Vishakandan Theyyam (വിഷകണ്ടൻ തെയ്യം)

  1. Home
  2. >
  3. /
  4. Vishakandan Theyyam (വിഷകണ്ടൻ തെയ്യം)

Vishakandan Theyyam (വിഷകണ്ടൻ തെയ്യം)

vishakandan theyyam kolachery ranjith

About this Theyyam

ചാത്തമ്പള്ളി വിഷകണ്ഠൻ:

എല്ലാ വര്ഷവും തുലാമാസം പത്താം തീയതി രാവിലെ നാല് മണിക്ക് കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരിക്കടുത്ത ചാത്തമ്പള്ളിക്കാവില്‍ കെട്ടിയാടുന്ന തെയ്യമാണ്‌ ചാത്തമ്പള്ളി വിഷകണ്ഠൻ. വിഷ വൈദ്യ വിശാരദനായ തീയ്യ യുവാവായിരുന്നു ഈ തെയ്യം. തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്ത് നമ്പൂതിരിയുടെ ഇല്ലത്തേക്ക് പോകുന്ന പതിവുണ്ട്. മലബാറില്‍ തെയ്യക്കാലം ആരംഭിക്കുന്നത് ഈ തെയ്യത്തിന്റെ തുടക്കത്തോടെയാണ്.
കൊളച്ചേരി ദേശത്തെ പ്രമാണിയും പേരുകേട്ട വിഷ വൈദ്യനുമായിരുന്നു കരുമാരത്ത് നമ്പൂതിരി. ഒരിക്കല്‍ അന്നാട്ടിലെ പ്രശസ്തമായ ഒരു കുടുംബത്തിലെ ഏക സന്താനമായ സ്ത്രീക്ക് പാമ്പ്കടിയേല്ക്കു കയും നാട്ടുകാരെല്ലാം ചേര്ന്നു അവരെ കരുമാരത്ത് നമ്പൂതിരിയുടെ അടുക്കല്‍ എത്തിക്കുകയും ചെയ്തു. സ്ത്രീ മരണപ്പെട്ടുവെന്ന് നമ്പൂതിരി വിധിയെഴുതിയതിനെ തുടര്ന്ന് ‍ ബന്ധുക്കള്‍ മൃതശരീരം തിരിച്ചു കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ തീയ സമുദായത്തില്പ്പെ ട്ട കണ്ഠൻ ഈ മൃതശരീരം കാണാനിടയാകുകയും സ്ത്രീയുടെ ശവം കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ശവം കണ്ടതിനു ശേഷം അത് കുളത്തിലേക്ക് ഇടാന്‍ കണ്ഠൻ ആവശ്യപ്പെടുകയും കുളത്തില്‍ നിന്ന് കുമിളകള്‍ പൊന്തി വരികയാണെങ്കില്‍ പുറത്തെടുക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. കണ്ഠൻ തെങ്ങിന്റെ മുകളില്‍ കയറി കൊലക്കരുത്ത് എന്നാ മന്ത്രം പ്രയോഗിക്കുകയും മൂന്നാമത്തെ കുമിള പൊന്തിയതിന് ശേഷം സ്ത്രീയെ കരയിലേക്കെടുക്കുകയും സ്ത്രീ എഴുന്നേറ്റിരിക്കുകയും ചെയ്തു.

സ്ത്രീയുടെ ബന്ധുക്കള്‍ കണ്ഠന് പ്രതിഫലം നല്കി്യെങ്കിലും കണ്ഠന് അതൊന്നും സ്വീകരിക്കാത്തതിനെ തുടര്ന്ന് ‍ അവര്‍ അവരുടെ ഇഷ്ടപ്രകാരം ഒരു പുതിയ വീട് കണ്ഠന് വേണ്ടി പണികഴിപ്പിക്കുകയും അതിന്റെ ഗൃഹപ്രവേശനദിവസം അത് കണ്ഠന് നല്കുികയും ചെയ്തു. ഈ വിവരമറിഞ്ഞ കരുമാരത്ത് നമ്പൂതിരി കണ്ഠനെ വിളിച്ചു വരുത്തുകയും കണ്ഠന് ഇല്ലത്ത് നിന്ന് തിരിയേ പോകും വഴി നമ്പൂതിരിയുടെ കിങ്കരന്മാര്‍ കണ്ഠനെ അറവില പറമ്പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു.

അറുംകൊല ചെയ്യപ്പെട്ട കണ്ഠന് പിന്നീട് പ്രേതമായി കരുമാരത്ത് നമ്പൂതിരിയെ വേട്ടയാടുകയും ഇല്ലത്ത് പ്രശ്നങ്ങള്‍ നേരിടുകയും ചെയ്തപ്പോള്‍ അവര്‍ ജ്യോതിഷിയെ കാണുകയും അവരുടെ നിര്ദ്ദേേശപ്രകാരം പരിഹാരമായി വിഷകണ്ഠൻ എന്ന തെയ്യം കെട്ടിയാടാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അങ്ങിനെയാണ് കണ്ടന്‍ വിഷകണ്ടനായി മാറിയത്.വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍

Vishakandan Theyyam (വിഷകണ്ടൻ തെയ്യം)

The history behind Visha Kandan theyyam goes as mentioned below. One day a person with snake bite was brought to a Namboodiri who was considered as most efficient in curing the poisonous bites. The Namboodiri belonged to an Illam called Karumaarath Illam. Namboodiri finalised that the patient is uncurable and he is sure to die in a few moment. As a final resort, the patient was taken to a person called Kandan, who belonged to theeya caste. To everyones astonishment, he cured the snake bite through his uniqu never before seen venome suppressant. Soon kandan became famous and started growing with followers, fame and patients. This was unbearable for the namboodiri. Plots were created and Kandan was trapped to death and head was thrashed into a nearby pond. Namboodiri were soon showing signs of Mental illness and astrologers were brought in. They found that it was because of the murder of Kandan. Kandan has to be performed as theyyam to resolute from the situation. Thus Kandan became theyyam, and was named Visha Kandan. Visham refers to poison or venome in coloqual language. Vesham was related to Kandan’s profession. Thus the theyyam got its name Visha Kandan. There is one and only one kaav where Visha kandan will be performed. Its called “Chathambally kaav” in Kolachery, Mayyil Panchayath in Kannur district of Kerala. Theyyam has a very popular and interesting mode of verbal blessings. A snake is painted on the body of the theyyam artist. This theyyam along with the folks around the area, visit karumaarath Illam where the Namboodiri lived. On the way, theyyam takes a visit at the pond where Kandan’s head was thrashed. Theyyam stands in front of Karumaarath Illam and warns the inmates there not to repeat such cruelities (In a divine manner of course). Another speciality of Vishakandan theyyam is that its one of the first theyyam to be performed in a theyyam calender season. Usually this theyyam is performed on the malayalam month “Thulam” 9 and 10.  Theyyam includes dance, mime, music and preserve the essentials of ancient tribal cultures which are attached with significance to the worship of heroes and the spirits of ancestors.


Major Temples (Kavus) where this Theyyam performed

Images

  • vishakandan theyyam kolachery
  • vishakandan theyyam kolachery ranjith
  • vishakandan theyyam kolachery nandan

Videos

  • https://www.youtube.com/watch?v=e7JInIC4O4E

    Vishkandan

  • http://www.youtube.com/watch?v=9EcWsKewJ1w

    chathamballi vishakandan

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning