ്റുകത്തിയും കൈകൊണ്ടു. എല്ലാ നാടുകളും ചുറ്റി കണ്ട ദേവി അവസാനം കോലത്ത് നാട് കാണാന്‍ ആഗ്രം പ്രകടിപ്പിക്കുകയും വിശ്വകര്‍മ്മാവിനെ വരുത്തി മരക്കലം പണിത് അതിലേറി കോലത്ത് നാട് മുഴുവന്‍ കണ്ട ശേഷം ഇടത്തൂര്‍ എത്തിയപ്പോള്‍ വിശ്വകര്‍മ്മാവിന്റെ അപേക്ഷ പ്രകാരം അവിടെ കുടിയിരുന്നു എന്നാണു ഐതിഹ്യം.

കടപ്പാട്: വിനീഷ് നരിക്കോട്


Images

  • vadakkathi bhagavathi1
  • vadakkathi bhagavathi
  • vadakkathi bhagavathi2

Videos

  • https://www.youtube.com/watch?v=PcG5JLHL4QI

    Vadakkathi or

  • http://www.youtube.com/watch?v=FnN-6uf5iN8

    Theyyam -

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning