Kannur Payyanur Puthur Kottyanveedu Sree Oyolath Bhagavathy Temple

  1. Home
  2. >
  3. /
  4. Kannur Payyanur Puthur Kottyanveedu Sree Oyolath Bhagavathy Temple

Kannur Payyanur Puthur Kottyanveedu Sree Oyolath Bhagavathy Temple

(പയ്യന്നൂര്‍ പുത്തൂര്‍ കൊറ്റ്യന്‍ വീട് ഒയോളത്ത് ഭഗവതി ക്ഷേത്രം)

About this Kavu

December 10-14

Vruchikam 25-29

Oyolath Bhagavathy, Pacheni Bhagavathy, guru daivam, Vishnumurthy, Karanavar Theyyam, Paradevatha, Puli Kandan, Raktha Chamundi Theyyam

കൊറ്റിയൻ വീട് കന്നി രാശിയും പുത്തൂർ മുണ്ട്യയും അതിർത്തികളിലെ മാരി മാറ്റലും……………………..
പുത്തൂരിലെ പ്രശസ്തമായ തറവാട് ആണ് കൊ റ്റിയൻ വീട്… ഒയോളത്തു ഭഗവതി സാന്നിധ്യം കൊള്ളുന്നതിനു മുൻപ് തന്നെ ഇപ്പോഴത്തെ കൊ ററി യൻ വീടിനു തെക്കു പടിഞ്ഞാറു വശം പുത്തൂർ മുണ്ട്യ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത് ( ഈ സ്ഥലം ഇപ്പോഴും ഉണ്ട്, വിഷ്ണു മൂർത്തി രക്തചാമുണ്ഡി ഗുളികൻ എന്നീ ദൈവങ്ങളുടെ സാന്നിധ്യം ഇവിടെ ഉണ്ട് ) പ്രാചീന കാലത്തു കൊയലപ്പറമ്പൻ എന്ന് പേരുള്ള തറവാട് കാരാണ് ഈ മുണ്ട്യ യുടെ നടത്തിപ്പ് കാർ.. ഈ തറവാട്ടിലെ ഒരു കാരണവർ പയ്യന്നുരി നടുത്തുള്ള കൊ ററി യിൽ നിന്നും കല്യാണം കഴിച്ചു കൊണ്ടുവന്ന സ്ത്രീയുടെ വീട് എന്ന നിലയിലാണ് കൊ റ്റ റിയൻ വീട് എന്ന് പേര് വന്നു എന്നാണ് പറയപ്പെടുന്നത്… ഈ മുണ്ട്യ യിൽ വിഷ്ണു മൂർത്തി കോലം കെട്ടിയാൽ തെയ്യം കലശക്കാരന്റെയും പരിവാരങ്ങളുടെയും കൂടെ തെക്കു പടിഞ്ഞാറു കൂ ളി പാറയ്ക്കടുത്തയുള്ള സ്ഥലത്തും വടക്കു ഭാഗത്തായി കരുവാത്തോട് എന്ന സ്ഥലത്തും കിഴക്ക് ഏറ്റുകുടുക്ക ആലിന്റെ അടുത്തും തെക്കു കക്കിരിയാട് എന്ന സ്ഥലത്തും എത്തി കോഴി അറവും ഗുരുസിയും കഴിച്ചു മാരി മാറ്റൽ എന്ന ചടങ്ങ് നടത്താറുണ്ട് എന്നാണ് പറയപ്പെടുന്നത്… പുത്തൂർ നാട്ടിൽ വന്നു ചേരുന്ന മഹാ മാരികളെ മാറ്റി നാടിനെ സംരക്ഷിക്കാനായി ലോക നാഥന്റെ കർമമാണ് ഇതു എന്നാണ് വിശ്വാസം…….. ഈ ചടങ്ങ് അടുത്ത കാലത്തു നടന്നിട്ടേ ഇല്ല…… ഒയോളത്തു ഭഗവതി ശങ്കര നാരായണ ക്ഷേത്രത്തിൽ നിന്നും കൊറ്റിയൻ വീടിലെ സന്തതിയുടെ കൂടെ തറവാട്ടിൽ എത്തിയതിന്റെ ലക്ഷണം കണ്ടു തുടങ്ങിയപ്പോൾ പ്രശ്ന ചിന്ത നടത്തുകയും ദേവിയുടെ സാന്നിധ്യം അറിഞ്ഞ മുറയ്ക്കു തറവാട്ടിലെ പടിഞ്ഞാറ്റ മുറിച്ചു പള്ളിയറയാക്കി ദേവിയെ പ്രതിഷ്ഠിച്ചു… പടിഞ്ഞാറോട്ടു മുഖമുള്ള ദേവി ക്ഷേത്രങ്ങളിൽ ദേവി ശക്തി സ്വരൂപീണിയായാണ് സങ്കല്പം… ഒയോളത്തു ഭഗവതി ശക്തി രൂപീണിയാണ്.. പടിഞ്ഞാറ്റ പള്ളിയറ ആയപ്പോൾ തെക്കിനിയും വടക്കിനിയും ഉണ്ടായി…
ഒയോളത്തു ഭഗവതിയുടെ കോലം മൂത്ത മണക്കാടൻ ആണ് കെട്ടുന്നത്…. മണക്കാടൻ മാരുടെ ചെറു ജന്മവകാശം ഉള്ള ദേശങ്ങളിൽ ആദ്യത്തെ കളിയാട്ടം കൊ റ്റിയൻ വീട്ടിലെയാണ്…… വിഷ്ണു മൂർത്തി, രക്‌ത ചാമുണ്ഡി, നാട്ടു പരദേവത ആയ പാച്ചേനി ഭഗവതി പുലി ദൈവ മായ പുലി കണ്ടൻ എന്നീ ദൈവങ്ങൾ ആണ് കൊറ്റി യൻ വീട്ടിൽ കെട്ടി ആടിക്കുന്നതു… നാട്ടിലെ ജന സഞ്ചയത്തിന്റെയും കന്നു കാലികളുടെയും സംരക്ഷകനായ മീത്തലെ ദൈവത്തിന്റെ വരവും ഭഗവതിയും വിഷ്ണു മൂർത്തിയും ആയുള്ള സംഭാഷണവും കളിയാട്ടത്തിന്റെ അവസാന ദിവസം ഉണ്ടാകും….. വൃശ്ചിക മാസത്തിൽ ആണ് കളിയാട്ടം….സന്ധ്യ സമയത്തു നടക്കുന്ന ചെക്കി പൂക്കളും മലരും വാരി വിതറിയുള്ള, ചൂട്ടു കറ്റകളുടെ മാത്രം വെളിച്ചത്തിൽ നടക്കുന്ന ഭഗവതിയുടെ ഗുരുസി നയനാനന്ദ കരവും ഭക്തി നിർഭരവുമാണ്… വലിയ വട്ട ളത്തിൽ കലക്കിയ ഗുരുസി വെള്ളം കമിഴ്ത്തി വട്ട ളത്തിന് മുകളിൽ കാല് കയറ്റിവച്ചുള്ള ഭഗവതിയുടെ ഉരിയാടൽ കാണേണ്ടതാണ്…… പുത്തൂർ അമ്പല മൈതാനിയിൽ മേലേരി നടക്കുമ്പോഴും പ്രധാന പള്ളിയറയുടെ അന്തി തിരിയൻ കൊ റ്റി യൻ വീട് കാരണവർ ആണ്…..
എത്രയോ തലമുറകളിലൂടെ പുത്തൂരിന്റെ ഈ പൈതൃകം ഇന്നും തുടരുന്നു… ചെറിയ കുട്ടിയായി കളിയാട്ട പറമ്പിൽ എത്തുന്ന മണക്കാടൻ തറവാട്ടിലെയും കരിവെള്ളൂർ പെരുമലയൻ കുടുംബത്തിലെയും എത്തുന്നവർ പിന്നീട് മണക്കാടൻ മാരായും പെരുമലയൻ മാരായും ഒയോളത്തു ഭഗവതിയെയും വിഷ്ണുമൂർത്തിയെയും കെട്ടിയാടിഅവരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു ..
അതു പോലെ കാരണവന്മാരും കലശകാരും മീത്തലെ ദൈവത്തിന്റെ കല അടിയന്മാരും തലമുറകളിലൂടെ തങ്ങളിൽ അർപ്പിതമായ പാരമ്പര്യ കർമങ്ങൾ തുടരുന്നു കൂടെ പുത്തൂർ കാരും തലമുറകളിലൂടെ വിശ്വാസങ്ങളും അനുഷ്ടനങ്ങളും പിന്തുടരുന്നു…..
2022 ഡിസംബർ 11 മുതൽ 14 വരെയാണ് ഈ വർഷം കൊറ്റിയൻ വീട് കന്നി രാശിയിൽ തെയ്യം… ഡിസംബർ 14 ന് പകൽ ഒയോളത്തു ഭഗവതിയുടെ തിരു മുടി നിവരൽ….. മീത്തലെ ദൈവവും ആയുള്ള കൂടി കാഴ്ച…
ജയനാരായണൻ കെ വി പുത്തൂർ

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning