Theyyam list

  1. Home
  2. >
  3. Theyyam list

Theyyam List

We are trying our best to identify and collect information about different types of Theyyams performed in Kannur and Kasaragod districts. Kindly help us to complete this database.

Madayil Bhagavathy(മടയില്‍ ഭഗവതി )

Mullul, Varyambath Madayil Bhagavathy Temple,
+

Madayil Chamundi Theyyam (മടയിൽ ചാമുണ്ടി തെയ്യം)

കാളി എന്ന പേര്‍ ചൊല്ലി വിളിക്കുന്ന തെയ്യങ്ങളാണ്‌ ഭദ്രകാളി, വീരര്‍ കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടല ഭദ്ര കാളി, പുലിയൂരുകാളി തുടങ്ങിയവ. ചണ്ടമുണ്ടന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ എഴുന്നേറ്റ് കുടിക്കുകയും ചെയ്ത കാളി തന്നെയാണ് ‘ചാമുണ്ഡി’. രക്തത്തില്‍ മുഴുകിയതിനാലാണ് ചാമുണ്ഡിയെ ‘രക്ത ചാമുണ്ഡിയെന്നും’ ‘രക്തേശ്വരിയെന്നും’ വിളിക്കുന്നത്‌. ചണ്ട മുണ്ടന്മാരുമായുള്ള യുദ്ധത്തില്‍ കാളി ആകാശ...
+

Malankurathi Theyyam (മലങ്കുറത്തി തെയ്യം)

Performs at Nileshwaram Thattacheri Adukkathayarillam (നീലേശ്വരം തട്ടാച്ചേരി അടുക്കത്തായരില്ലം) തറവാട്ടച്ചിയായ കുറത്തിയമ്മ നാട്ടിലും വീട്ടിലും ഉര്‍വ്വരത വാരിവിതറുന്നന്നവളാണ്. കുന്നിന്‍മകളാകും സാക്ഷാല്‍ ശ്രീപാര്‍വ്വതിയാണ് തന്നെയാണ് ദേവി. മഴയില്‍ കുടയായും വെയിലില്‍ നിഴലായും മാമാരംകോച്ചും തണുപ്പില്‍ പുതപ്പായും കാലത്തിന്‍റെ കുത്തൊഴുക്കില്‍ പിടിവള്ളിയായും ദേവി മക്കളെ സംരക്ഷിച്ചുകൊള്ളുന്നു. പട്ടാംബരം കെട്ടിയ പള്ളിയറയല്ല ദേവിക്ക് പഥ്യം , തറവാട്ടുവീടിന്‍റെ കൊട്ടിലകമാണ്...
+

Manaalan or Manavaalan Theyyam (മണാളന്‍ or മണവാളൻ തെയ്യം)

(മണാളന്‍ or മണവാളൻ തെയ്യം) Pls help us to get more details on this theyyam മഡിയൻ കൂലോം കലശം ഒരുങ്ങുകയായി.പയ്യന്നൂർ പെരുമാളിൽ നിന്നും ഒരു വ്യാഴവട്ടക്കാലം തപസു ചെയ്ത് അള്ളടം മുക്കാതിന്റെയും അധികാരം ഏറ്റുവാങ്ങിയ താടിവച്ച തമ്പുരാൻ ക്ഷേത്രപാലകനീശ്വരൻ നിലയുറപ്പിച്ച മഡിയൻ കൂലോം കലശ മഹോത്സവം മെയ് 24, 25 തീയതികളിൽ...
+

Manathana Pothi (മണതണ പോതി)

മടപ്പുരകളില്‍ കെട്ടിയാടപ്പെടുന്ന ശക്തിസ്വരൂപിണിയായ ഒരു ദേവതയാണ് മണത്തനക്കാളി. മിക്ക അമ്മദൈവങ്ങള്‍ക്കും പിന്നി ലുള്ളത് കാളീ സങ്കല്പങ്ങളാണ്. കാളി ഭൂജാതയായത് ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നാണെന്ന് ഐതിഹ്യം. അസുരകുലാ ന്തകിമാരായ കാളിയും ചാമുണ്ഡിയും രണദേവതമാരാണ്. ദേവാസുര യുദ്ധത്തില്‍ പങ്കെടുത്ത ദേവതമാര്‍ക്കു പുറമെ ഭൂമിയില്‍ ദുഷ്ട നിഗ്രഹണാര്‍ഥമായും മറ്റും പടപൊരുതുകയും പടയ്ക്കു സഹായിക്കു കയും ചെയ്ത ദേവതമാര്‍ തെയ്യങ്ങളായി...
+

Manavaatty Theyyam (മണവാട്ടി തെയ്യം)

Please help us to update more about this theyyam.
+
Manayil Pothi (മനയില്‍ പോതി)

Manayil Pothi (മനയില്‍ പോതി)

മനയില്‍ പോതി: താഴക്കാട്ടു തറവാട്ടിലെ സ്ത്രീ പ്ലാവില്‍ കയറി കറിക്കുള്ള ചക്ക പറിച്ചതറിഞ്ഞു കാരണവര്‍ തല്ലിയപ്പോള്‍ അപമൃത്യു വരിച്ചു ദൈവക്കരുവായി മാറിയതാണ് മനയില്‍ പോതി. വണ്ണാന്‍ സമുദയാക്കാരാണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍
+

Manenkavil Bhagavathy Theyyam (മാനേങ്കാവില്‍ ഭഗവതി)

മാനേങ്കാവില്‍ ഭഗവതിയും അരീക്കുളങ്ങര ഭഗവതിയും തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരം-മാനേങ്കാവ്
+

Manikutti Sasthappan Theyyam (മണിക്കുട്ടി ശാസ്തപ്പൻ തെയ്യം )

മണിക്കുട്ടി ശാസ്തപ്പന് തെയ്യം. പൊന്ന്യം പുതുക്കുടി തറവാട് ശ്രീ കൂര്മ്പ ഭഗവതി ക്ഷേത്ര അരൂഡ ഗുരുസ്ഥാനം. ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ്‌ കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തൻ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ്‌ കുട്ടിച്ചാത്തൻ. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരിൽ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്‌. ബ്രാഹ്മണേതര കുടുംബങ്ങളും...
+

Manjalamma Theyyam (മഞ്ഞാളമ്മ തെയ്യം)

നരമ്പില്‍ ഭഗവതിയും മാഞ്ഞാളമ്മയും: രയരമംഗലത്തടിയോടിയുടെ പത്നി നരമ്പില്‍ തറവാട്ടിലെ പെണ്ണൊരുത്തിയായിരുന്നു. ഇവരുടെ കുലദേവത അസുരവിനാശിനിയായ കാളിയും. ഗര്ഭിംണിയായ ഈ സ്ത്രീ തറവാട്ടില്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ കൊയ്ത്ത് കഴിഞ്ഞു പോയാല്‍ മതിയെന്ന് അടിയോടി വിലക്കി. ശാട്യം പിടിച്ച ഭാര്യയെ അയാള്‍ അബദ്ധത്തില്‍ ചവിട്ടുകയും തല്ക്ഷ്ണം അവര്‍ മരണപ്പെടുകയും ചെയ്തുവത്രേ. വിവരമറിഞ്ഞ പെറ്റമ്മ നരമ്പില്‍ തറവാട്ടിലെ പടിഞ്ഞാറ്റയില്‍...
+

Manjunathan Theyyam (മഞ്ജുനാഥൻ തെയ്യം)

Manjunathan theyyam perinjalloor puthiyidath kavu
+

Manthramoorthy Theyyam (മന്ത്രമൂർത്തി തെയ്യം)

Manthramoorthy Theyyam performed at Ezhome Nangalam Kallen Tharavadu on Makaran 1 & 2 (January 15 & 16) Every Year.
+

Marakalathamma Theyyam (മരക്കലത്തമ്മ തെയ്യം)

ശ്രീ ശൂല കുമാരിയമ്മ, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ): ശ്രീ ശൂലയില്ലത്തെ തിരുവടിത്തങ്ങള്‍ കപ്പലേറി കടല്‍ വാണിഭത്തിനു പോകവേ ഏഴു മാസം ഗര്‍ഭിണിയായ ഭാര്യ തടസ്സം നിന്നെങ്കിലും കൂട്ടാക്കാതെ യാത്ര  ചെയ്ത് തിരുവാലത്തൂര്‍ എത്തിയ തിരുവടിത്തങ്ങള്‍ അവിടെ ഒരു പട്ടത്തിയെ കല്യാണം കഴിക്കുകയും അതില്‍ ഒരു പെണ്‍കുഞ്ഞ് ഉണ്ടാകുകയും ചെയ്തു. അവളാണ് ശൂല കുമാരിയെന്ന  ശ്രീശൂലകുഠാരിയമ്മ. മാസങ്ങള്‍ക്ക്...
+
Maruthiyodan Thondachan, Vellukurickal, Vattianpolla (മരുതിയോടന്‍ തൊണ്ടച്ചന്‍, വെള്ളുകുരിക്കള്‍, വട്ട്യന്‍ പൊള്ള)

Maruthiyodan Thondachan, Vellukurickal, Vattianpolla (മരുതിയോടന്‍ തൊണ്ടച്ചന്‍, വെള്ളുകുരിക്കള്‍, വട്ട്യന്‍ പൊള്ള)

മരുതിയോടന്‍ തൊണ്ടച്ചന്‍, വെള്ളുകുരിക്കള്‍, വട്ട്യന്‍ പൊള്ള: പുത്തില്ലം തമ്പുരാന്റെ അടിയാനായ ആണൊരുത്തന്‍ കുഞ്ഞി വിരുന്തനെ കൊതിച്ച അക്കമ്മ തമ്പുരാട്ടി നൈരാശ്യം മൂത്ത് കള്ളക്കഥയുണ്ടാക്കി അയാളെ തോളൂര്‍ മരുതുമരത്തില്‍ തൂക്കി കൊന്ന കഥയാണ് മരുതിയോടന്‍ തൊണ്ടച്ചന്റെത്. വെള്ളൂര്‍ നാട്ടിലെ കുടക്കത്ത് വീട്ടിലെ തീയ്യ പെൺകുട്ടി പുലചാളയില്‍ നിന്ന്  ഉപ്പിട്ട  കഞ്ഞിവെള്ളം വാങ്ങി കുടിച്ചതിനാല്‍ ജാതി ഭ്രഷ്ടയായി പുലച്ചിയായി മാറുകയും...
+

Mecheri Chamundi Theyyam (മേച്ചേരി ചാമുണ്ടി തെയ്യം)

കല്ലങ്കര ചാമുണ്ഡിയുടെ മകൾ എന്ന സങ്കൽപ്പത്തിലാണ് മേച്ചേരി ചാമുണ്ഡിയുടെ ഉത്ഭവം ശുംബ നിശംബമാറുമായി യുദ്ധം ചെയ്യുന്ന സമയത്ത് രക്ത ബീജാസുരൻ ദേവിയോട് ഏറ്റുമുട്ടി ഓരോ തുള്ളി ചോരയിൽ നിന്നും അനേകം അസുരൻമ്മാർ ഉണ്ടായി. ക്രോധവതി എന്ന അസുരന്റെ മകനാണ് രക്തബീജാസുരൻ, എന്തു ചെയ്യേണ്ടു അറിയാതെ ക്രോധം കൊണ്ട് ജ്വലിച്ച ദേവിയുടെ നെറ്റിത്തടത്തിൽ നിന്ന് നാവു പുറത്തേക്ക്...
+

Memundanadu Vettakkorumakan Theyyam

Please help us to update more about this Theyyam.
+

Monthi Kolam (മോന്തി കോലം)

Monthi Kolam (മോന്തി കോലം) കുണ്ടോറപ്പൻറെ ദാസിയായ ദേവിയാണ് മോന്തിക്കോലം.കുണ്ടോറ ചാമുണ്ഡിയുടെ പരിവാരദേവതയാണ്.വേലൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
+

Moolampetta Bhagavathy (മൂലംപെറ്റ ഭഗവതി..)

മൂലംപെറ്റ ഭഗവതി.. അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്നിയായ പാടികുറ്റിയമ്മയാണ് മൂലം പെറ്റ ഭഗവതി എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.മുത്തപ്പൻ കുന്നത്തൂർ പാടിയിൽ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂർത്തിയായിരുന്നു ഈ ഭഗവതിയെന്നും വിശ്വസിക്കപ്പെടുന്നു. സഒഉമ്യ മൂർത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പൻ പാടിയിൽ എത്തിയപ്പോൾ സന്തോഷപൂർവ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ.ഈ ദേവത വനദുർഗ്ഗയാണെന്നും...
+

Mootha Bhagavathy Theyyam (മൂത്ത ഭഗവതി തെയ്യം)

രോഗങ്ങള്ക്ക് ദേവതാസങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തില്‍ രോഗദേവതകളെ കാണാം. ഇവരില്‍ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. ചീറുമ്പമാര്‍ (മൂത്തഭഗവതി, ഇളയഭഗവതി), ദണ്ഡദേവന്‍, കണ്ഠാകര്ണനന്‍, വസൂരിമാല എന്നിവ രോഗമുണ്ടാക്കുന്നവരാണ്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം. തൂവക്കാളി, തൂവക്കാരന്‍, മാരി തുടങ്ങി വേറെയും രോഗദേവതകളുണ്ട്. കൊറ്റാളി കൂർമ്പക്കാവ്‌, കണ്ണാടിപ്പറമ്പ്‌
+

Moovalamkuzhi Chamundi Theyyam (മൂവാളം കുഴി ചാമുണ്ടി തെയ്യം)

മൂവാളം കുഴി ചാമുണ്ടി തെയ്യം: ദേവിയെ എടമന തന്ത്രി പണ്ട് ചെമ്പു കുടത്തില്‍ ആവാഹിച്ച ശേഷം മൂന്നാള്‍ ആഴത്തില്‍ താഴ്ത്തിയപ്പോള്‍ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ ശക്തി സ്വരൂപിണിയാണ് മൂവാളം കുഴി ചാമുണ്ഡി. മൂന്ന്‍ ആളുടെ ആഴത്തിലുള്ള കുഴിയില്‍ നിന്ന് എഴുന്നേറ്റ എന്നര്‍ത്ഥത്തില്‍ ആണ് മൂവാളം കുഴി ചാമുണ്ടി എന്ന പേര് വന്നത്. എടമന തന്ത്രിയാല്‍ ചെമ്പു കുടത്തില്‍...
+

Muchilottu Bhagavathy Theyyam (മുച്ചിലോട്ട് ഭഗവതി തെയ്യം)

മുച്ചിലോട്ട് ഭഗവതി: മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല എന്നാണു പറയപ്പെടുന്നത്. ഭഗവതിയുടെ മുഖത്തെഴുത്ത്‌ “കുറ്റിശംഖും പ്രാക്കും” എന്നാണു അറിയപ്പെടുന്നത്. സ്വാത്വിക ആയതിനാല്‍ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സർവാലങ്കാര  ഭൂഷിതയായി, സുന്ദരിയായി നവവധുവെ പോലെയാണ് ഈ തെയ്യം. അറിവ് കൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചാരണം നടത്തി സമൂഹം ഭ്രഷ്ട് കല്പ്പി ച്ചതിനാല്‍...
+

Mudanthemma Theyyam (മുടന്തേമ്മ തെയ്യം)

Please help us to update more about this Theyyam.
+

Mulavannoor Bhagavathy (മുളവന്നുര്‍ ഭഗവതി )

Please help us to update more about this Theyyam.
+

Mutha bhagavathy(മുത്ത ഭഗവതി )

മുത്ത ഭഗവതി photos karuna tours
+

Muthachan Daivam (മുത്തച്ചൻദൈവം)

കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് - കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ; ധർമ്മദൈവം; ഇടക്കേൻ ഗുരിക്കൾ; മുത്തച്ചൻദൈവം; ഗുരുനാഥൻദൈവം; മന്ത്രമൂർത്തി; ചൊയ്യാർഗുരിക്കൾ; ഈറ്റമൂർത്തി; കൂമനാട്ടി എന്നീ തെയ്യക്കോലങ്ങൾ
+

Muthala Theyyam (മുതല തെയ്യം)

മുതലത്തെയ്യം: കണ്ണൂര്‍ ജില്ലയിലെ ചില കാവുകളില്‍ മാത്രം കെട്ടിയാടുന്ന തെയ്യമാണ്‌ മുതലതെയ്യം. തൃപ്പണ്ടാരത്തമ്മ ദേവിയാണ് മുതല തെയ്യമായി കാവുകളില്‍ കെട്ടിയാടുന്നത്‌. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം വെയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തര്‍ക്ക്‌ അനുഗ്രഹം നല്‍കുന്നത്. മറ്റ് തെയ്യങ്ങളെപ്പോലെ ഈ തെയ്യം വായ്‌വാക്കുകളൊന്നും ഉരിയാടാറില്ല. തുലാമാസത്തിലെ പത്താമുദയത്തിനു ശേഷമാണ് ഈ തെയ്യം...
+

Muthappan Theyyam (ശ്രീ മുത്തപ്പൻ)

ശ്രീ മുത്തപ്പൻ അയ്യങ്കര ഇല്ലത്ത് വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായ പാടിക്കുറ്റി അന്തർജ്ജനം ശിവഭക്തയായിരുന്നു. ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അന്തർജ്ജനം ശിവനെ കണ്ടു. പിറ്റേദിവസം അടുത്തുള്ള ഒരു അരുവിയിൽ കുളിച്ച് കയറി വരവേ അവർ ഒരു കുഞ്ഞ് പൂമെത്തയിൽ കിടക്കുന്നതു കണ്ടു. കുട്ടിയെ എടുത്ത് വീട്ടിലേക്കു...
+

Muttil Chamundi Theyyam (മുട്ടിൽ ചാമുണ്ഡി തെയ്യം)

Performs at Mattul Koormba Bhagavathy Temple Please help us to update more about this Theyyam.
+

Naayanar Theyyam (നായനാർ തെയ്യം)

Please help us to update more about this theyyam.
+

Nagakaali Theyyam (നാഗകാളി തെയ്യം)

Please help us to update more about this Theyyam.
+

Nagakanni or Nagakanya Theyyam (നാഗ കന്നി - നാഗ കന്യ തെയ്യം)

നാഗ കന്നി - നാഗ കന്യ തെയ്യം: നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങളില്‍ പ്രസിദ്ധമായ തെയ്യങ്ങളാണ്‌ നാഗകന്നി, നാഗരാജന്‍, നാഗത്താന്‍, നാഗപ്പോതി മുതലായവ. മിക്കവാറും എല്ലാ കാവുകളിലും സര്പ്പരക്കാവുകള്‍ ഉള്ളതായി കാണാന്‍ കഴിയും. കയ്യത്ത് നാഗം, മുയ്യത്ത് നാഗം, ഏറുമ്പാല നാഗം, കരിപ്പാല്‍ നാഗം, എടാട്ട് നാഗം എന്നീ പ്രസിദ്ധങ്ങളായ നാഗ സങ്കേതങ്ങളിലും ചില ഗൃഹങ്ങളിലുമാണ് നാഗ...
+

Nambyalan Theyyam (നമ്പ്യാലൻ തെയ്യം)

Nambyalan Theyyam performed at Ezhome Nangalam Kallen Tharavadu on Makaran 1 & 2 (January 15 & 16) Every Year.
+

Nangolangara Bhagavathy (നങ്ങോളങ്ങര ഭഗവതി തെയ്യം)

ഇരിണാവ് ദേശത്ത് കുടികൊള്ളുന്ന ശക്തിസ്വരൂപിണിയും ഭക്ത വൽസലയുമായ അമ്മ മാടായി കാവിലമ്മയുടെ സോദരിയാണെന്നു പറയപ്പെടുന്നു. ഈ രൂപത്തിൽ അമ്മയ്ക്ക് വേറേതു കാവിലും കെട്ടിക്കോലമില്ല.. സന്താന ലബ്ദിക്കായാണ് ഇവിടെ ഭക്ത ജനങ്ങൾ നേർച്ച കഴിപ്പിക്കുന്നത്. തുലാം 11 മുതൽ തുലാസം (കമം വരെ അമ്മ ഭക്ത ജനങ്ങളെ അനുഗ്രഹിക്കുന്നു. കളിയാട്ടക്കാലത്ത് ടൂബ് ലൈറ്റുകളുടെ അതിപ്രസരമില്ലാത്ത ഇവിടെ ഇന്നും...
+