Vannathi Bhagavathy Theyyam (വണ്ണാത്തി ഭഗവതി തെയ്യം)
About this Theyyam
വണ്ണാത്തിപ്പോതി (വണ്ണാത്തി ഭഗവതി):
തെയ്യക്കാരനായ പെരുവണ്ണാൻറെ ധർമ്മപത്നിയായിരുന്നു വണ്ണാത്തി. നാട്ടുകാർക്കെല്ലാം തീണ്ടാരിക്കുളി കഴിഞ്ഞാല്‍ വണ്ണാത്തി മാറ്റ് നൽകി വരുന്ന വണ്ണാത്തി അന്നും പതിവ് പോലെ മാറ്റുമായി ഇറങ്ങിയതായിരുന്നു. ഉച്ചവെയിലില്‍ നടന്നു വരുന്ന വണ്ണാത്തിയെ കാഞ്ഞിരക്കെട്ടിന്റെ ഇടയില്‍ നിന്നും കരുവാള് ഭഗവതി കണ്ടു. കാട്ടുമൂർത്തിയായ ഭഗവതി ഇല്ലത്തളയിട്ട് കറുമ്പിയായി വഴിവക്കില്‍ നിന്ന് മൂന്നാംകുളി കഴിഞ്ഞ എനിക്കും മാറ്റ് വേണമെന്നപേക്ഷിച്ചപ്പോൾ കാട്ടാളത്തിക്ക് മാറ്റെന്തിന് എന്ന് പരിഹസിച്ചു വണ്ണാത്തി മുന്നോട്ടു നീങ്ങിയപ്പോള്‍ കാട്ടുപെണ്ണ് വഴി തടഞ്ഞു.കോപിഷ്ഠയായ അവള് വണ്ണാത്തിയെ പാറക്കല്ലില്‍ അടിച്ചു കൊന്നു. മരണാനന്തരം അവള് വണ്ണാത്തി പോതിയായി.ശിവപുത്രി സങ്കൽപം.മാവിലൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
അജിത് പുതിയ പുരയില്‍, ആന്തൂര്‍