Theyyam list

  1. Home
  2. >
  3. Theyyam list

Theyyam List

We are trying our best to identify and collect information about different types of Theyyams performed in Kannur and Kasaragod districts. Kindly help us to complete this database.

Narambil Bhagavathy Theyyam (നരമ്പിൽ ഭഗവതി തെയ്യം)

രയരമംഗലത്തടിയോടിയുടെ പത്നി  നരമ്പില്‍ തറവാട്ടിലെ പെണ്ണൊരുത്തിയായിരുന്നു. ഇവരുടെ കുലദേവത അസുരവിനാശിനിയായ കാളിയും. ഗര്‍ഭിണിയായ ഈ സ്ത്രീ തറവാട്ടില്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ കൊയ്ത്ത് കഴിഞ്ഞു പോയാല്‍ മതിയെന്ന് അടിയോടി വിലക്കി.    ശാട്ട്യം    പിടിച്ച ഭാര്യയെ അയാള്‍ അബദ്ധത്തില്‍ ചവിട്ടുകയും തല്‍ക്ഷണം അവര്‍ മരണപ്പെടുകയും ചെയ്തുവത്രേ. വിവരമറിഞ്ഞ പെറ്റമ്മ നരമ്പില്‍ തറവാട്ടിലെ പടിഞ്ഞാറ്റയില്‍ കരഞ്ഞു...
+

Nari Theyyam (നരി തെയ്യം)

നരി തെയ്യം വെള്ളാട് മഹാശിവ ക്ഷേത്രം: വളരെ അപൂർവ്വമായ് കെട്ടിയാടപ്പെടുന്ന ഈ തെയ്യം നരിയുടെ ചേഷ്ടകളും ശബ്ദവും അനുകരിക്കും... പണ്ടു കാലത്ത് കളിയാട്ടം കഴിഞ്ഞാൽ പാതിരാത്രിക്ക് ഒരു നരി അമ്പലത്തിലും വേട്ടക്കൊരു മകൻ ക്ഷേത്രത്തിലും വരാറുണ്ടായിരുന്നു.. ശിവ ഭഗവാന്റെ ആശ്രിതനായ അതിന്റെ ഓർമ്മക്കായാണ് ഈ തെയ്യം കെട്ടിയാടപ്പെടുന്നത്...
+

Nattadukkam Veeran Theyyam (നാട്ടടുക്കം വീരൻ തെയ്യം)

Nattadukkam Veeran Theyyam (നാട്ടടുക്കം വീരൻ തെയ്യം) Also known as Naattumurthy or Naattu Paradevatha Please help us to update more about this Theyyam.
+

Nedumbaliyan Theyyam (നെടും ബാലിയൻ തെയ്യം)

ബാലി തെയ്യത്തിന്റെ മറ്റൊരു പേരാണ് നേടും ബാലിയന്‍. തന്‍റെ ഭര്‍ത്താവിനെ പരിഹസിച്ച സൂര്യനെ ഭര്‍തൃ ഭക്തയും പഞ്ചരത്നങ്ങളില്‍ ഒരുവളുമായ ശീലാവതി നീ ഉദിക്കാതാകട്ടെ എന്നു ശപിച്ചു.. സൂര്യന്‍ ഉദിക്കാതെ ഇരുന്ന നേരം സൂര്യ തേരാളിയും ഗരുഡ സഹോദരനുമായ അരുണന് ഒരു മോഹം തോന്നി.. ഇന്ദ്ര സഭയായ അമരാവതിയില്‍ ചെന്ന് ദേവസ്ത്രീകളുടെ നൃത്തം കാണാമെന്നു.. തന്‍റെ രൂപത്തില്‍...
+

Neela Karingaali Theyyam (നീലകരിങ്കാളി തെയ്യം)

Please help to us update this theyyam information, contact travelkannur@gmail.com
+

Neeliyaar Bhagavathy Theyyam (നീലിയാർ ഭഗവതി തെയ്യം)

നീലിയാർ ഭഗവതി (കോട്ടത്തമ്മ, ഒറ്റത്തറ): കണ്ണൂര്‍ ജില്ലയിലെ മൊറാഴക്കടുത്തുള്ള മാങ്ങാട്ട് പറമ്പ് നീലിയാര്‍ കോട്ടത്തില്‍ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ്‌ നീലിയാര്‍ ഭഗവതി. ഈ അമ്മ ദൈവം ‘കോട്ടത്തമ്മ’ എന്നും ‘ഒറ്റത്തറ’ എന്നും കൂടി അറിയപ്പെടുന്നുണ്ട്. മഹാകാളി സങ്കല്പ്പമാണ് ഈ ദേവിക്കുള്ളത്. ചെറുകുന്ന്, എരിഞ്ഞിക്കീല്‍, മാതമംഗലം എന്നീ സ്ഥലങ്ങളിലും ഭഗവതിക്ക് സ്ഥാനങ്ങള്‍ ഉണ്ട്. കൊട്ടിയൂരിനടുത്തുള്ള മണത്തണ എന്ന...
+

Nellu Kuthi Pothi (നെല്ല് കുത്തി പോതി)

Nellu Kuthi Pothi (നെല്ല് കുത്തി പോതി) Please refer Monthikolam Theyyam <meta http-equiv="refresh" content="0; URL=/?_fb_noscript=1" /> Mothalayil devasthanam, Mottanmmal
+

Nilayara Bhagavathy Theyyam (നിലയറ ഭഗവതി തെയ്യം)

Nilayara Bhagavathy Theyyam (നിലയറ ഭഗവതി തെയ്യം) ഉത്തര കേരളത്തിലെ പ്രത്യേകിച്ചു കണ്ണൂർ ജില്ലയിലെ പ്രഗത്ഭരായ ബ്രാഹ്മണ സമുദായത്തിലെ നമ്പൂതിരി വിഭാഗത്തിൽപ്പെടുന്ന പെരികമന ഇല്ലo തറവാടുമായി ബന്ധപ്പെട്ടാണ് നിലയറ ഭഗവതിയുടെ ഉത്പത്തിയും ഉത്ഭവവുo ആഗമനവും എന്നത് നിസ്തർക്കമാണ്.പെരികമന ഇല്ലം പൂർവ്വിക പരമ്പരയിലെ കാരണവരുമായി ബന്ധപ്പെട്ടാണ് നിലയറ ഭഗവതിയുടെ ആഗമനം പ്രതിപാദിക്കുന്നത്. സർവ്വോപരി സവിശേഷമായ ജീവിത ചര്യ...
+

Odakkali Bhagavathy Theyyam (ഓടക്കാളി ഭഗവതി)

ഓടക്കാളി ഭഗവതി..... പാറ്റയിൽ.. ചേളന്നൂർ  
+

Onappottan Theyyam (ഓണപ്പൊട്ടൻ തെയ്യം)

ഓണപ്പൊട്ടന്‍: ഓണത്തോടനുബന്ധിച്ച് കെട്ടിയാടുന്ന ഈ തെയ്യം പൊതുവെ സംസാരിക്കില്ല. വായ തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നത് കൊണ്ട് ഓണപ്പൊട്ടന്‍ എന്നാണു ഈ തെയ്യം അറിയപ്പെടുന്നത്. മലയ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇത് കെട്ടിയാടാറുള്ളത്. മുഖത്ത് ചായവും, കുരുത്തോലക്കുട, കൈത നാരു കൊണ്ട് തലമുടി, കിരീടം, കൈവള, പ്രത്യേക രീതിയിലുള്ള ഉടുപ്പ്...
+

Oorpazhassi Theyyam (ഊർപ്പഴശ്ശി തെയ്യം)

ഊര്പഴശ്ശി, ഊര്പഴച്ചി, മേലൂര്‍ ദയരപ്പന്‍ (ദൈവത്താര്‍): മേലൂര്‍ കോട്ടയിലെ മേലൂരിളം കന്യാവിന് വിഷ്ണു ഭഗവാനില്‍ ഉണ്ടായ പുത്രനാണ് മേലൂര്‍ ദയരപ്പന്‍ എന്ന ഊര്പ്പഴശ്ശി ദൈവം. വേട്ടയ്ക്കൊരു മകന്റെ ഉറ്റ ചങ്ങാതിയാണ് ഈ തെയ്യം. മറ്റ് തെയ്യങ്ങള്‍ ആദരസൂചകമായി ഐശ്വര്യ പ്രഭു എന്നാണ് ഈ തെയ്യത്തെ സംബോധന ചെയ്യുന്നത്. വേട്ടയ്ക്കൊരു മകനെ നടന്നു വാഴ്ചയെന്നും ഊര്പഴച്ചിയെ ഇരുന്നു...
+

Othenan Theyyam (ഒതേനൻ തെയ്യം)

അൽപ്പം ചരിത്രവും കഥയും: വടക്കൻ കേരളത്തിലെ കളരി പയറ്റിനും, പരിശീലനത്തിനും നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്. ചരിത്രത്തിൽ ഇടം പിടിച്ച കതിരൂർ ഗുരുക്കളും, തച്ചോളി ഒതേനനും, പയ്യമ്പള്ളി ചന്തുവടക്കം പല വീരന്മാരും അങ്കം വെട്ടുകയും മരിച്ചു വീഴുകയും ചെയ്ത ചരിത്രം വടക്കേ മലബാറിന് മാത്രം സ്വന്തം. വടകരയിലെ മേപ്പയിൽ തച്ചോളി മാണിക്കോത്ത് കോവിലകത്തു കുഞ്ഞി ഒതേനനെന്ന ഒതേനന്റെ ജനനം....
+

Paadarkulangara Veeran Theyyam (പാടാര്‍ കുളങ്ങര വീരന്‍ തെയ്യം)

പടാർകുളങ്ങര വീരൻ പുതിയ ഭഗവതിയുടെ അനുചരവൃന്ദങ്ങളില്‍ ഒരാളായ ദേവന്‍ ..പാടാര്‍ കുളങ്ങര പുഴയ്ക്കരികില്‍ കൂടി നടന്നു പോകുമ്പോള്‍ പുതിയ ഭഗവതിയും പരിവാരങ്ങളും നീരാടുന്നത് കണ്ട ബ്രാഹ്മണ യുവാവ് ദേവിമാരുടെ നീരാട്ട് കണ്ട് രസിച്ചു നിന്നു .. ബ്രാഹ്മണ യുവാവ് തങ്ങളെ നോക്കുന്നത് മനസ്സിലാക്കിയ ദേവിമാര്‍ തങ്ങളുടെ കൂടെ കുളിക്കുന്നോ എന്നു ചോദിച്ച് അരികിലേക്ക് വിളിച്ചു ..തന്നെ...
+

Paadikuttiyamma Theyyam (പാടികുറ്റിയമ്മ തെയ്യം)

പാടിക്കുറ്റി അമ്മ: മുത്തപ്പന്‍ ദൈവത്തിന്റെ അമ്മയാണ് പാടിക്കുറ്റിയമ്മ എന്ന് വിശ്വസിക്കുന്നു. മൂലംപെറ്റ ഭഗവതിയായും കൊട്ടിയൂരമ്മയായും ഈ ദേവത ആരാധിക്കപ്പെടുന്നു. വളരെ നാളുകളോളം മുത്തപ്പനെ പോറ്റി വളര്ത്തി യത് ഇവരാണ്. അത് കൊണ്ട് തന്നെ ദൈവത്തിന്റെ സ്ഥാനം പാടിക്കുറ്റിയമ്മക്ക് ലഭിക്കുന്നു. പറശ്ശിനിക്കടവിനടുത്ത കോടല്ലൂരിലെ പാലപ്രം ക്ഷേത്രത്തിലാണ് പാടിക്കുറ്റിയമ്മയുടെ തെയ്യം കെട്ടിയാടുന്നത്‌. മീനമാസത്തിലാണ് ഇവിടെ ഈ തെയ്യം അരങ്ങേറുന്നത്....
+

Paalanthayi Kannan Theyyam (പാലന്തായി കണ്ണൻ തെയ്യം)

Paalanthayi Kannan Theyyam (പാലന്തായി കണ്ണൻ തെയ്യം) നീലേശ്വരം രാജാവിന്റെ പടനായരായ പള്ളിക്കരയിലെ കുറുവാട്ടുകുറുപ്പിന്റെ തറവാട്ടിലെ കാലിമേയ്ക്കുന്ന ചെക്കനായിരുന്ന കണ്ണൻ ഒരുവേനലിൽ കണ്ണൻ തളർന്ന് മാവിൽ കയറി മാങ്ങ തിന്ന് വിശപ്പടക്കി.തിന്ന മാങ്ങയുടെ അണ്ടി അലക്ഷ്യമായി വലിച്ചെറിഞ്ഞു. അണ്ടി ചെന്നു വീണത്‌ കുറുവാട്ടു കുറുപ്പിന്റെ അനന്തിരവളുടെ മേലായിരുന്നു.വിവരമറിഞ്ഞ കുറുപ്പ്‌ കലിതുള്ളി.തന്റെ കുലത്തെ അപമാനിച്ച കണ്ണനെ വക...
+

Padamadakki Bhagavathi Theyyam (പടമടക്കി ഭഗവതി തെയ്യം)

പടമടക്കി തമ്പുരാട്ടി (ഭഗവതി): കര്‍ണ്ണാടകയില്‍ നിന്നുള്ള ആക്രമണം ഭയന്ന്‍ ഒരിക്കല്‍ നീലേശ്വരം രാജാവും കൂട്ടരും കോറോത്തെ നാഗ ഭഗവതി, കുട്ടിച്ചാത്തന്‍, ഭൈരവന്‍ എന്നിവരെ വിളിച്ചു പ്രാര്‍ഥിച്ചു. പ്രാര്‍ത്ഥനയില്‍ സംപ്രീതരായ ദേവന്മാര്‍ തങ്ങളുടെ ഭക്തരുടെ രക്ഷക്കായി പടമടക്കി ഭഗവതിയെ അയച്ചു. ആക്രമണകാരികള്‍ ബോധരഹിതരായി നിലംപതിക്കുകയും ശത്രുക്കള്‍ പിന്മാറുകയും ചെയ്തു. ഈ സംഭവത്തെ ഓര്‍മ്മിച്ചു കൊണ്ടാണ് കോറോത്ത് ക്ഷേത്രത്തില്‍...
+

Padarkulangara Bhagavathy Theyyam (പാടാർകുളങ്ങര ഭഗവതി തെയ്യം)

Paadaarkulangara Bhagavathy Theyyam (പാടാർകുളങ്ങര ഭഗവതി തെയ്യം) ശിവപുത്രീ സങ്കല്പത്തിലുള്ള ഉഗ്ര സ്വരൂപിണിയായ ദേവി. ഒരു രാത്രി നായാട്ടിനു ഇറങ്ങിയ നായരും കൂട്ടുകാരും പാറപ്പുറത്തു വഴി പിഴച്ചു ഏറെ  നാഴിക നടന്നു വലഞ്ഞപ്പോൾ ഒരു കാക്കവിളക്ക് വെട്ടം കാണുകയും അത് പാടാർകുളങ്ങരയിൽ പ്രത്യക്ഷമായ ദേവിയുടെതാണെന്നു തിരിച്ചറിയുകയും ചെയ്തു.വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
+

Padaveeran Theyyam (പടവീരൻ തെയ്യം)

പടവീരന്‍: കതിവന്നൂര്‍ വീരനെ പോലെ കുടകപ്പടയുമായി ഏറ്റുമുട്ടി വീര മൃത്യു വരിച്ച ആളാണ് അച്ചന്താപറ്റ് കുറുമാടത്തില്‍ കോപ്പള മണിയാണിയുടെ മകന്‍. ഗുരുവിനെ ആക്രമിച്ചു പരിക്കേല്പ്പി ച്ച ഈ വീരന്‍ കുടകപ്പടയുടെ നേരെ ഒരു കൊടുങ്കാറ്റ് പോലെ പാറിപ്പറന്നു പട വെട്ടി പടനടുവില്‍ തന്നെ വീര മൃത്യു വരിച്ച വീരനാണ്. മരണ ശേഷം പടവീരന്‍ തെയ്യമായി. അജിത്‌...
+

Padinjare Chamundi Theyyam (പടിഞ്ഞാറെ ചാമുണ്ടി തെയ്യം)

Padinjare Chamundi Theyyam (പടിഞ്ഞാറെ ചാമുണ്ടി തെയ്യം) മഹാദേവൻ്റെ ഹോമകുണ്ഡത്തിൽ നിന്നും പൊടിച്ചുണ്ടായ ഏഴു ദേവതമാരിൽ ബലവീര്യം ഉള്ള ദേവതയാണ് പടിഞ്ഞാറെ ചാമുണ്ഡി. പരത്തൂർ നാട്ടിലെ പടിഞ്ഞാറെ വീട്ടിൽ ദാഹം തീർക്കാൻ ദേവി വന്നപ്പോൾ അവിടത്തെ കരക്കയിൽ പശുക്കളെ കൊന്നു തിന്നുന്ന നരസിംഹരൂപിയെ തുരത്തി ഓടിച്ചത് ഈ ദേവിയാണ്. പിന്നീട് പടിഞ്ഞാറു വീട്ടുകാർ ദേവിയെ പടിഞ്ഞാറെ...
+

Pakka Theyyam (പക്ക തെയ്യം)

പൊന്ന്യത്തും കാവ് ശ്രീ കൂര്മ്പ ഭഗവതി ക്ഷേത്രം, പൊന്ന്യം
+

Palottu Theyyam (പാലോട്ട് തെയ്യം)

‘പാലോട്ടു തെയ്യവും’ ‘കൂടെയുള്ളോര്‍ തെയ്യവും’: പാലോട്ട് ദൈവം എന്നറിയപ്പെടുന്ന ‘പാലോട്ട് തെയ്യം’ വിഷ്ണുവിന്റെ അവതാരമായ മത്സ്യത്തിന്റെ തെയ്യക്കോലമാണ്. പാലാഴിക്കോട്ട് ദൈവം എന്നതാണ് പാലോട്ട് ദൈവമായതെന്ന്‍ വിശ്വസിക്കുന്നു. പെരുവണ്ണാന്‍ ആണ് ഈ തെയ്യം വ്രതമെടുത്ത് കെട്ടിയാടുന്നത്‌. നമ്പൂതിരിമാരുടെ തിടമ്പ് നൃത്തത്തിന് സമാനമായി തീയ്യപൂജാരി തിടമ്പ് നൃത്തമാടുന്ന കാവ് എന്ന പ്രസിദ്ധി അഴീക്കോട് പാലാട്ട് കാവിനു മാത്രം അവകാശപ്പെട്ടതാണ്....
+

Panayakkat Bhagavathy Theyyam (പണയക്കാട്ട് ഭഗവതി തെയ്യം)

പണയക്കാട്ട് ഭഗവതി തെയ്യം പണയക്കാട്ട് ഭഗവതി (ഭദ്രകാളി സങ്കൽപ്പം) ദേശസഞ്ചാരത്തിനു അനുസരിച്ച് ദേവി ദേവൻമ്മാരുടെ രൂപഭാവനാമയമാറ്റങ്ങൾ വരുന്നു അതിപ്രാചീനകാലംമുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടുകഥകള്‍ പ്രചാരത്തിലുണ്ട് കാളീ...
+

Paniyan Theyyam (പനിയന്‍ തെയ്യം)

പനിയൻ തെയ്യം: മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ശിവാംശഭൂതനായ ‘പനിയന്‍ തെയ്യം’ സാധാരണയായി രാത്രിയിലാണ് കെട്ടിയാടാറുള്ളത്. തെയ്യങ്ങളിലെ കോമാളിയായാണ് ഈ തെയ്യം അറിയപ്പെടുന്നത്. രണ്ടു തെയ്യങ്ങള്ക്കി ടയിലെ പുറപ്പാട് സമയത്തില്‍ ദൈര്ഘ്യം കൂടുതല്‍ ഉണ്ടെങ്കില്‍ ആള്ക്കാനരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കെട്ടുന്ന തെയ്യമാണ്‌ ഇത്. നിര്ബതന്ധമായും കെട്ടിയാടെണ്ട തെയ്യമല്ലെന്നു ചുരുക്കം. അതിനാല്‍ തന്നെ നേര്ച്ചികളും വഴിപാടുകളും ഒന്നും...
+

Panjuruli Theyyam (പഞ്ചുരുളി തെയ്യം)

വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ പഞ്ചുരുളി. പന്നി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാണ്‌ മനിപ്പനതെയ്യം. കുടകു മലയില്‍ നായാടാന്‍ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ്‌ വരാഹി രൂപത്തിലുള്ള പഞ്ചുരുളി. തുളു ഭാഷയില്‍ പഞ്ചി പന്നിയാണ്....
+

Para Kuttichathan Theyyam (പറക്കുട്ടിചാത്തൻ തെയ്യം)

It is a manthramoorthy of very powerfull and was born as a child to kalakattu namboodiri. Due to non-veg habits and disobedience father himself killed the child and thrown into different firepits, those pieces placed in fire pits emerged as...
+

Paraali Amma Theyyam (പരാളി അമ്മ തെയ്യം)

പരാളിയമ്മ തെയ്യം പാർവതി സങ്കൽപ്പത്തിലുള്ള ഉരിയാടാ ദേവിയാണ് പരാളിയമ്മ. അമ്മക്കു വേണ്ടി മറ്റുള്ളവരാണു ഉരിയാടുന്നത് .തിരുവർകാട് കാവിൻറെ പുറം കാവൽക്കാരിയായിരുന്ന ദേവി ഒരിക്കൽ ഒരു പരദേശി ബ്രാഹ്മണനെ കൊന്നു ഭക്ഷിച്ചു. ഇത് അറിഞ്ഞു കോപിഷ്ഠയായ തിരുവർകാട് ഭഗവതി പരാളിയുടെ നാക്കു വലിച്ചു പുറത്തിട്ട് മാടായിക്കാവിൽ നിന്നും എടുത്തെറിയുകയും ചെയ്തു. ചെന്നു വീണത് അരിപ്പാമ്പയിൽ ആയിരുന്നു. അവിടെ...
+

Parava Theyyam (പരവ തെയ്യം)

Parava Theyyam (പരവ തെയ്യം) പരവ ചാമുണ്ഡി ,അയ്യം പരവ എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. പരമേശ്വര പുത്രിയും മഹാരൗദ്ര മൂർത്തി സങ്കല്പവുമാണ്. മന്ത്രവാദികൾക്കു ഉപാസന മൂർത്തിയുമാണ്. വേലൻ,മാവിലാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. Kooveri Pullayikkodi Tharavad നടുവില്‍ ഒതയോത്തിടത്തില്‍ കെട്ടിയാടിയ പരവ തെയ്യം , വിഷ്ണുമൂര്‍ത്തിയുടെ ചങ്ങാതി എന്നറിയപ്പെടുന്ന പരവ രാത്രിയിലാണ്...
+

Paruthi Veeran Theyyam

Please help us to update more about this Theyyam.
+