Vishnumurthy Theyyam (വിഷ്ണുമൂർത്തി തെയ്യം)

  1. Home
  2. >
  3. /
  4. Vishnumurthy Theyyam (വിഷ്ണുമൂർത്തി തെയ്യം)

Vishnumurthy Theyyam (വിഷ്ണുമൂർത്തി തെയ്യം)

Vishnumurthy Theyyam

About this Theyyam

വിഷ്ണുമൂര്‍ത്തിയെ കോലമായി കെട്ടിയാടുന്നതിനു പിന്നില്‍ അള്ളടം നാടുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. കാസര്‍ഗോഡ്‌ ജില്ലയിലെ നീലേശ്വരത്തു കോട്ടപ്പുറം വൈകുണ്ടക്ഷേത്രമാണ് വിഷ്ണുമൂര്‍ത്തിയുടെ ആദ്യ ആരൂഡകേന്ദ്രം. “വാട്ടം വരാതെ രക്ഷാവരനിപുണനാം പുണ്ഡരീകാക്ഷനേവം പട്ടാണ്ടിന്നധിവാസമായ സ്ഥലമാം കോട്ടപ്പുറം ദൃഷ്ടമായ് നാട്ടിന്നും നഗരത്തിനും നടുവതിൽ ശ്രീ നീലകണ്ഠാജ്ഞയാൽ വാണിടും നരസിംഹമൂർത്തി ഭഗവൽ ശ്രീപാദ പത്മം ഭജേ…”(വിഷ്ണുമൂര്‍ത്തി തോറ്റം) രാജാധികാരത്തിന്‍റെ നാട്ടുപ്രമാണിമാരുടെ തിരുവായ്ക്ക് എതിര്‍വായ ഇല്ലാത്ത ഒരുകാലം. നീലേശ്വരം നാട്ടിലെ ഒരു നാട്ടുപ്രമാണിയായിരുന്നു കുരുവാടന്‍ കുറുപ്പ്. മഹാദുഷ്ട്ടനാം കുറുപ്പ് അതിയായ മുന്‍കോപിയായയായിരുന്നു.

കുറുപ്പിന്‍റെ തറവാട്ടിലെ കന്നാലിച്ചെക്കക്കനായിരുന്നു പാലന്തായി കണ്ണന്‍ എന്ന കണ്ണന്‍ അനാഥ തീയ്യചെറുക്കന്‍. ഒരു മാമ്പഴങ്ങള്‍ പൊഴിയുന്ന ഒരു മേടമാസക്കാലത്ത് ഒരു സായന്തനത്തില്‍ കന്നാലിക്കൂട്ടത്തെ മേയ്ച്ചുവന്ന കണ്ണന്‍ കാലികളെ ആലയിലാക്കിയ ശേഷം കുറുപ്പിന്‍റെ കുടുംബവീടിന് മുറ്റത്തെ തെന്മാവില്‍ കയറി മാങ്ങനികള്‍ പറിച്ചു തിന്നുകയായിരുന്നു. അതിനിടയില്‍ ഒരു മാമ്പഴം കണ്ണന്‍റെ കയ്യില്‍നിന്നും അബദ്ധത്തില്‍ താഴെ കുളി കഴിഞ്ഞ് പോകുകയായിരുന്ന കുറുപ്പിന്‍ അനന്തരവളുടെ മാറിലേക്ക്‌ വീണു. മരുമകള്‍ നിലവിളിച്ചുകൊണ്ട് കുറുവാടന്‍ കുരുപ്പിനോട് കാര്യമുണര്‍ത്തി. സംഭവമറിഞ്ഞ കുറുവാടന്‍ കലികൊണ്ട്‌ തുള്ളി, എത്രയും വേഗം നാട് വിട്ടില്ലെങ്കില്‍ കണ്ണന്‍റെ തല വാള്‍ത്തലയുക്ക് ഇരയാകുമെന്ന് കുറുപ്പ് അന്ത്യശാസനം പുറപ്പെടുവിച്ചു. പാട്ടവിളംബരം കേട്ട് നെട്ടിയ പാലന്തായി കണ്ണന്‍, നീലേശ്വരം നാട്ടില്‍ നിന്നും പലായനം ചെയ്തു.

അനവധി നിരവധി ദിവസത്തെ അലച്ചിലിനോടുവില്‍ മംഗലാപുരതെത്തിയ കണ്ണന് ഒരു വൃദ്ധസ്ത്രീ അഭയം നല്‍കി. കറകളഞ്ഞ വിഷ്ണുഭക്തയായിരുന്ന ആ സ്ത്രീ നിത്യവും തറവാട്ടിലെ പള്ളിയറയില്‍ മഹാവിഷ്ണുവിന് വിളക്ക് വെക്കാറുണ്ടായിരുന്നു. വിളക്ക് വെക്കുന്ന ജോലി പിന്നെ കണ്ണന്‍ ഏറ്റെടുത്തു. ചുരുങ്ങിയ കാലം കൊണ്ട് അചഞ്ചലമായ ഭക്തിയാല്‍ ഭാഗവതോത്തമനായിമാറി കണ്ണന്‍. കാലം ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോള്‍ കണ്ണന് ഒരുനാള്‍ ഒരുള്‍വിളിയുണ്ടായി നീലേശ്വരം നാട്ടിലേക്ക് പോകണം. നീലേശ്വരത്തേക്ക് പോകാനുള്ള ആഗ്രഹം തറവാട്ടമ്മയായ ആ വൃദ്ധസ്ത്രീയെ അറിയിച്ചപ്പോള്‍, പള്ളിയറയില്‍ വച്ച ഒരു പള്ളിവാളും പരിചയും കൊടുത്ത് കണ്ണനെ സന്തോഷത്തോടെ യാത്രയാക്കിയവര്‍. അങ്ങനെ നീലേശ്വരം നാട്ടില്‍ തിരികെയെത്തിയ കണ്ണന്‍, തന്നോട് കകുറുപ്പിനുള്ള പഴയ കുടിപകയെല്ലാം മഞ്ഞുരുകിക്കണുമെന്ന് വിശ്വസിച്ചു. വാളും പരിചയുമായി പണ്ട് താന്‍ കുളിച്ചിരുന്ന കദളിക്കുളക്കരയിലെത്തി. തിരുവായുധങ്ങള്‍ കരയില്‍ വച്ച് കണ്ണന്‍ താമരക്കുളത്തില്‍ നീരാട്ടിനിരങ്ങി.

ആ നേരത്താണ് കണ്ണന്‍ സ്വന്തം ദേശത്ത് തിരിച്ചെത്തിയ വിവരം കുറുവാടന്‍ കുറുപ്പറിയുന്നത്. കോപാകുലനായ കുറുപ്പ് കദളിക്കുളത്തില്‍ സ്നാനകെളികളില്‍ മുഴുകിയിരുക്കുകയായിരിക്കുന്നു കണ്ണന്‍. വെട്ടിത്തിളങ്ങുന്ന ഉറുമിയുമായി കുറുപ്പ് കുളക്കരയിലെത്തി. നിര്‍ദ്ദാക്ഷണ്യം കുരുവാടന്‍ കുറുപ്പ് കണ്ണന്‍റെ ശിരസ്സരുത്തു. അപ്പോള്‍ കുളക്കരയില്‍ വച്ചിരിക്കുന്ന പള്ളിവാളും പരിചയുമതാ ഉറഞ്ഞുതുല്ലുന്നു. പേടിച്ചരണ്ട കുറുപ്പ് തറവാട്ടിലേക്കോടി, പക്ഷെ തരവാട്ടിലെങ്ങും അനര്‍ഥങ്ങള്‍ മാത്രം കന്നാലിക്കൂട്ടങ്ങള്‍ ചത്തൊടുങ്ങിയിരിക്കുന്നു, കാറ്റും കോളിലും സര്‍വ്വതും നശിച്ചിരിക്കുന്നു. കുടുംബാംഗങ്ങക്ക് മാറാരോഗം. അങ്ങനെ അനര്‍ഥങ്ങളോട് അനര്‍ഥങ്ങള്‍ മാത്രം. കണിയാനെ വിളിച്ച് കവടി നിരത്തി കാര്യം നോക്കിയപ്പോള്‍ തെളിഞ്ഞുവന്നത് ഭക്തോത്തമനാം കണ്ണനെ കൊന്നതില്‍ ഭക്തപ്രിയനാം ഭഗവാന്‍ മഹാവിഷ്ണു കൊപാകുലനായിരിക്കുന്നു. കുറുപ്പിന്‍ കുടുംബത്തെ ച്ചുട്ടുകരിക്കും ഭഗവാന്‍. പ്രശ്നപരിഹാരം ആരഞ്ഞപ്പോള്‍ ഉറഞ്ഞുതുല്ല്ന്ന പള്ളിവാളും പരിചയും ഭഗവല്‍ സ്പര്‍ഷമുന്ടെന്നും അവ പീഠംവച്ച് പൂജിച്ചു മഹാവിഷ്ണുവിന്‍റെ കോലംകെട്ടിയാടണമെന്നു പ്രശ്നവിധിയില്‍ തെളിഞ്ഞു. അങ്ങനെ കുറുപ്പ് ഭഗവാന്‍റെ കേട്ടിയാടിച്ചത്രെ.

പാലാഴി പരപ്പേന്‍ എന്ന മലയാണ് ആദ്യനാമായി വിഷ്ണുമൂര്‍ത്തി കെട്ടിയത്. തെയ്യത്തിന്റെ രൂപഭാവങ്ങള്‍ പാലാഴി പരപ്പേന് പുരുഷോത്തമന്‍ സ്വപ്നത്തില്‍ കാണിച്ചുകൊടുത്തു. ഇക്കാര്യം വിഷ്ണുമൂര്‍ത്തിയുടെ തോറ്റത്തില്‍ തന്നെ പറയുന്നുണ്ട്. “പണ്ടേ പാലാഴി തന്നിൽ പരമസുഖത്തോടു വാഴുന്ന ശ്രീ- വൈകുണ്ഡൻ മർത്ത്യ മൃഗേന്ദ്രമാ- യവതരിച്ചുണ്ടായ ശേഷം ഭുവി- മുൻപായ്‌ വന്നള്ളടത്തിൽ പുകൾപെരിയ സ്ഥലം നല്ല പാലാഴിദേശ- ത്തൻവും പാലായിപ്പരപ്പേൻ പരമപദസാജ്ഞത്തിങ്കലേൽപ്പിച്ചു കോലം” എന്നിങ്ങനെയാണ് ആ വരികള്‍.

Courtesy : Shijith Koyakkeel

വിഷ്ണുമൂർത്തി (പരദേവത), തീച്ചാമുണ്ടി, ഒറ്റക്കോലം :

ഉത്തര മലബാറിലെ കാവുകളിലും സ്ഥാനങ്ങളിലും കെട്ടിയാടുന്ന മഹാവിഷ്ണുവിന്റെ നരസിംഹാവതാരമാണ് ‘പരദേവത’ എന്ന് കൂടി അറിയപ്പെടുന്ന ‘വിഷ്ണുമൂര്ത്തിട’. ഈ തെയ്യത്തിന്റെ ചരിത്രം ‘പാലന്തായി കണ്ണന്‍’ എന്ന നീലേശ്വരത്തെ കുറുവാടന്‍ കുറുപ്പിന്റെ വേലക്കാരനുമായി ബന്ധപ്പട്ട് കിടക്കുന്നു. കുറുപ്പിന്റെ പശുക്കളെ മേക്കുന്നവനായിരുന്നു കണ്ണന്‍ എന്ന കാലിയാനായ തീയ ചെറുക്കന്‍. പാലന്തായി കണ്ണന്റെ പേരിലും ഇവിടെ തെയ്യം കെട്ടിയാടാറുണ്ട്. വിഷ്ണുമൂര്ത്തിയ ചാമുണ്ഡി എന്നും ഒറ്റക്കോലം എന്നും അറിയപ്പെടുന്നു. കാസര്ഗോയഡ്‌ ജില്ലയില്‍ നീലേശ്വരത്തിനടുത്താണ് വിഷ്ണുമൂര്ത്തി യുടെ ആരൂഡമായ കോട്ടപ്പുറം. തീയര്ക്ക് പുറമേ സകല സമുദായങ്ങളും ഈ തെയ്യത്തെ ആരാധിക്കുന്നു.

ഒരിക്കല്‍ പറമ്പിലെ മാവിന്‍ കൊമ്പില്‍ നിന്നും മാങ്ങ പറിച്ചു തിന്നുകയായിരുന്ന കണ്ണന്റെ കയ്യില്‍ നിന്നും മാങ്ങയുടെ അണ്ടി അത് വഴി പോയ കുറുപ്പിന്റെ അനന്തിരവളുടെ മാറില്‍ വീഴാനായി. കുപിതയായ അവള്‍ അമ്മാവനോട് പരാതി പറയുകയും കോപിച്ച കുറുപ്പ് കണ്ണനെ കൊല്ലുമെന്ന് പാട്ടകൊട്ടി വിളംബരം ചെയ്തു. ഇതറിഞ്ഞ കണ്ണന്‍ നാടുവിട്ട് മംഗലാപുരത്ത് എത്തി അവിടെയുള്ള വൃദ്ധയും കൃഷണ ഭക്തയുമായ ഒരു തുളു സ്ത്രീയെ കാണുകയും അവിടെ അഭയം പ്രാപിക്കുകയും ചെയ്തു. അവര്‍ കണ്ണന് പുരാണ കഥകള്‍ (വിഷ്ണുവിന്റെയും കൃഷ്ണന്റെയും)പറഞ്ഞു കൊടുക്കുകയും ക്രമേണ അവന്‍ കൃഷ്ണ ഭക്തനാവുകയും ചെയ്തു. പന്ത്രണ്ടു വര്ഷംണ അവിടെ ചിലവഴിച്ച കണ്ണന്‍ ഒരു ദിവസം സ്വപ്നത്തില്‍ പ്രത്യക്ഷമായ പരദേവത അവനോടു തന്റെ ചുരികയുമെടുത്ത് നാട്ടിലേക്ക് മടങ്ങി പോവാനാവശ്യപ്പെട്ടു.

ഉണര്ന്നു നോക്കിയ കണ്ണന്‍ ചുരിക വിറച്ചു തുള്ളുന്നത് കണ്ട് അതുമായി യാത്ര പുറപ്പെട്ട അവനു ആ വീട്ടിലെ അമ്മ ഒരു കന്നികുടയും ചുരികയും നല്കിന. നീലേശ്വരത്ത് തിരിച്ചെത്തിയ കണ്ണന്‍ തന്റെ ബാല്യകാല സഖാവായ കനത്താടന്മണിയാണിയുടെ വീട്ടിലെത്തി. അവിടെ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി താമരകുളത്തിലെക്കിറങ്ങിയ കണ്ണനെ കുറുപ്പ് ഉറുമി കൊണ്ട് തലയറുത്തു. താമരക്കുളം ചോരക്കുളമായി മാറി. വീട്ടില്‍ തിരിച്ചെത്തിയ കുറുപ്പിന് സര്വലത്ര അനര്ത്ഥ ങ്ങളാണ് കാണാന്‍ കഴിഞ്ഞത്. നാടു നീളെ പകര്ച്ചി വ്യാധി പടര്ന്നുാ. കന്നുകാലികള്‍ ചത്തൊടുങ്ങി. പരിഹാരമായി പരദേവതയെയും കണ്ണനെയും തെയ്യങ്ങളായി കെട്ടിയാടിക്കാന്‍ തുടങ്ങി. ഈ തെയ്യത്തിന്റെ മൂല സ്ഥാനം മംഗലാപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയില്ക ടിപാടി എന്ന തറവാടാണ്. നീലേശ്വരത്തെ കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം മറ്റൊരു പ്രധാന സ്ഥലമാണ്. അങ്ങിനെയാണ് വിഷ്ണുമൂര്ത്തി തെയ്യം ഉണ്ടായതെന്ന് വിശ്വസിക്കുന്നു. ഈ കഥയിലെ കുറുപ്പിനെ ഹിരണ്യകശിപുവായും കണ്ണനെ പ്രഹ്ലാദനായും ചിലര്‍ സങ്കല്പ്പിെച്ചു വരുന്നുണ്ട്.

ഈ തെയ്യത്തിന്റെ മുഖത്തെഴുത്ത്‌ വളരെയധികം സൌന്ദര്യമുള്ളതാണ്. തന്റെ മടിയില്‍ വെച്ച് ഹിരണ്യകശിപുവിന്റെ മാറ് പിളര്ന്ന്ി‍ ചോര കുടിക്കുന്ന നരസിംഹ മൂര്ത്തിയുടെ രൌദ്ര ഭാവമാണ് വിഷ്ണുമൂര്ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത് ഒപ്പം പ്രഹ്ലാദനെ ആശിര്വാിദിക്കുന്നതും. തന്റെ ഭക്തനായ പാലന്തായി കണ്ണന്റെ ചുരികപുറത്തേറി ഈ ദേവന്‍ നീലേശ്വരം കോട്ടപുറത്തേക്ക് എഴുന്നെള്ളിഎന്നും അവിടെ തെയ്യക്കോലം കെട്ടി ആരാധിച്ചുവെന്നും പറയപ്പെടുന്നു. മിക്കവാറും കാവുകളില്‍ പ്രധാന ദേവന്‍ / ദേവി ആരായാലും അവിടെ ഉപദേവനായി വിഷ്ണു മൂര്ത്തി യെ വലതു വശത്ത് കാണാം.
കൂട്ടത്തിനും കുറിക്കും അങ്കത്തിനും നായാട്ടിനും നരിവിളിക്കും തുണയായി എത്തുന്ന സാക്ഷാല്‍ നരഹരി ഭഗവാന്‍ നാരായണന്‍ തന്നെയാണ് പ്രധാന നാട്ടുപരദേവതയായ ഈ തെയ്യം.

സാധാരണയായി മലയരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. എങ്കിലും പുലയരും ഈ തെയ്യം കെട്ടിയാടാറുണ്ട്. ആദ്യമായി വിഷ്ണുമൂർത്തി തെയ്യം കെട്ടിയത് പാലായി പെരെപ്പേൻ എന്ന മലയനാണ് എന്നാണ് വിശ്വാസം.
ഈ തെയ്യത്തിന്റെ ഒരുക്കം ഇങ്ങിനെയാണ്‌: കണ്ണില്‍ മഷി എഴുതും, മഞ്ഞള്പൊവടി മുഖത്ത് പുരട്ടും, തലയില്‍ വെള്ളകെട്ടും. തല തൊട്ട് നിതംബം വരെ കിടക്കാവുന്ന ചുവന്ന പട്ടുണ്ടാവും. അതിന് മുകളില്‍ തലപ്പാളി വെച്ച് മുകളില്‍ കാട്ടു ചെത്തിപൂവ് കൊണ്ട് തലതണ്ട കെട്ടും. രണ്ടു കൈത്തണ്ടയിലും മുരിക്കില്‍ തീര്ത്തു മിനുക്കും മുത്തുകളും പതിച്ചിട്ടുള്ള വളകള്‍ ഉണ്ടാവും. കാലില്‍ ചിലമ്പും കാണും.

തീച്ചാമുണ്ടി അഥവാ ഒറ്റക്കോലം:

മലയസമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം ഒറ്റക്കോലം എന്ന പേരിലും അറിയപ്പെടുന്നു. അഗ്നിയിലെക്ക് എടുത്ത് ചാടുന്ന ഈ തെയ്യം നരസിംഹമൂര്ത്തിയുടെ എല്ലാ രൌദ്ര ഭാവങ്ങളും നമുക്ക് കാണിച്ചു തരുന്നുണ്ട്. തെയ്യത്തിന്റെ വാമൊഴി കേട്ടു നോക്കൂ:

“ഇന്ധനം മലപോല്‍ കത്തിജ്വലിപ്പിച്ചതില്‍ നിര്ത്തി യിട്ടുണ്ടെന്‍
ഭക്തനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യകശിപു
അഗ്നിയില്‍ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്ത്തി
അതിനു തിരുവാട്ടകേട് വന്നിരിക്കുന്നതായോരപരാധത്തിനു
ഇടവരുത്തരുതല്ലോ.. ആയതൊന്നു ഞാന്‍ പരീക്ഷിക്കട്ടെ..”

തീച്ചാമുണ്ടിയുമായി ബന്ധപ്പെട്ടു നിരവധി ഐതിഹ്യങ്ങള്‍ പറഞ്ഞു കേള്ക്കുഅന്നു. ഹിരണ്യ വധം കഴിഞ്ഞിട്ടും നരസിംഹമൂര്ത്തിയുടെ കോപം ശമിക്കാത്തതിനാല്‍ മഹാദേവന്‍ തന്റെ തൃക്കണ്ണ്‍ തുറന്ന്‍ അഗ്നിയുണ്ടാക്കിയെന്നും അതില്‍ ചാടി നരസിംഹം തന്റെ ദേഷ്യം ശമിപ്പിച്ചുവെന്നാണ് ഇതില്‍ ഒരു കഥ. മറ്റൊന്ന് ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ലാദനെ രക്ഷിച്ച നരസിംഹ മൂര്ത്തി്യെയാണ് തീച്ചാമുണ്ടിയായി കെട്ടിയാടുന്നത്‌ എന്നതാണ്.
നാരായണ നാമം ജപിച്ച പ്രഹ്ലാദനെ കൊല്ലാന്‍ ഹിരണ്യകശിപു പുത്രനെ അഗ്നിയില്‍ എറിഞ്ഞെന്നും തന്റെ ഭക്തനെ രക്ഷിക്കാന്‍ മഹാവിഷ്ണു അഗ്നിയിലെക്ക് ചാടിയതാണ് എന്നും അതാണ്‌ തീ ചാമുണ്ടിയിലൂടെ കാണിച്ചു തരുന്നതെന്നും ഒരു കഥ. എന്നാല്‍ ഹിരണ്യകശിപുവിനെ കൊന്ന ശേഷം ഭഗവാന്‍ നാരായണന്‍ അഗ്നി ശുദ്ധി വരുത്തിയതാണ് തീചാമുണ്ടിയിലൂടെ കാണിച്ചു തരുന്നതെന്നും ഒരു കഥയുണ്ട്. ഇങ്ങിനെ നിരവധി കഥകള്‍ തീചാമുണ്ടിയെക്കുറിച്ച് ഉണ്ട്.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍


Major Temples (Kavus) where this Theyyam performed

Images

Videos

  • https://www.youtube.com/watch?v=69HSxOfZuKI

    Vishnumurthy Theyyam

  • https://www.youtube.com/watch?v=E_wUEZa0pZs

    Vishnumurthy Theyyam

  • https://www.youtube.com/watch?v=AlVlPoivqvw

    Vishnumurthy Theyyam

  • https://www.youtube.com/watch?v=XWF4ZBE5B9k

    Vishnumurthy Theyyam

  • https://www.youtube.com/watch?v=_ceeLVBOGgw

    Pula Vishnumurthy

  • http://www.youtube.com/watch?v=N59-nyJgn4k

    Vishnumoorthi Theyyam

  • http://www.youtube.com/watch?v=k9R9-R6PytE

    Palanthai Kannan

  • http://www.youtube.com/watch?v=gGgQBdequvU

    Thee Chamundi

  • http://www.youtube.com/watch?v=2CnWZc2t5tA

    Thee Chamundi

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning