എന്നാല്‍ ശ്രീകൃഷണ സഹോദരിയായ യോഗമായ ദേവിയാണ് ഉച്ചിട്ട എന്ന് വേറൊരു കഥയും കേള്‍ക്കാനുണ്ട്..അഗ്നിപുത്രിആയതുകൊണ്ട് തീയില്‍ ഇരിക്കുകയും കിടക്കുകയും തീകനല്‍ വാരി കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്.. .. അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി എന്നാണു ഈ ദേവി അറിയപ്പെടുന്നത്.. മന്ത്ര വാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും ഗൃഹങ്ങളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യക്കോലമാണ് ഇത് .ദേവിയുടെ തോറ്റം പാട്ടുകളില്‍ മുകളില്‍ പറഞ്ഞ കഥകളൊന്നും പ്രതിപാദിച്ചിട്ടില്ല എന്നത് കൌതുകരമാണ് .. ഈ തെയ്യത്തിന്‍റെ വാമൊഴികള്‍ മാനുഷ ഭാവത്തിലാണ് .. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട് ,കാട്ടുമാടം,പുത്തില്ലം ,പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഡ കേന്ദ്രങ്ങള്‍.
സുഖപ്രസവകാരിണി.പാർവ്വതി ദേവിയുടെ സങ്കല്പം.ശിവകോപം കൊണ്ടുണ്ടായ അഗ്നിയിൽ അമർന്നിരുന്ന് മഹേശനെ വിസ്മയിപ്പിച്ചു.ഉച്ചത്തിൽ അട്ടഹസിച്ചതിനാൽ ഉച്ചിട്ടയായി. കംസൻറെ അന്തകൻ ഭൂമിയിൽ പിറന്നുവെന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞ ദേവിയാണ് എന്നും ഐതീഹ്യം.
മലയൻ,വേലൻ എന്നീ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
മലയൻ,വേലൻ എന്നീ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.