Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam List
We are trying our best to identify and collect information about different types of Theyyams performed in Kannur and Kasaragod districts. Kindly help us to complete this database.
Karthika Chamundi Theyyam (കാർത്തിക ചാമുണ്ടി തെയ്യം)
അരയി കാർത്തിക കാവിലെ തെയ്യങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. പുലയ സമുദായക്കാർ കെട്ടിയാടുന്ന കാർത്തിക ചാമുണ്ടി, തെയ്യയത്ത് കാരി, ഗുളികൻ എന്നീ തെയ്യങ്ങൾ കടത്ത് വഞ്ചിയിലൂടെ അക്കരെയുള്ള കാലിച്ചാൻ കാവ് ദേവസ്ഥാനത്തേക്ക് എഴുന്നള്ളുന്നത് കൗതുകകരമായ കാഴ്ചയാണ്. അപ്പോഴേക്കും അക്കരെയുള്ള കാലിച്ചാൻ കാവിൽ കാലിച്ചാൻ ദൈവം ഉറഞ്ഞാടി തെയ്യങ്ങളെ വരവേൽക്കാൻ കാത്തു നിൽക്കുന്നുണ്ടായിരിക്കും. കാവിലെത്തിയ തെയ്യങ്ങൾ കാലിച്ചാനുമായി സംഭാഷണത്തിലേർപ്പെടുകയും...
Kathalakkaran Theyyam (കാതലക്കാരന്‍ തെയ്യം)
Posted on May 2015 പിലാത്തറ:കടന്നപ്പള്ളി പടിഞ്ഞാറെക്കര ഇടവന്‍ ഞാറ്റിയാല്‍-ഇടവന്‍ ചിറക്കര തറവാട് ദേവസ്ഥാനം കളിയാട്ടം മെയ് അഞ്ചു മുതല്‍ ഏഴുവരെ നടക്കും. അഞ്ചിന് രാത്രി ഏഴിന് തൊണ്ടച്ചന്‍ ദൈവം വെള്ളാട്ടം, ആറിന് രാവിലെ ഏഴുമണിക്ക് തൊണ്ടച്ചന്‍ ദൈവം, വൈകിട്ട് ആറുമണിക്ക് തോറ്റങ്ങളും വെള്ളാട്ടവും ശ്രീഭൂതവും, ഏഴിന് പുലര്‍ച്ചെ പൊന്‍മലക്കാരന്‍, കാതലക്കാരന്‍, കന്നിക്കൊരുമകന്‍, കുറത്തി പെരുന്തച്ചന്‍...
Kathivanoor Veeran Theyyam (കതിവനൂർ വീരൻ തെയ്യം)
കതിവനൂര്‍ വീരന്‍ തെയ്യം..... കോലത്ത് നാടിന്റെ വീരപുത്രൻ മാങ്ങാടുള്ള* കുമാരപ്പനും ചക്കിയമ്മയ്ക്കും ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു ആണ്‍കുഞ്ഞു പിറന്നു .അവനെ അവര്‍ മന്ദപ്പനെന്നു നാമകരണം ചെയ്തു .വളരെയധികം ലാളനയോടുകൂടി വളര്‍ന്ന മന്ദപ്പന്‍ കൂട്ടുകാരോടൊന്നിച്ചു നായാടി നടന്നു കാലം കഴിച്ചു .വലുതായിട്ടും ജോലി ഒന്നും ചെയ്യാതെ ഈ നായാട്ടു ശീലം തുടര്‍ന്നപ്പോള്‍ കുമാരപ്പന്‍ പുത്രനെ...
Kattu Pothi (കാട്ടുപോതി തെയ്യം)
കാട്ടുപോതി തെയ്യം കാളക്കാട്ട് തന്ത്രി തന്റെ തന്ത്രമന്ത്രകാര്യത്തിൽ മുഴുകിയ നേരം ഇല്ലത്ത് അസഹ്യമായ രീതിയിൽ കരഞ്ഞുകൊണ്ടിരുന്ന കിടാവിന്റെ കരച്ചിൽ അടക്കാൻ തന്ത്രി ആരോടൊന്നില്ലാതെ അരുളി. ഇല്ലത്ത് തന്ത്രി ഉപാസിച്ചിരുന്ന ദേവി തന്ത്രിശ്വരന്റെ വാക്ക് കേട്ട ഉടനെ കിടാവിനെ കൊന്ന് കരച്ചിലടക്കി. കുട്ടിയുടെ കരച്ചിലടക്കുന്നതിനു പകരം കാട്ടിതീർത്ത ക്രൂരതയിൽ കുപിതനായ കാളക്കാട്ട് തന്ത്രി, ദേവിയുടെ ചൈതന്യം കുടികൊള്ളുന്ന...
Kattuchirakkal Bhagavathy Theyyam (കാട്ടുചിറക്കൽ ഭഗവതി തെയ്യം)
Chenicheri Kattuchirakkal Bhagavathy 3rd January 2016 from Ezhome
Kelan Theyyam (കേളന്‍ തെയ്യം)
കേളന്‍ തെയ്യം: കണ്ടനാര്‍ കേളന്‍ തെയ്യവും ഈ കേളന്‍ തെയ്യവും തമ്മില്‍ ഒരു ബന്ധവുമില്ല. തളിപ്പറമ്പിനടുത്ത നരിക്കോട് നാട്ടിലെ പെരുമനയായ നരിക്കോട്ട് മനയിലെ കാര്യസ്ഥനായിരുന്നു കേളന്‍ നായര്‍. വിളിച്ചാല്‍ വിളി കേള്ക്കാ ത്ത പുലയ നിലങ്ങളും, എണ്ണിയാലോടുങ്ങാത്ത ഭൂസ്വത്തും പ്രൌഡിയും പ്രാമാണ്യവും ഉള്ള ആ തറവാട്ടിലെ നൂറു കൂട്ടം പണികള്‍ വളരെ അനായാസമായി കൈകാര്യം ചെയ്തിരുന്ന...
Kelankulangara Bhagavathy Theyyam (കേളൻകുളങ്ങര ഭഗവതി തെയ്യം)
കത്തും കനകമാലയും തൃക്ക്യെ വളകളും അരയിൽ അഗ്നിചൂടും മുടിയിൽ തീപന്തവുമായി എടനാട് ദേശത്തിൽ ഉറഞ്ഞാടും ഉഗ്രമൂർത്തി ഭക്തരെ രക്ഷിക്കും ദുഷ്ടരെ ശിക്ഷിക്കും ശ്രീപരമേശ്വരപുത്രി ശ്രീകേളൻകുളങ്ങര ഭഗവതിയമ്മേ ഭദ്രകാളി മഹാകാളി അതിഭദ്രേ ഭദ്രയ്ക്കും പരമേശ്വരി സർവ്വാലങ്കാരവിഭൂഷിണി ശരണം തായേ എടനാട് ദേശത്തിലെ കേളൻകുളങ്ങര തറവാട്ടിൽ തന്നെ ഇല്ലാതാക്കിയ ദുര്യോധനാദികളെ തീകണ്ണുകളുരുട്ടി തീർത്തും ഭസ്മമാക്കി അവിടം മുച്ചോടും മുടിച്ചു പിന്നീട് അവിടംതന്നെ തന്റെ ആരൂഢമാക്കിമാറ്റിയ മഹാമന്ത്രമൂർത്തിയായ ദേവതയാണ് ശ്രീ കേളൻകുളങ്ങര ഭഗവതിയമ്മ...
Khandakarnan Theyyam (ഖണ്ഡകര്‍ണന്‍ തെയ്യം) Fire Theyyam
Khandakarnan Theyyam Fire Theyyam (കണ്ഘാകർണൻ തെയ്യം) A must watch Fire Theyyam .... " ഭദ്രകാളിയുടെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തില്‍ രൂപമെടുത്ത് കര്ണരത്തിലൂടെ പുറത്തുവന്ന ഭീകര മൂര്ത്തി യാണ് കണ്ഠകർണൻ . പതിനാറ് കത്തുന്ന പന്തങ്ങളും വളരെ ഉയരമുള്ള മുടിയുമായാണ് നൃത്തം. കാഴ്ച്ചകാര്ക്ക് കൌതുകവും,ആകാംഷയും ഒരുപോലെ പ്രധാനം ചെയ്യുന്ന...
Kizhakkankavu Bhagavathy Theyyam (കിഴക്കൻ കാവ് ഭഗവതി)
Please help us to update more about this Theyyam.
Koodan Gurunathan Theyyam (കൂടൻ ഗുരുനാഥൻ തെയ്യം)
മാവിലായി മണിക്കുന്ന് തറവാട്ടിലെ ചക്കി എന്ന സ്‌ത്രീയ്‌ക്കുംപരദേശിയായ തെക്കുംവാഴും സ്വാമിയാർക്കും പിറന്ന മകനാണ് രയരന്‍.ചക്കി ഗർഭിണിയായിരിക്കുമ്പോള്‍ തന്നെ സ്വദേശത്തേക്ക്‌പോവേണ്ടി വന്ന സ്വാമിയാർ തേജോമയനായ ഒരാണ്‍കുട്ടി പിറക്കുമെന്നു പ്രവചിച്ചിരുന്നു.അവനു അക്ഷരാഭ്യാസവും അസ്‌ത്രാഭ്യാസവും നല്‍കാന്‍ താന്‍ തിരിച്ച് വരുമെന്നും പറഞ്ഞ് അദ്ദേഹം യാത്രയായി.കുഞ്ഞ് ജനിച്ച് അമ്മാവന്‍മാരുടെസംരക്ഷണയില്‍ വളർന്നു.വിദ്യാഭ്യാസ കാലഘട്ടമായപ്പോള്‍ പിതാവ് തിരിച്ചെത്തി അവനു അക്ഷരാഭ്യാസവും ആയുധാഭ്യാസവും ശ്രദ്ധാപൂർവം നല്‍കി.കളരിയിലും...
Koodeyullor Theyyam (കൂടെയുള്ളോർ തെയ്യം)
Performs together with Vadakkathy bhagavathy Theyyam Photo from Kunhimangalam Vadakkan Kowal Bhagavathy Kavu - Jan 2016
Korachan Theyyam (കോരച്ചന്‍ ദൈവം)
ഭക്തന്മാരില്‍ അത്യുത്തമനാണ് കോട്ടപ്പാറ കുഞ്ഞിക്കോരന്‍. കുലഗുരുവാം വയനാട്ടുകുലവന്‍ തന്‍ തിരുനടയില്‍ നിത്യവും അടിച്ചുതിരിയും അന്തിതിരിയും നടത്തി, ഒടുവില്‍ ഭക്തലഹരിയില്‍ അന്തര്‍ലീനമായി തൊണ്ടച്ചന്‍ തിരുവായുധമാം മുളയമ്പ് സ്വയം ശരീരത്തില്‍ കുത്തിയിറക്കി തന്‍റെ പ്രാണന്‍ തന്നെ വയനാട്ടുകുലവനിലര്‍പ്പിച്ചുകുഞ്ഞിക്കോരന്‍. ശേഷം വയനാട്ടുകുലവന്‍ തന്‍ കൃപയാല്‍ ദേവതാചൈതന്യംപൂണ്ട് പിന്നെ കോലസ്വരൂപം കല്‍പ്പിക്കപ്പെട്ട്, തീയ്യകുലത്തിനാകെ അഭിമാന്യം വിതറുന്ന കോരച്ചന്‍ ദൈവമായിമാറി കോട്ടപ്പാറ കുഞ്ഞിക്കോരന്‍....
Korakkott Bhagavathy Theyyam (കൊറക്കോട്ട് ഭഗവതി തെയ്യം)
Korakkott Bhagavathy Theyyam (കൊറക്കോട്ട് ഭഗവതി തെയ്യം) പൊന്മകളായ ദേവിയെ ശ്രീ പരമേശ്വരൻ ആയുധങ്ങളും അനുഗ്രഹവും നൽകി ഭൂമി പരിപാലിക്കാൻ അയച്ചു മൂന്നു രാത്രി കൊണ്ട് ഏഴ് പത്ത് രണ്ടില്ലം തന്ത്രിമാരെ ഹനിച്ചു ദേവി ശക്തി കാട്ടി എന്നാണ് ഐതീഹം
Kotholi Bhagavathy Theyyam (കോതോളി ഭഗവതി തെയ്യം)
May 2016 രയരമംഗലം കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവം തുടങ്ങി Posted on: 12 May 2013 പിലിക്കോട്: രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്ന് വൈരജാതനീശ്വരന്റെ കോലധാരിക്ക് കൊടിയിലയില്‍ പകര്‍ന്ന ദീപവും കട്ത്തിലയും കൈമാറിയതോടെ കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവത്തിന് തുടക്കമായി. 12ന് രാവിലെ നരമ്പില്‍ അരങ്ങിലെത്തും. വൈകിട്ട് വെള്ളാട്ടം, രാത്രി ഊര്‍പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ തിറ പുറപ്പാട്. 13ന്...
Kshetrapaalakan Theyyam (ക്ഷേത്രപാലകൻ തെയ്യം)
ക്ഷേത്ര പാലകന്‍: ‘ദമുഖന്‍’ എന്ന അസുരനുമായി പരാജയപ്പെട്ട ദേവന്മാര്‍ ശിവന്റെ സഹായം അഭ്യര്ഥിച്ചതിനെ തുടര്ന്ന് ശിഷ്യനായ പരശുരാമനെ അയച്ചുവെങ്കിലും ദമുഖന്‍ പരശുരാമനെയും പരാജയപ്പെടുത്തിയതിനെ തുടര്ന്ന് പരമശിവന്‍ തന്റെ തൃക്കണ്ണില്‍ നിന്നും കാളരാത്രിയെ സൃഷ്ടിക്കുകയും ദേവി ദമുഖന്‍ എന്ന അസുരനെ കഴുത്തറുത്ത് കൊന്നു ചോര കുടിക്കുകയും ചെയ്തു. എന്നാല്‍ ദേവിയുടെ കോപം ശമിക്കാത്തതിനെ തുടര്ന്ന് ശിവന്‍...
Kudiveeran Theyyam (കുടിവീരൻ തെയ്യം)
കുടിവീരന്‍: ഭൂമിയില്‍ ഏറ്റവും വീര്യമുള്ള തറവാട്ടില്‍ ജനിച്ച വീരനാണ് കുടി വീരന്‍. ആയുധാഭ്യാസത്തില്‍ അഗ്രഗന്യനായ വീരന്‍ ശത്രുക്കള്ക്ക്വ ഭയം വിതച്ചും നാട്ടുകാര്ക്ക് നന്മ വിതച്ചും ജീവിച്ചപ്പോള്‍ അസൂയക്കാരുടെ ഏഷണി കേട്ട് മനം കലങ്ങിയ സ്വര്ഗ്ഗ രാജാവ് കാലദൂതനെ ഭൂമിയിലേക്കയക്കുകയും വിധിക്ക് കീഴടങ്ങിയ വീരന്‍ കാലദൂതനോടോപ്പം തിരുനെല്ലി എത്തി മായത്താന്‍ കടവില്‍ മറഞ്ഞു എന്നും അങ്ങിനെ വീരന്‍...
Kudukathayi Bhagavathy Theyyam (കുടുകത്തായ് ഭഗവതി തെയ്യം)
Kudukathayi Bhagavathy Theyyam performed at Ezhome Nangalam Kallen Tharavadu on Makaran 1 & 2 (January 15 & 16) Every Year.
Kudumba Theyyam (കുടുംബ തെയ്യം)
കുടുംബ തെയ്യം "പഞ്ചുരുലിയുമായി ഐതിഹ്യവുമായി ബന്ധപെട്ടു കിടക്കുന്ന ഒരു തുളു തെയ്യമാണ് കുടുംബ തെയ്യം". പരപ്പ ക്ലായിക്കോട് കൊക്കാലക്കുന്ന് കരിംചാമുണ്ഡി ദേവസ്ഥാനം
Kumbot Chamundi Theyyam (കുമ്പോട്ട് ചാമുണ്ടി തെയ്യം)
Please help us to update more about this Theyyam.
Kundor Chamundi Theyyam (കുണ്ടോറ ചാമുണ്ടി തെയ്യം)
കുണ്ടോറചാമുണ്ഡി: ദാരികാസുരനെ വധിച്ച കാളിയുടെ ഭാവമാണ് കുണ്ടോറ ചാമുണ്ഡി, കുണ്ടാടി ചാമുണ്ഡി, കുണ്ടൂര്‍ ചാമുണ്ഡി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ദേവിയുടെത്. വേലന്മാിര്‍ ആണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. നാട്ടു പരദേവതയും വീട്ടുപരദേവതയുമാണ് ഈ ദേവി. യുദ്ധ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്.ദേവാസുര യുദ്ധ സമയത്ത് ദേവി പല രൂപത്തില്‍ അവതാരമെടുത്ത് അസുര നിഗ്രഹം...
Kunharu Kurathi Theyyam (കുഞ്ഞാറു കുറത്തി തെയ്യം)
തറവാട്ടച്ചിയായ കുറത്തിയമ്മ നാട്ടിലും വീട്ടിലും ഉര്‍വ്വരത വാരിവിതറുന്നന്നവളാണ്. കുന്നിന്‍മകളാകും സാക്ഷാല്‍ ശ്രീപാര്‍വ്വതിയാണ് തന്നെയാണ് ദേവി. മഴയില്‍ കുടയായും വെയിലില്‍ നിഴലായും മാമാരംകോച്ചും തണുപ്പില്‍ പുതപ്പായും കാലത്തിന്‍റെ കുത്തൊഴുക്കില്‍ പിടിവള്ളിയായും ദേവി മക്കളെ സംരക്ഷിച്ചുകൊള്ളുന്നു. പട്ടാംബരം കെട്ടിയ പള്ളിയറയല്ല ദേവിക്ക് പഥ്യം , തറവാട്ടുവീടിന്‍റെ കൊട്ടിലകമാണ് കുറത്തിയുടെ പ്രിയവാസസ്ഥലം. ഓരോ കാവിലും ക്ഷേത്രത്തിലും കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രഥമസ്ഥാനം...
Kurathi Theyyam (കുറത്തി തെയ്യം)
തറവാട്ടച്ചിയായ കുറത്തിയമ്മ നാട്ടിലും വീട്ടിലും ഉര്‍വ്വരത വാരിവിതറുന്നന്നവളാണ്. കുന്നിന്‍മകളാകും സാക്ഷാല്‍ ശ്രീപാര്‍വ്വതിയാണ് തന്നെയാണ് ദേവി. മഴയില്‍ കുടയായും വെയിലില്‍ നിഴലായും മാമാരംകോച്ചും തണുപ്പില്‍ പുതപ്പായും കാലത്തിന്‍റെ കുത്തൊഴുക്കില്‍ പിടിവള്ളിയായും ദേവി മക്കളെ സംരക്ഷിച്ചുകൊള്ളുന്നു. പട്ടാംബരം കെട്ടിയ പള്ളിയറയല്ല ദേവിക്ക് പഥ്യം , തറവാട്ടുവീടിന്‍റെ കൊട്ടിലകമാണ് കുറത്തിയുടെ പ്രിയവാസസ്ഥലം. ഓരോ കാവിലും ക്ഷേത്രത്തിലും കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രഥമസ്ഥാനം...
Kutti Chathan Theyyam (കുട്ടി ചാത്തൻ തെയ്യം)
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർതഥിച്ചു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി. ഭയപ്പെടേണ്ടന്നും ഇത്...
Kuttikkara Bhagavathi (കുട്ടിക്കര ഭഗവതി)
കുട്ടിക്കര ഭഗവതി: പഴയങ്ങാടിക്കടുത്ത് വെങ്ങരയിലെ മൂലക്കീല്‍ കുട്ടിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമാണ് കുട്ടിക്കര ഭഗവതി. വലിയ മുടിയാണ് കുട്ടിക്കര ഭഗവതിയുടെ കോലത്തിനുള്ളത്. മലയാള മാസം മകരം 26 മുതല്‍ കുംഭം 2 വരെയാണ് ഇവിടെ കളിയാട്ടം നടത്താറ്. ആദ്യക്കാലത്ത് നമ്പൂതിരിമാര്‍ ആയിരുന്നു ഈ ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ എങ്കില്‍ പില്‍ക്കാലത്ത് അവര്‍ അത് മൂവാരിമാര്ക്ക് നല്കു്കയായിരുന്നു....
Kutty Theyyam (കുട്ടി തെയ്യം)
കുട്ടി തെയ്യം (തിരിയുന്ന തെയ്യം): കണ്ണപുരം മൊട്ടമ്മലിനടുത്ത് പെരുന്തോട്ടം നീലിയാര്‍ കോട്ടത്തില്‍ കെട്ടിയാടുന്ന ഒരു തെയ്യമാണ് കുട്ടി തെയ്യം. വേണ്ടത്ര ചമയങ്ങളോ ആടയാഭരണങ്ങളോ ഇല്ലാതെ രംഗത്ത് വരുന്ന ഒരു തെയ്യമാണിത്. ഈ തെയ്യം ഏകദേശം ഒരു മണിക്കൂറിനടുത്തോളം തന്റെ ശരീരം കാലു കൊണ്ട് വട്ടം കറക്കുന്നത് കാരണമാണ് ഈ പേര് ലഭിക്കാനിടയായത്. ഈ സമയത്ത് ചെണ്ടമേളം...
Kuvalamthat Bhagavathy Theyyam (കൂവളംതാട്ട് ഭഗവതി തെയ്യം)
കോല സ്വരൂപത്തിങ്കൽ തായി കൂവളന്താറ്റിൽ ഭഗവതി (പുള്ളന്താട്ട് ഭഗവതി) ദാരീകാന്തകയായ മഹാകാളിയാണ് ശ്രീ കൂവളന്താറ്റില്‍ ഭഗവതി ( പുള്ളന്താട്ട് ഭഗവതി, കൂളന്താട്ട് ഭഗവതി). മാടായിക്കാവില്‍ നിന്നും അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രത്തിലേക്കുള്ള യാത്ര മദ്ധ്യേ കാലിച്ചാന്‍ മരത്തിനടുത്തെത്തിയപ്പോള്‍ ദേവിക്കു ദാഹിച്ചു. അവിടെ കാലിമേയ്ക്കുകയായിരുന്ന കൂത്തൂര്‍ മണിയാണി മുളന്തണ്ട് ചെത്തി അതില്‍ പാല്‍ കറന്ന് നല്‍കി. ഇതില്‍ സംപ്രീതയായ...
Maakavum Makkalum Theyyam (മാക്കവും മക്കളും തെയ്യം)
കടാങ്കോട് മാക്കം (മാക്ക പോതി): കുഞ്ഞിമംഗലം കടാങ്കോട്ട് നായര്‍ തറവാട്ടിലെ ഉണിച്ചെറിയയുടെ മകളാണ് കുഞ്ഞിമാക്കം. കോലത്തിരി രാജാവിന്റെ പട നായകരായ 12 സഹോദരന്മാര്ക്കിJടയില്‍ ഏക പെണ്ത രി. 12 ആണ്‍ മക്കള്ക്ക്ം ശേഷം ഒരു പാട് പ്രാര്ത്ഥംനകളും വഴിപാടുകളും നടത്തി കിട്ടിയ അതീവ തേജസ്സോടു കൂടി ജനിച്ച മകളാണ് മാക്കം. 12 ആങ്ങിളമാരുടെ കണ്ണിലുണ്ണിയായി അവള്‍...
Maarana Gulikan (മാര്‍ണ ഗുളികന്‍ )
മാർണഗുളികൻ ഐതിഹ്യം ********* എഴുത്ത് :ശ്രീ മധു കിഴക്കയിൽ(oolachoot) ശ്രീ പരമേശ്വന്റെ കോപാഗ്നിയാൽ കാലനില്ലാതായ കാലത്ത് തന്റെ നിയോഗമായ സംഹാരപ്രക്രിയ നിർവ്വഹിക്കാൻ മഹാദേവൻ സ്വന്തം പുറങ്കാലിൽ നിന്ന് ജന്മം കൊടുത്ത മൂർത്തിയാണ് ഗുളികനെന്നാണു ഐതിഹ്യം. വടക്കൻ കേരളത്തിൽ ഈ ദൈവത്തെ വിവിധ ഭാവങ്ങളിൽ കോലം കെട്ടി ആരാധിച്ചു വരുന്നുണ്ട്. ഗുളികൻ നൂറ്റിയൊന്നു രൂപത്തിലുണ്ടെന്നാണു വിശ്വാസം.അവരിൽ വടക്ക്...
Maarapuli Theyyam (മാരപുലി തെയ്യം)
മാരപ്പുലി ഒരിക്കല്‍ ശിവനും പാര്‍വതിയും തുളൂര്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പുലികള്‍ ഇണ ചേരുന്നത് കണ്ട് മോഹമുണര്‍ന്ന അവര്‍ പുലികണ്ടനും പുലികരിങ്കാളി (പുള്ളികരിങ്കാളി) യുമായി മാറി. മാസങ്ങള്‍ക്ക് ശേഷം താതേനാര്‍ കല്ലിന്റെ തായ്മടയില്‍ അരയോളം മടമാന്തി അവിടെ പുള്ളികരിങ്കാളി അഞ്ചു ആണ്‍മക്കള്‍ക്ക് ജന്മം നല്‍കി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുലിയൂര്‍ കണ്ണന്‍ എന്നിങ്ങനെ അവര്‍...
Maari Theyyam (മാരി തെയ്യം)
Every Year on Karkkidakam 16th - (August 30/31) Performance starts from Madaikkavu area. ദുഖങ്ങളും ദുരിതങ്ങളും വാരിവിതരുകയുകയാണ് കര്‍ക്കിടകമാസം. തോരാത്ത മഴയും കാറ്റും കോളും, ഇടിയും മിന്നലും ഉരുള്‍പൊട്ടലും പ്രളയവുമെല്ലാം നാടിനും നാട്ടാര്‍ക്കുമ്മേല്‍ അശാന്തിയുടെ വിത്തുകള്‍ വാരിവിതരുകയാണ്. അതിലുപരി വിട്ടുമാറാത്ത പനിയും മറ്റുമാറാരോഗങ്ങളും തൊഴിലില്ലായ്മയും ദാരിദ്രവും പട്ടിണിയും മാലോകരുടെ ജീവിതചര്യകളുടെ താളംതെറ്റിക്കുമ്പോള്‍...