Kundor Chamundi Theyyam (കുണ്ടോറ ചാമുണ്ടി തെയ്യം)

  1. Home
  2. >
  3. /
  4. Kundor Chamundi Theyyam (കുണ്ടോറ ചാമുണ്ടി തെയ്യം)

Kundor Chamundi Theyyam (കുണ്ടോറ ചാമുണ്ടി തെയ്യം)

kundor chamundi

About this Theyyam

കുണ്ടോറചാമുണ്ഡി:

ദാരികാസുരനെ വധിച്ച കാളിയുടെ ഭാവമാണ് കുണ്ടോറ ചാമുണ്ഡി, കുണ്ടാടി ചാമുണ്ഡി, കുണ്ടൂര്‍ ചാമുണ്ഡി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ദേവിയുടെത്. വേലന്മാിര്‍ ആണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. നാട്ടു പരദേവതയും വീട്ടുപരദേവതയുമാണ് ഈ ദേവി.

യുദ്ധ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്.ദേവാസുര യുദ്ധ സമയത്ത് ദേവി പല രൂപത്തില്‍ അവതാരമെടുത്ത് അസുര നിഗ്രഹം നടത്തിയത്രേ. അതില്‍ പ്രാധാനപ്പെട്ട ഒരു അവതാരമൂര്ത്തി യാണ് ദേവി കൌശികി. ആ കൌശികി ദേവിയുടെ അംശാവതാരങ്ങളില്‍ ഒന്നായ ചാമുണ്ഡി ദേവതാ സങ്കല്പ്പുത്തിലുള്ള തെയ്യക്കോലമാണ് കുണ്ടോറ ചാമുണ്ഡി. ദാരികാസുരനെ വധിച്ച കാളി തന്നെയാണ് കുണ്ടോറ ചാമുണ്ഡി എന്നും പറയപ്പെടുന്നു. ഈ ചാമുണ്ഡി ദാരിക പത്നി കാലകേയി പൊന്മകളോടു ഭിക്ഷുകി വേഷം ധരിച്ച് മുമ്മൊഴി മന്ത്രം സ്വന്തമാക്കിയ ശേഷമാണ് ദാരികനോട് പടക്കിറങ്ങിയത്. വേതാളപ്പുറത്തേറി ഉഗ്രസ്വരൂപിണിയായി അസുരനോട് ഏഴു രാപ്പകല്‍ പോരാടിയശേഷം എട്ടാം ദിവസം വേതാളം വിരിച്ച നാക്കില്‍ കിടത്തി ദാരികനെ മുടിയെപ്പിടിച്ച് കൊരല്‍ അറുത്ത് കൊല്ലുകയായിരുന്നുവത്രേ.

ദാരികാസുരനെ വധിച്ച കാളി അസുര നിഗ്രഹത്തിനു ശേഷം പുണ്യ തീര്ഥങ്ങളായ പക്ഷി തീര്‍ത്ഥവും കുക്ഷ തീര്‍ത്ഥവും നീരാടിയെങ്കിലും അശുദ്ധി നീങ്ങാത്തതിനാല്‍ കുളിച്ചു ശുദ്ധി നേടാനായി കാവേരി നദീ തീരത്ത് എത്തിയെന്നും അപ്പോള്‍ അവിടെ മറുകരയില്‍ തീർത്ഥാടനത്തിനെത്തിയ കുണ്ടോറ തന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കുളിയിലും നിത്യ കര്മ്മങ്ങളിലും കാളി തപ്പും പിഴയും വരുത്തിയെന്നും കാളിയാണ്‌ ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ കുണ്ടോറ തന്ത്രി കാളിയെ ചെമ്പ് കിടാരത്തില്‍ ആവാഹിച്ച് അടക്കുകയും ചെയ്തുവത്രേ.

ആ പാത്രവും കൊണ്ട് തന്ത്രിമാര്‍ നാട്ടിലേക്ക് വരും വഴി മരത്തണലില്‍ പാത്രം വെച്ച് വിശ്രമിച്ചു. കാളി അവരെ ഉറക്കിക്കിടത്തി. കിടാരം പിളര്ന്ന് പുറത്ത് വന്ന കാളി കുമ്പഴ കോവിലകത്തെ നൂറ്റിയൊന്ന് ആലകളിലെ കന്നു കാലികളെ ഒറ്റ രാവില്‍ തിന്നു തീര്ത്തു . കാളിയുടെ സാന്നിധ്യം മനസ്സിലാക്കിയ നാടുവാഴി തന്റെ കന്നുകളെ തിരിച്ചു തന്നാല്‍ കുണ്ടോറപ്പന്റെ (ശിവന്റെ) വലതു ഭാഗത്ത് സ്ഥാനം കൊടുക്കാമെന്ന് പ്രാര്ഥിാച്ചു. നേരം വെളുത്തപ്പോള്‍ കന്നുകാലികള്‍ പഴയത് പോലെ നിന്നു കണ്ടതിനാല്‍ പറഞ്ഞതിന്‍ പ്രകാരം കുണ്ടോറ അപ്പന്റെ വലതു വശം സ്ഥാനം നല്കി. അങ്ങിനെ കാളി അവിടെ സ്ഥാനം പിടിച്ചു. അങ്ങിനെ ചാമുണ്ടിക്ക് കുണ്ടോറയില്‍ സ്ഥാനം ലഭിച്ചത് കൊണ്ട് കുണ്ടോറ ചാമുണ്ഡി എന്ന പേര് ലഭിച്ചു.

പിന്നീട് അവിടുന്നു തെക്കോട്ടേക്ക് യാത്ര തിരിച്ച കാളി കീഴൂര്‍ എത്തി. ഒരു വ്യാഴ വട്ടക്കാലം കാത്ത് നിന്നിട്ടും കീഴൂര്‍ ശാസ്താവ് ദേവിക്ക് വഴി കൊടുക്കാത്തതില്‍ കോപാകുലയായ കാളി നാട്ടില്‍ അനര്ത്ഥങ്ങള്‍ വിതച്ചു. കാളിയുടെ ശക്തി മനസ്സിലാക്കിയ ശാസ്താവ് ഒടുവില്‍ കാളിക്ക് വഴി കൊടുത്തു. ഇതോടൊപ്പം “മണല്‍ വിരിച്ച് കമ്പക്കയര്‍ തീര്ത്ത് കാണിച്ചതിനെ ക്കുറിച്ച് ഇങ്ങിനെ പറയുന്നു. “പതിനാറ് മുഴമുള്ള മണല്‍ കൊണ്ട് കമ്പയത് കയറാക്കിപ്പിരിച്ചു മണലും തൂറ്റിപ്പാറ്റിയത് കണ്ടു അതിശയിച്ചിട്ടാണ് കീഴൂരപ്പന്‍ വഴി പകര്ന്നു നല്കുകയും “നാട്ടിലേക്ക് നീ നാട്ടു പരദേവത, വീട്ടെക്ക് നീ വീട്ടുപരദേവത കന്നിരാശിക്ക് നീ കന്നിരാശി പരദേവത” എന്ന് അനുഗ്രഹിക്കുകയും ചെയ്തത്രേ. അങ്ങിനെ ദേവി തുളുനാട് കടന്ന്‍ മലനാട്ടില്‍ കോലത്തിരി രാജാവിന്റെ അടുത്ത് എത്തി. അവിടെ ദേവിക്ക് കോല രൂപവും ഗുരുതി, കലശം എന്നിവയും നല്കി . അതില്‍ സംപ്രീതയായ ദേവി ഭക്തര്ക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് കോലത്ത് നാട്ടില്‍ സ്ഥാനമുറപ്പിച്ചു എന്നാണ് ഐതിഹ്യം.
ഇതില്‍ നിന്ന് അല്പ്പം ഭിന്നമായ ഒരു കഥ താഴെ കൊടുക്കുന്നു.

ദാരികാസുരനെ വധിച്ച ശേഷം കുളിക്കുവാനായി കാവേരിയില്‍ പോയ കാളി അവിടെ താമസിക്കുവാന്‍ തുടങ്ങിയത്രേ. അങ്ങിനെ ഒരിക്കല്‍ കുണ്ടൂര്‍ തന്ത്രി കാവേരിയമ്മയെ ഭജിക്കാനായി അവിടെ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ കോലത്ത് നാട്ടിലേക്ക് പുറപ്പെട്ടു.അവിടെ കുണ്ടോറപ്പന്റെ (ശിവന്റെ) അമ്പലത്തില്‍ താമസിക്കാന്‍ തുടങ്ങിയ കാളിയെ കുണ്ടോറപ്പന്‍ വര്ഷങ്ങളായി വേലക്കാരിയാക്കി വെച്ചുവെന്നും പിന്നീട് തന്റെ ശക്തി തെളിയിച്ച കാളിയെ ശിവന്‍ മുക്തയാക്കുകയും കാളിക്ക് തന്റെ വലതു വശത്ത് സ്ഥലമൊരുക്കുകയും ചെയ്തുവത്രേ. കുണ്ടൂര്‍ തന്ത്രിയുടെ കൂടെ കോലത്ത് നാട്ടിലേക്ക് വന്നത് കൊണ്ട് കുണ്ടൂര്‍ ചാമുണ്ഡിയെന്നു വിളിക്കുന്നു.

ഈ തെയ്യത്തിന്റെ പുറപ്പാട് (തെയ്യം കെട്ടിയാടിക്കുന്നതിനു മുന്നേയുള്ള ചടങ്ങ്) കുണ്ടാടി ചാമുണ്ടിയുടെ ഇളം കോലമാണ്. കത്തിജ്ജ്വലിക്കുന്ന തീയ് വിഴുങ്ങിക്കാട്ടുന്നത് ഈ ഇളങ്കോലമാണ്. എന്നാല്‍ മോന്തിക്കോലം എന്ന ചടങ്ങ് കുണ്ടാടി ചാമുണ്ഡി കുണ്ടോറപ്പന്റെ വേലക്കാരിയായിരുന്ന കാലത്തെ കാണിക്കുന്നതാണ്.
വേലന്മാര്‍ ആണ് ഈ തെയ്യം കെട്ടിയാടുന്നത്‌. തുളു തോറ്റമാണ്‌ ഈ തെയ്യത്തിനു ആദ്യം പാടുന്നത്. അതിനു ശേഷമാണ് പുരാവൃത്ത ഗീതം. ഈ ദേവിയുടെ പരിവാര ദേവതയാണ് ‘തുരക്കാരത്തി തെയ്യം’. വേലന്മാതര്‍ തന്നെയാണ് ഈ തെയ്യത്തെയും കെട്ടിയാടുന്നത്‌. മറ്റൊരു പരിവാര ദേവതയാണ് ‘മോന്തിക്കോലം’. കുണ്ടോറപ്പന്റെ ദാസിയാണ് ഈ ദേവി.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍


Major Temples (Kavus) where this Theyyam performed

Images

  • madai_koormba kundor chamundi
  • kundor chamundi

Videos

  • https://www.youtube.com/watch?v=iwhEW11soiI

    Kundor Chamundi

  • https://www.youtube.com/watch?v=IpIwXVyerfY

    Kundor Chamundi

  • https://www.youtube.com/watch?v=AwCZ-mKkVZ0

    Kundor Chamundi

  • http://www.youtube.com/watch?v=g3DjlRHwIEg

    Theyyam -

  • http://www.youtube.com/watch?v=ICsLIHaxh2o

    Theyyam -

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning