Kannur Keecheri Puthiya Bhagavathy Temple
(കീച്ചേരി പുതിയഭഗവതി ക്ഷേത്രം)
About this Kavu
കീച്ചേരി:കീച്ചേരി പുതിയഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടം 2017 Feb 28 തുടങ്ങി. വടേശ്വരം ശിവക്ഷേത്രത്തില്‍ ദീപവും തിരിയും എഴുന്നള്ളിച്ചു. തോറ്റങ്ങളും കൂടിയാട്ടവും നടന്നു.
28-ന് വീരകാളി, പുതിയഭഗവതി, ഭദ്രകാളി എന്നിവയും രാത്രി തോറ്റങ്ങളും നടക്കും. മാര്‍ച്ച് ഒന്നിന് മുത്തപ്പന് പൊറാട്ട്, വിവിധ തോറ്റങ്ങള്‍, രണ്ടിന് മരക്കലത്തിലമ്മയുടെ തോറ്റം ആറാടിക്കല്‍, രാത്രി ഇളംകോലം, വിവിധ തെയ്യങ്ങളുടെ പുറപ്പാട്. മൂന്നിന് കാരന് ദൈവം, നാഗകന്നി, മരക്കലത്തിലമ്മയുടെ തിരുമുടി നിവരല്‍. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ അന്നദാനവും ഉണ്ടാകും.