Palottu Theyyam (പാലോട്ട് തെയ്യം)

  1. Home
  2. >
  3. /
  4. Palottu Theyyam (പാലോട്ട് തെയ്യം)

Palottu Theyyam (പാലോട്ട് തെയ്യം)

Palot Theyyam

About this Theyyam

‘പാലോട്ടു തെയ്യവും’ ‘കൂടെയുള്ളോര്‍ തെയ്യവും’:

പാലോട്ട് ദൈവം എന്നറിയപ്പെടുന്ന ‘പാലോട്ട് തെയ്യം’ വിഷ്ണുവിന്റെ അവതാരമായ മത്സ്യത്തിന്റെ തെയ്യക്കോലമാണ്. പാലാഴിക്കോട്ട് ദൈവം എന്നതാണ് പാലോട്ട് ദൈവമായതെന്ന്‍ വിശ്വസിക്കുന്നു. പെരുവണ്ണാന്‍ ആണ് ഈ തെയ്യം വ്രതമെടുത്ത് കെട്ടിയാടുന്നത്‌. നമ്പൂതിരിമാരുടെ തിടമ്പ് നൃത്തത്തിന് സമാനമായി തീയ്യപൂജാരി തിടമ്പ് നൃത്തമാടുന്ന കാവ് എന്ന പ്രസിദ്ധി അഴീക്കോട് പാലാട്ട് കാവിനു മാത്രം അവകാശപ്പെട്ടതാണ്. വണ്ണാന്മാാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

പാലാഴിയില്‍ അനന്തശയനത്തിലുള്ള മഹാവിഷ്ണുവിന്റെ പൊന്‍ കിരീടം ശ്രീ മഹാദേവന്റെ സമ്മതത്തോടെ ഗംഗ ഇളക്കി മാറ്റി. അത് പാലാഴിയില്‍ കൂടി തിരകളില്‍ സൂര്യനുദിച്ച പോലെ ഒഴുകി നീങ്ങി. ഏഴി മുടി മന്നന്‍ നഗരി കാണാന്‍ നൂറ്റെട്ടഴിയും കടന്നു അത് അഴീക്കോട് എന്ന അഴീക്കരയില്‍ വന്നടുത്തു.

മീന്‍ പിടിക്കാന്‍ വലയുമായി അഴീക്കര ചെന്ന ചങ്ങാതിമാരായ ചാക്കോട്ടു തീയനും പെരുംതട്ടാനും വല വീശിയപ്പോള്‍ അതിലെന്തോ തടഞ്ഞതായി തോന്നി. ഇറങ്ങി നോക്കിയപ്പോള്‍ കണ്ടത് മുടി മുത്ത് കിരീടമാണത്രെ. കോലത്തിരി രാജാവായ മുരിക്കാഞ്ചേരി നായരുടെ അരികില്‍ അവര്‍ ഇത് സമര്പ്പി ച്ചു. എല്ലാവരും ഇത് കണ്ടു അമ്പരന്നു. ശീതികണ്ടന്‍ തീയ്യനും പെരും തട്ടാനും നിയോഗം വന്നു ഉറഞ്ഞു തുള്ളന്‍ തുടങ്ങി. കണിശനെ വരുത്തി രാശി വെച്ച് നോക്കിയപ്പോള്‍ ആ കിരീടം ദൈവക്കരുവാണെന്നും പാലാഴിക്കോട്ട് ദൈവമെന്ന പേരില്‍ അതിനെ പൂജിക്കണമെന്നും ദൈവജ്ഞര്‍ അറിയിച്ചു.

മറ്റൊന്ന് പറയുന്നത് അഴീക്കോട് കടപ്പുറത്ത് മത്സ്യം പിടിക്കാന്‍ പോയോ മൂവര്ക്ക്പ (നായര്‍, തീയന്‍, കാതിയന്‍) കൈവന്ന കൂറ്റന്‍ മത്സ്യം തോര്ത്തിലാക്കി അവര്‍ ഓലാടന്‍ കുന്നുമ്മേല്‍ വെച്ച് ഓഹരി വെക്കവേ മീന്‍ അപ്രത്യക്ഷമായി. ജ്യോത്സന്‍ വന്നു അത് മത്സ്യാവതാരം പൂണ്ട വിഷ്ണുവാണെന്നു തിരിച്ചറിയുകയായിരുന്നു.
അണ്ടലൂര്‍ കാവ്, കീച്ചേരി പാലോട്ട് കാവ്, മാവിലക്കാവ്, മേച്ചേരി കാവ്, അതിയിടത്ത് കാവ്, കുഞ്ഞിമംഗലത്ത് മല്ലിയോട്ട് കാവ് എന്നിവിടങ്ങളില്‍ പാലോട്ട് ദൈവം എഴുന്നെള്ളിയത്രെ. വൈഷ്ണവ സങ്കല്പ്പ ത്തിലുള്ള പാലോട്ട് ദൈവം തന്നെയാണ് ഈ കാവുകളിലോക്കെ ആരാധിക്കപ്പെടുന്നത്. ഇവ കൂടാതെ കമ്മാള വിഭാഗം നടത്തുന്ന പാലോട്ട് കാവാണ്‌ നീലേശ്വരം പാലോട്ട് കാവ്. എല്ലാ വിഷുവിനും ഈ തെയ്യങ്ങള്‍ കെട്ടിയാടും. വിഷു നാള്‍ തൊട്ടു ഏഴു നാളുകളിലായാണ് പാലോട്ട് കാവുകളില്‍ ഉത്സവം അരങ്ങേറുക.

പാലോട്ട് തെയ്യത്തിന്റെ കൂടെയുള്ള തെയ്യക്കോലമാണ്‌ ‘കൂടെയുള്ളോര്‍ തെയ്യം’. വടക്കെ മലബാറിലെ അഞ്ച് കഴകങ്ങളിലും ഈ തെയ്യം കേട്ടിയാടുന്നുണ്ട്. ആ കഴകങ്ങള്‍ ഇവയാണ് നീലേശ്വരം തട്ടാചേരി പാലോട്ട് കാവ്, കീച്ചേരി പാലോട്ട് കാവ്, അഴീക്കോട് പാലോട്ട് കാവ്, അതിയടം പാലോട്ട് കാവ്, മല്ലിയോട്ട് പാലോട്ട് കാവ്.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍


Images

  • keecheri palottu kavu04
  • keecheri palottu kavu13
  • keecheri palottu kavu09
  • keecheri palottu kavu17
  • keecheri palottu kavu16
  • keecheri palottu kavu25

Videos

  • http://www.youtube.com/watch?v=bC9xFxmoVjA

    Palottu Deivam

  • http://www.youtube.com/watch?v=jdrwutxuxno

    nileshwar, tattacherry,

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning