Kunharu Kurathi Theyyam (കുഞ്ഞാറു കുറത്തി തെയ്യം)

  1. Home
  2. >
  3. /
  4. Kunharu Kurathi Theyyam (കുഞ്ഞാറു കുറത്തി തെയ്യം)

Kunharu Kurathi Theyyam (കുഞ്ഞാറു കുറത്തി തെയ്യം)

kunjaru kurathi thekkeveedu_tharavadu

About this Theyyam

തറവാട്ടച്ചിയായ കുറത്തിയമ്മ നാട്ടിലും വീട്ടിലും ഉര്‍വ്വരത വാരിവിതറുന്നന്നവളാണ്. കുന്നിന്‍മകളാകും സാക്ഷാല്‍ ശ്രീപാര്‍വ്വതിയാണ് തന്നെയാണ് ദേവി. മഴയില്‍ കുടയായും വെയിലില്‍ നിഴലായും മാമാരംകോച്ചും തണുപ്പില്‍ പുതപ്പായും കാലത്തിന്‍റെ കുത്തൊഴുക്കില്‍ പിടിവള്ളിയായും ദേവി മക്കളെ സംരക്ഷിച്ചുകൊള്ളുന്നു. പട്ടാംബരം കെട്ടിയ പള്ളിയറയല്ല ദേവിക്ക് പഥ്യം , തറവാട്ടുവീടിന്‍റെ കൊട്ടിലകമാണ് കുറത്തിയുടെ പ്രിയവാസസ്ഥലം. ഓരോ കാവിലും ക്ഷേത്രത്തിലും കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രഥമസ്ഥാനം കുറത്തിയമ്മയ്ക്കാണ്. സാധാരണ, ഓരോ കാവിലും ആദ്യം പുറപ്പെടുന്ന തെയ്യം കുറത്തിയായിരിക്കും. പെണ്‍പൈതങ്ങളുടെ ഇഷ്ട്ടദേവതയും സ്നേഹസമ്പന്നനായാകും മാതാവുമാണ് ദേവി.ഭയഭക്തിബഹുമാനത്തോടെ സ്വന്തം അമ്മയോടുള്ള ഹൃദയസ്പര്‍ശത്തോടെ സ്ത്രീജനങ്ങള്‍ കുറത്തിക്ക്‌ വെച്ചുവിളമ്പുന്ന ചടങ്ങ് തെയ്യാട്ടത്തിലെ ഹൃദയഭേരിയായ മുഹൂര്‍ത്തമാണ്. അത് കണ്ടുനില്‍ക്കുന്നവരുടെ നയനങ്ങളില്‍ പോലും വാത്സല്യം നിറഞ്ഞൊഴുകും. കുറത്തിക്ക് മുന്നില്‍ കൊടിയിലയിട്ട് അവിലും മലരും വിളമ്പി, മറ്റൊരിലയില്‍ പുത്തരി കുത്തിയ ചോറും ഇറച്ചിയും മീന്‍കറിയും പിന്നെ പച്ചടി,കിച്ചടി,ഓലന്‍,കാളന്‍,അച്ചാര്‍ പിന്നെ പപ്പടവും വിളമ്പി, ഇളനീര്‍കുടങ്ങളും വെള്ളിക്കിണ്ടിയില്‍ പാലും വെച്ച് തറവാട്ടമ്മ കുറത്തിയുടെ “പാരണക്ക്” ഭാഗവാക്കാകുന്നു പൈതങ്ങള്‍ .

Courtesy : Shijith Koyakkeel

കുറത്തി തെയ്യം:

വേലരുടെ ഒരു തെയ്യമാണ് കുറത്തി. എന്നാല്‍ കോപ്പാളന്‍, പുലയന്‍ തുടങ്ങിയ സമുദായക്കാരും കുറത്തി തെയ്യം കെട്ടിയാടാറുണ്ട്. കണ്ണൂരിലെ പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു. പാര്‍വതി ദേവിയുടെ അവതാരമാണ് കുറത്തി. അനേകം കുറത്തിമാരില്‍ പ്രധാനികളായവര്‍ ഇവരാണ് കുഞ്ഞാര്‍ കുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, തെക്കന്‍ കുറത്തി, സേവക്കാരി എന്നിവര്‍.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍


Images

Videos

  • https://www.youtube.com/watch?v=AAmvmlnjisw

    Kunhar Kurathi

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning