Kathivanoor Veeran Theyyam (കതിവനൂർ വീരൻ തെയ്യം)

  1. Home
  2. >
  3. /
  4. Kathivanoor Veeran Theyyam (കതിവനൂർ വീരൻ തെയ്യം)

Kathivanoor Veeran Theyyam (കതിവനൂർ വീരൻ തെയ്യം)

kannur tour packages

About this Theyyam

കതിവനൂര്‍ വീരന്‍ തെയ്യം….. കോലത്ത് നാടിന്റെ വീരപുത്രൻ

മാങ്ങാടുള്ള* കുമാരപ്പനും ചക്കിയമ്മയ്ക്കും ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു ആണ്‍കുഞ്ഞു പിറന്നു .അവനെ അവര്‍ മന്ദപ്പനെന്നു നാമകരണം ചെയ്തു .വളരെയധികം ലാളനയോടുകൂടി വളര്‍ന്ന മന്ദപ്പന്‍ കൂട്ടുകാരോടൊന്നിച്ചു നായാടി നടന്നു കാലം കഴിച്ചു .വലുതായിട്ടും ജോലി ഒന്നും ചെയ്യാതെ ഈ നായാട്ടു ശീലം തുടര്‍ന്നപ്പോള്‍ കുമാരപ്പന്‍ പുത്രനെ ശാസിച്ചു .പക്ഷെ മന്ദപ്പന്‍ തന്റെ ജീവിത ശൈലിയില്‍ ഒരു മാറ്റവും വരുത്തിയില്ല .ഒരു ദിവസം വിശന്നു വലഞ്ഞുവന്ന മന്ദപ്പന്‍ ഭക്ഷണത്തിന് വേണ്ടി ഇരുന്നപ്പോള്‍ “നിനക്ക് നാണമുണ്ടോ ഇങ്ങനെ ജോലിചെയ്യാതെ തിന്നുമുടിക്കാന്‍” എന്ന് പറഞ്ഞു കുമാരപ്പന്‍ മകനെ അടിക്കാന്‍ തുനിഞ്ഞു.കോപം പൂണ്ട മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു വീട് വിട്ടിറങ്ങി.വഴിയില്‍ വിശ്രമിക്കാന്‍ ഇരുന്ന മന്ദപ്പന്‍,കാളകളെയും തെളിച്ചു വരുന്ന തന്റെ കൂട്ടുകാരെ കണ്ടു.കുടകിലെക്കാണ് അവര്‍ പോകുന്നതെന്ന് മനസ്സിലാക്കിയ അവന്‍ അവരോടു താനും കൂടെവരാമെന്ന് പറഞ്ഞു .മടിയനായ ഇവനെ കൂടെകൂട്ടിയാല്‍ നമുക്കുള്ള ആഹാരം പോലും ഇവന്‍ തിന്നുമുടിക്കും ഒരുപണിയും എടുക്കുകയുമില്ല എന്ന് മനസ്സില്‍ തോന്നിയ കൂട്ടുകാര്‍ മന്ദപ്പനെ ഒഴിവാക്കാന്‍ പലതും പറഞ്ഞു നോക്കി .പക്ഷെ അതൊന്നും ഫലവത്തായില്ല .ഒടുവില്‍ അവര്‍ കൂടെകൂട്ടാം എന്ന് സമ്മതിച്ചു .പക്ഷെ  വഴിയില്‍ എവിടെയെങ്കിലും വച്ചു ഇവനെ ഉപേക്ഷിക്കണമെന്നും അവര്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു.

കുറച്ചു ദൂരം മുന്നോട്ടു നടന്ന ഉടന്‍ ഒറ്റക്കാഞ്ഞിരം* തട്ടെന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ കള്ളുകുടിക്കാന്‍ ആരംഭിച്ചു .മന്ദപ്പനെ അവര്‍ കള്ള് കൊടുത്തു മയക്കി.അല്‍പ്പസമയം കഴിഞ്ഞു ഉണര്‍ന്ന മന്ദപ്പന് കൂട്ടുകാരുടെ ചതി മനസ്സിലായി .ആരും തനിക്ക് തുണയില്ലെന്ന് തോന്നിയ അവന്‍ അവിടെ വച്ച് “ഇനി മറഞ്ഞു മാങ്ങാട്ടെക്കില്ല” എന്നു പ്രതിജ്ഞയെടുത്ത് കുടകിലേക്ക് പുറപ്പെട്ടു.വഴിയില്‍ വച്ചു കൂട്ടുകാരും മന്ദപ്പനും തമ്മില്‍ കണ്ടെങ്കിലും ഒന്നുമുരിയാടാതെ  യാത്ര തുടര്‍ന്നു.കുടകിലെത്തി മന്ദപ്പന്‍ നേരെ പോയത് കതിവനൂരുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്കായിരുന്നു .അവിടെ മന്ദപ്പനെ അമ്മായി തന്റെ മകനെപോലെ വളര്‍ത്തി .അമ്മാവന്‍ അവനെ ആയോധനമുറകള്‍ പഠിക്കാന്‍ അയച്ചു .കളരിയില്‍ ഗുരുക്കളുടെ അടുത്തു നിന്നും വളരെ വേഗം അവന്‍ വിദ്യകള്‍ ഓരോന്നായി പഠിച്ചെടുത്തു .

ഒരിക്കല്‍ ദാഹിച്ചു വലഞ്ഞു വന്ന മന്ദപ്പന്‍, വഴിയരികിലുള്ള കിണറില്‍ നിന്നും വെള്ളം കോരിയെടുത്തു കൊണ്ടിരുന്ന ചെമ്മരത്തിയോടു ദാഹജലത്തിനു ചോദിക്കുകയും ചെമ്മരത്തി കൊടുത്ത വെള്ളം അമൃതെന്നപോലെ കുടിക്കുകയും ചെയ്തു .അവളോട്‌ മന്ദപ്പന് പ്രണയം തോന്നി .അമ്മാവന്റെയും അമ്മായിയുടെ അനുഗ്രഹത്തോടെ ചെമ്മരത്തിയെ മന്ദപ്പന്‍ വിവാഹം കഴിച്ചു .സന്തോഷത്തോടെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലത്താണ് ചെമ്മരത്തിക്ക് മന്ദപ്പന്‍ ജോലി ചെയ്യാന്‍ മടിയനാണ് എന്നുള്ള വിവരം മനസ്സിലായത് .അത് അവര്‍ തമ്മില്‍ ചെറിയ ചെറിയ വാക്കേറ്റമുണ്ടാകാന്‍ കാരണമായി .പക്ഷെ രണ്ടുപേര്‍ക്കും ഉള്ളില്‍ സ്നേഹമുണ്ടായിരുന്നു .മന്ദപ്പന്റെ മടിമാറാന്‍ ചെമ്മരത്തി അവനെ എള്ള്മുതിച്ചു എണ്ണയുണ്ടാക്കാന്‍ അങ്ങാടിയിലെക്കയച്ചു .

അങ്ങാടിയില്‍ പോയി തിരിച്ചു വരാന്‍ വൈകിയ സുന്ദരനായ മന്ദപ്പനെ അവള്‍ക്ക് സംശയമായി .വൈകി വിശന്നു വലഞ്ഞു വന്ന മന്ദപ്പനോട് “എണ്ണ വിറ്റുകിട്ടിയ പണംകൊണ്ട് ഏതു പെണ്ണിന്റെ പുറകെ പോയെന്നു” അവള്‍ ചോദിച്ചു.കലഹമില്ലാതിരിക്കാന്‍ മറുപടിയൊന്നും പറയാതെ മന്ദപ്പന്‍ ചോറുണ്ണാനിരുന്നു .ആദ്യ പിടിചോറില്‍ മുടികിട്ടി .അതുകളഞ്ഞു രണ്ടാം പിടിച്ചോറെടുത്തപ്പോള്‍ യുദ്ധകാഹളം കേട്ടൂ.കുടകര്‍ മലയാളത്താന്‍മാരെ ആക്രമിക്കാന്‍ വരുന്നു!!.പടപ്പുറപ്പാട് കേട്ടിട്ടും ഭക്ഷണം കഴിക്കുന്നത് വീരന് ചേര്‍ന്നതല്ല എന്നുമനസ്സില്‍ കരുതിയ മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു പടയ്ക്കിറങ്ങാന്‍ ഒരുങ്ങി .തല വാതിലിനു മുട്ടി ചോര വന്നു .അതുകണ്ട ചെമ്മരത്തി “പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണമുറപ്പെ”ന്നു പറഞ്ഞു .എന്നിട്ടും മന്ദപ്പന്‍ ഒന്നും പറഞ്ഞില്ല .അപ്പോള്‍ അവള്‍ തന്റെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു .

“ആറുമുറിഞ്ഞ് അറുപത്താറു ഖണ്ഡമാകും .നൂറുമുറിഞ്ഞ് നൂറ്റിയെട്ടു തുണ്ടാമാകും .കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകന്‍” തുടങ്ങി ശാപവാക്കുകള്‍ അവള്‍ ഉരുവിട്ടു.നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്ന് പറഞ്ഞു ഒരു മന്ദഹാസത്തോട് കൂടി മന്ദപ്പന്‍ അവിടെ നിന്നും പുറപ്പെട്ടു .വഴിയില്‍ വച്ച് മച്ചുനനെ കണ്ടു .താന്‍ “മരിച്ചാല്‍ ഇവിടെയുള്ള വാഴകള്‍ മുഴുവന്‍ അന്ന് തന്നെ കുലയ്ക്കുമെന്നു” പറഞ്ഞു .പാറിപറന്നു പടയ്ക്ക് പോയി .

മലയാളത്താന്‍മാര്‍ മന്ദപ്പന്റെ സഹായത്തോടു കൂടി കുടകരെ തോല്‍പ്പിച്ചു .അവര്‍ മന്ദപ്പന്റെ തങ്ങളുടെ രക്ഷകനായി കണ്ടു .അവര്‍ അവനെ വാനോളം പുകഴ്ത്തി .വിവരമറിഞ്ഞ അമ്മാവനും അമ്മായിയും സന്തോഷിച്ചു .ശാപവാക്കുകള്‍ ഉരുവിട്ടു പോയ ചെമ്മരത്തി ഭക്ഷണമൊരുക്കി തന്റെ പ്രിയനെ കാത്തിരുന്നു .തന്റെ നാക്കില്‍ നിന്നും വീണുപോയ വാക്കുകളെക്കുറിച്ച് അവള്‍ക്ക് അതിയായ ദുഃഖം തോന്നി .എങ്കിലും അവന്‍ തിരിച്ചു വരുന്നതിന്റെ,പട ജയിച്ചു വരുന്നതിന്റെ സന്തോഷം അവള്‍ക്കുണ്ടായിരുന്നു .പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല .ഒറ്റയ്ക്ക് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ പക പിടിച്ച കുടകര്‍ ഒളിച്ചിരുന്ന് ചതിയിലൂടെ മന്ദപ്പനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞു വീഴ്ത്തി .ചെമ്മരത്തിക്ക് ദുഃഖം സഹിക്കാന്‍ കഴിഞ്ഞില്ല.തന്റെ ശാപവാക്കുകള്‍ ഫലിച്ചതുകണ്ട് അവള്‍ ഉച്ചത്തില്‍ അലമുറയിട്ട് കരഞ്ഞു .മച്ചുനനോട് മന്ദപ്പന്‍ പറഞ്ഞത് പോലെ കതിവനൂര്‍ അമ്മാവന്റെ വീട്ടില്‍ മന്ദപ്പന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലച്ചു .താന്‍ ചെയ്തുപോയ കുറ്റത്തിന് പ്രയശ്ചിത്തമെന്നോണം ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു.കുടകര്‍ തുണ്ടം തുണ്ടമായി അരിഞ്ഞു വീഴ്ത്തിയ ദേഹത്തിലെ ഓരോ കഷണങ്ങളും അവിടെ നിന്നും ജീവന്‍ വച്ചത് പോലെ അനങ്ങി .വീരനായ അവന്‍ ദൈവക്കരുവായി മാറിയെന്നു അവര്‍ക്ക് മനസ്സിലായി .മന്ദപ്പനെ കതിവനൂര്‍ പടിഞ്ഞാറ്റയില്‍ വച്ചു ദൈവമായി കണ്ടവര്‍ ആരാധിച്ചു .

മാങ്ങാട്:കണ്ണൂര്‍ പറശ്ശിനി കടവിനടുത്തെ പ്രദേശം (മന്ദപ്പന്റെ ജന്മ ദേശം )

ഒറ്റകാഞ്ഞിരം തട്ട് :മന്ദപ്പന്‍ വിശ്രമിച്ചു എന്ന് കരുതപ്പെടുന്ന കാഞ്ഞിരത്തറ,ഇവിടെ എല്ലാവര്‍ഷവും കതിവനൂര്‍ വീരന്‍ കെട്ടിയാടിക്കാറുണ്ട് .

ചെമ്മരത്തി തറ :പ്രത്യേകം തയ്യാറാക്കിയ ഒരു തറയ്ക്ക് ചുറ്റും വട്ടമിട്ടാണ് ഈ തെയ്യം നൃത്തം വെയ്ക്കുക .ഇത് ചെമ്മരത്തിയാണ് എന്നാണു വിശ്വാസം .(ചിത്രം നോക്കുക ).

Content Courtest : Vineesh Narikode

.

Kathivanoor Veeran or Manthappan (മന്ദപ്പൻ) Theyyam

The story of origin goes in this fashion. A person called Mannappan who hail from mangatt, in kannur district and belong to theeya caste, later became divine and performed as theyyam widely known as kathivanoor veeran. Mannappan was born to Kumarappan and Chakky couples. The naughty nature of Mannappan lead him to be a headache for the family. One day Mannappan was forced to exile from his home and travel towards the Kodague currently know by the name Coorg. Though he had set out along with friends, they intoxicated him and thus Mannappan was set alone. Mannappan, with the help of a female called Chemmarathy found his relative in Coorg and got settled there.

Mannappan started living by farming there and became an able youth. When it became time for the marriage, Mannappan decided to marry the female whom he met on his way to Coorg, called Chemmarathy. Soon, they got married. Mannappan used to travel long distance in pursue of the farming jobs he had. Chemmarathy used to argue with her husband when he became late to home.

One day warriors in Kudag area started war on the area. Chemmarathy challenged the strength of Mannappan to fight the warriors. She openly announced that Mannappan would not be able to survive a battle. Mannappan was an able warrior. He set out for the war. Though bad omens were already started showing right from the time he set out. In spite of all those, Mannappan continued his way to battle field. Mannappan fought with all his expertise and the enemies fled. On his way back, he found that one of his fingers and finger ring were lost in the battle field. Loosing them was a smash for the pride, Mannappan went back to battle field to fetch them back. Kudag warriors were hiding in the battle field and they adopted unfair means to end Mannappan. He was killed in the battle field by unethical manner. Mannappan’s relatives gathered and decided to burn him in the graveyard. Chemmarathy who could not bear the demise, gave her line along with the burning body of Mannappan.

Mannappan’s relatives had enlightenment through dream and thus Mannapan and Chemmarathy were considered divine and performed as Theyyam. Kathivanoor Veeran was the name given to this theyyam. Kathivanoor veeran theyyam is widely acclaimed for its physical and acrobatic performance. Kathivanoor veeran theyyam is usually performed during the night time or early morning. The courtyard where Kathivanoor veeran is performed will be decorated with a special basement, called Chemmarathy Thara. Above this a lot of decorations are done using the stem of banana plant. Vellattom of Kathivanoor Veeran theyyam will be displaying a lot of Kalari steps. (Need review)

കതിവന്നൂര്‍ വീരൻ അഥവാ മന്ദപ്പന്‍ :

കണ്ണൂര്‍ ജില്ലയിലെ കണ്ണൂരിനും തളിപ്പറമ്പിനുമിടയിലെ മാങ്ങാട്ട് നിവാസി മന്ദപ്പന്‍ എന്ന തീയ്യ സമുദായത്തില്പ്പെപട്ട ആളാണ്‌ പില്ക്കാ ലത്ത് ദൈവിക പരിവേഷം കിട്ടുകയും തെയ്യമായി കെട്ടിയാടപ്പെടുകയും ചെയ്യുന്ന കതിവന്നൂര്‍ വീരന്‍. കേരളത്തിന്റെയും കര്ണ്ണാൂടകത്തിന്റെയും അതിര്ത്തി്പ്രദേശത്ത് കൂര്ഗിടനടുത്തുള്ള സ്ഥലമാണ് കതിവന്നൂര്‍.

മന്ദപ്പന്‍ തന്റെ അമ്മാവന്‍ താമസിക്കുന്ന ഇവിടെയാണ് വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം എത്തിചേര്ന്ന്ത്‌.
ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് മാങ്ങാട്ട് മേത്തളിയില്ലത്ത് കുമാരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടെയും മകനായി ജനിച്ചവനാണ് മന്ദപ്പന്‍. കൂട്ടുകാരുടെ കൂടെ പ്രായമേറെയായിട്ടും യാതൊരു ജോലിയും ചെയ്യാതെ നായാടി സമയം കളഞ്ഞ മന്ദപ്പന്റെ വികൃതികള്‍ നാട്ടുകാര്ക്കുംെ മാതാപിതാക്കള്ക്കും ഒരു പോലെ ദുസ്സഹമായപ്പോള്‍ കുമാരച്ചന്‍ അവനു ചോറും പാലും കൊടുക്കരുതെന്ന് വീട്ടുകാരിയെ വിലക്കി. എന്നാല്‍ രഹസ്യമായി അമ്മ ചോറ് കൊടുക്കുന്നത് കണ്ട അച്ഛന്‍ ദ്വേഷ്യം കൊണ്ട് അവന്റെ വില്ലു ചവിട്ടി ഒടിച്ചു.
അങ്ങിനെ വീട് വിട്ടിറങ്ങിയ മന്ദപ്പന്‍ കുടകിലെ മലയിലേക്ക് കച്ചവടത്തിനു പോകുന്ന ചങ്ങാതിമാരോടൊപ്പം പോകാനൊരുങ്ങി. അവര്‍ അവനെ ഒറ്റകാഞ്ഞിരം തട്ടില്‍ വെച്ച് മദ്യം കൊടുത്ത് മയക്കി കിടത്തി കൂട്ടാതെ സ്ഥലം വിട്ടു. ഉറക്കമുണര്ന്നവ മന്ദപ്പന്‍ ഇനി മറിഞ്ഞു മാങ്ങാട്ടെക്കില്ലെന്നു പറഞ്ഞു തനിച്ചു കുടകിലേക്ക് യാത്രയായി വഴിക്ക് വെച്ച് ചങ്ങാതിമാരെ കണ്ടെങ്കിലും അവരുമായി കൂടാതെ നേരെ കതിവന്നൂരില്‍ അമ്മാവന്റെ വീട്ടിലേക്ക് പോയി. അവിടെ വച്ച് അമ്മാവന്റെ നിര്ദ്ദേിശ പ്രകാരം ആയോധന മുറകള്‍ കളരിയിലടക്കം പോയി പഠിച്ചു പിന്നീട് മന്ദപ്പന്‍ എണ്ണ കച്ചവടം തുടങ്ങി. അമ്മാവന്റെ സ്വത്തില്‍ പാതിയും അവനു കിട്ടി. ഇതിനിടയില്‍ വെളാര്കോടട്ട് ചെമ്മരത്തി എന്ന പെണ്ണിനെ കണ്ടു മുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഭാര്യാഗൃഹത്തില്‍ താമസവും തുടങ്ങി.

പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി ചെമ്മരത്തി പിണങ്ങുക പതിവായിരുന്നു. അങ്ങിനെയിരിക്കെ കുടകില്‍ പോര് തുടങ്ങി. ധൈര്യവും കരുത്തുമുള്ള പുരുഷന്മാര്‍ പോരിനിറങ്ങുക പതിവാണ് എന്നാല്‍ മന്ദപ്പന്‍ പോരിനു പോയാല്‍ തോല്ക്കു മെന്ന് പറഞ്ഞ് ചെമ്മരത്തി മന്ദപ്പനെ കളിയാക്കി. ഭാര്യയുടെ കളിയാക്കലില്‍ വാശി തോന്നിയ മന്ദപ്പന്‍ പോരിന് പോകുകയും യുദ്ധം ജയിക്കുകയും ചെയ്തു. വിജയിയായ മന്ദപ്പനെ എല്ലാവരും വാഴ്ത്തി.

ഇതില്‍ അല്പ്പംയ വിത്യസ്തമായ ഒരു ഭാഷ്യം ഇതാണ്. പൊതുവേ ജോലി ചെയ്യാന്‍ മടിയനായ മന്ദപ്പനോടു ചെമ്മരത്തിക്ക് നീരസം ഉണ്ടായി. ഒരിക്കല്‍ എണ്ണയാട്ടാന്‍ അങ്ങാടിയിലേക്ക് വിട്ട മന്ദപ്പന്‍ വിശന്നു വലഞ്ഞു വരാന്‍ താമസിച്ചതില്‍ കോപം പൂണ്ട് ഇത് വരെ എവിടെയായിരുന്നുവെന്നും ഏതു പെണ്ണിന്റെ കൂടെയായിരുന്നുവെന്നും ചോദിച്ചു പ്രകോപിച്ചുവെങ്കിലും കലഹം വേണ്ടാന്ന് കരുതി മന്ദപ്പന്‍ മിണ്ടാതിരുന്നു. ചോറ് കഴിക്കുമ്പോള്‍ ആദ്യത്തെ ഉരുളയില്‍ തന്നെ നീളമുള്ള ഒരു തലമുടി കിട്ടിയെങ്കിലും മന്ദപ്പന്‍ ഒന്നും പറഞ്ഞില്ല. രണ്ടാമത്തെ ഉരുള വാരുമ്പോഴാണ് യുദ്ധത്തിന്റെ കാഹളം കേട്ടത്. അതിനാല്‍ ഉടന്‍ തന്നെ എഴുന്നേറ്റ് യുദ്ധത്തിനു പോകാനായി പുറത്തേക്കിറങ്ങുമ്പോള്‍ നെറ്റി പടിവാതില്ക്കകല്‍ തട്ടി ചോര വന്നു. ഇത് കണ്ട ചെമ്മരത്തി പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണം ഉറപ്പു എന്ന് പറഞ്ഞു. എന്നിട്ടും മന്ദപ്പന്‍ ഒന്നും പറയാന്‍ മിനക്കെട്ടില്ല. അപ്പോളും അവള്‍ തന്റെ സംസാരം തുടര്ന്ന്്‍ കൊണ്ടേയിരുന്നു… ആറു മുറിഞ്ഞു അറുപത്താറു ഖന്ധമാകും, നൂറു മുറിഞ്ഞു നൂറ്റെട്ട് തുണ്ടാമാകും കണ്ട കൈതമേലും മുണ്ട മേലും മേനി വാരിയെറിയും കുടകന് തുടങ്ങി ശാപ വാക്കുകള്‍ അവള്‍ ഉരുവിട്ട് കൊണ്ടിരുന്നു. നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്നും പറഞ്ഞു ഒരു ചെറു ചിരിയോടെ മന്ദപ്പന്‍ പടയ്ക്ക് പോവുകയും ചെയ്തു.

യുദ്ധം ജയിച്ചു വന്ന മന്ദപ്പന്‍ തന്റെ പീഠവും ചെറു വിരലും എടുക്കാന്‍ പോയപ്പോള്‍ ഒളിച്ചിരുന്ന കുടകര്‍ ചതിയിലൂടെ മന്ദപ്പനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞു വീഴ്ത്തി. ഇതറിഞ്ഞ ചെമ്മരത്തിക്ക് സങ്കടം സഹിക്കാനാവാതായി. തന്റെ ശാപ വാക്കുകള്‍ ഫലിച്ചതില്‍ അവള്‍ ഒരു പാടു ദുഖിച്ചു. ഇതിനു പ്രായശ്ചിത്തമെന്നോണം ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. പടയ്ക്കിറങ്ങുമ്പോള്‍ തന്റെ മച്ചുനനോടു താന്‍ മരിച്ചു വീര സ്വര്ഗംോ പൂകിയാല്‍ താന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലയ്ക്കുമെന്നു മന്ദപ്പന്‍ പറഞ്ഞിരുന്നു. അത് പോലെ സംഭാവിക്കുകയും വീരനായ അവനെ ദൈവകരുവായി കണ്ടു കതിവന്നൂര്‍ പടിഞ്ഞാറ്റയില്‍ ആരാധിക്കുകയും ചെയ്തു.

നേരത്തെ ഏറ്റവും മുകളില്‍ പറഞ്ഞ കഥയുടെ ബാക്കി ഭാഗം ഇങ്ങിനെയാണ്‌.
തിരികെ വീട്ടിലേക്കുള്ള വഴിമധ്യേ തന്റെ പീഠമോതിരവും ചെറു വിരലും പോരിനിടയില്‍ നഷ്ടപ്പെട്ടത് മനസ്സിലാക്കിയ മന്ദപ്പന്‍ അത് വീണ്ടെടുക്കാന്‍ തിരിയേ പോവുകയും ഒളിച്ചിരുന്ന കുടകിലെ പോരാളികള്‍ ചതിയില്‍ മന്ദപ്പനെ വെട്ടിനുറുക്കുകയും ചെയ്തു. മന്ദപ്പനെ കാത്ത ചെമ്മരത്തിക്ക് കഥളി വാഴ കൈയ്യില്‍ പീഠമോതിരവും ചെറു വിരലും വന്നു വീണതാണ് കണ്ടത്.

തന്റെ ഭര്ത്താ വിനു നേരിട്ട ദുര്യോഗത്തില്‍ വലഞ്ഞ ചെമ്മരത്തി ചിതയില്‍ ചാടി ജീവനൊടുക്കി. അമ്മാവനും മകന്‍ അണ്ണൂക്കനും ശവസംസ്കാരം കഴിഞു മടങ്ങവെ ദൈവക്കരുവായി മാറിയ മന്ദപ്പനെയും ചെമ്മരത്തിയെയും തൊറം കണ്ണാലെ കണ്ടു വെളിപാടുണ്ടായി ഉറഞ്ഞു തുള്ളി. അമ്മാവന്റെ സാന്നിധ്യത്തില്‍ മന്ദപ്പന്റെ കോലം കെട്ടിയാടിച്ചു. അമ്മാവന്‍ അരിയിട്ട് കതിവന്നൂര്‍ വീരന്‍ എന്ന് പേരിട്ടു.

ആരോഗ്യവാനായ ഭര്ത്താവിനെ ലഭിക്കാന്‍ കന്യകമാര്‍ കതിവന്നൂര്‍ വീരനെ ആരാധിക്കാറുണ്ട്. ചടുലമായ പദചലനവും മെയ് വഴക്കവും ഉള്ള ഈ തെയ്യത്തിന് വേണ്ടി തയ്യാറാക്കിയ വാഴപ്പോളകള്‍ കൊണ്ടു പ്രത്യേകം തയ്യാറാക്കിയ ചെമ്മരത്തി തറ ശ്രദ്ദേയമാണ്. അതിനു ചുറ്റുമാണ് ഈ തെയ്യം നൃത്തം വെക്കുക. അത് ചെമ്മരത്തിയാണ് എന്നാണ് വിശ്വാസം. സമചതുരാകൃതിയില്‍ കഴുത്തിനോപ്പം ഉയരത്തില്‍ വാഴപ്പോളകൊണ്ട് ഉണ്ടാക്കുന്ന കമനീയ കലാരൂപമാണ്‌ ചെമ്മരത്തിത്തറ. ഇതേ വാഴപ്പോള ത്തറ തന്നെ കുടകപ്പടയായി സങ്കല്പം ചെയ്തു മന്ദപ്പന്‍ കൈവാള് കൊണ്ട് തുണ്ടം തുണ്ടമായി വെട്ടിയിടുന്നതും അതെ പടയില്‍ മരിച്ച് വീഴുന്ന കാഴ്ചയും കാണികളില്‍ കഥാപരിസമാപ്തി അനുഭവഭേദ്യമാക്കും. നല്ല കളരിപയറ്റ് അഭ്യാസികൂടിയായ കോലക്കാരന്‍ ഈ തെയ്യം കെട്ടിയാടിയാലെ കാണികള്ക്ക്പ ദര്ശിന സൌഭാഗ്യം ലഭിക്കൂ.

ഗുരുക്കള്‍ തെയ്യം:

കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ്‌ കുരിക്കള്‍ തെയ്യം. വണ്ണാന്മാംരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണത്രെ ഗുരുക്കള്‍ തെയ്യമായി മാറിയത്. നാട് വാഴും തമ്പുരാന്‍ തന്റെ ബാധയകറ്റാന്‍ ഒരിക്കല്‍ വിളിപ്പിച്ചത് എഴുത്തും മന്ത്രവും യോഗവും പഠിച്ച് നാടാകെ കേളികേട്ട കുഞ്ഞിരാമന്‍ ഗുരുക്കളെ ആയിരുന്നു. തന്റെ ബാധയകറ്റിയ കുഞ്ഞിരാമന് കൈ നിറയെ സ്വര്ണ്ണംു നല്കി്യതിനു പുറമേ വിളിക്കാന്‍ നല്ലൊരു സ്ഥാനപ്പേരും നല്കു്കയുണ്ടായി. എന്നാല്‍ അസൂയാലുക്കള്‍ മറഞ്ഞു നിന്ന് ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചു. പുഴാതിപ്പറമ്പിന്റെ കന്നിരാശിയില്‍ ഗുരുക്കള്‍ മരിച്ച് വീണു. വിലാപം കേള്ക്കാ നിട വന്ന കതിവന്നൂര്‍ വീരന്‍ ഗുരുക്കളെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണു കഥ. കാമ്പാടി പള്ളിയറ മുമ്പാകെ കയ്യെടുത്ത് ഒരു കൊടിയാക്കിലയും മുതിര്ച്ച യും കോലവും കല്പ്പി ച്ചു കൊടുത്തു.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍


Images

  • kathivanoor veeran

Videos

  • https://www.youtube.com/watch?v=AfO_gAuOYIY

    Kathivannur Veeran

  • https://www.youtube.com/watch?v=PA4qynqXoL4

    Kathivannur Veeran

  • https://www.youtube.com/watch?v=bZ0XnssG86o

    Kathivanoor Veeran

  • https://www.youtube.com/watch?v=5tLV2uPTr8E

    Vengara Ettammal

  • http://www.youtube.com/watch?v=61rbiR6ooPc

    Kathivanoor Veeran

  • http://www.youtube.com/watch?v=_yMY02f9xak

    kathivanoor veeran

  • http://www.youtube.com/watch?v=hChy6ezOsiA

    kathivanoor veeran

»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning