Kasargod Kuttikkol Thamburatti Bhagavathi Temple
(കുറ്റിക്കോല്‍: കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രം)
About this Kavu
കുറ്റിക്കോല്‍: കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതിക്ഷേത്ര കളിയാട്ടം 2017 Feb 23 തുടങ്ങി.വ്യാഴാഴ്ച വൈകീട്ട് പുല്ലൂര്‍ണന്‍ തെയ്യത്തിന്റെ അരങ്ങേറ്റവും പുലികണ്ഠന്‍ തെയ്യത്തിന്റെ വെള്ളാട്ടവും കരിന്തിരി നായര്‍ തെയ്യത്തിന്റെ വെള്ളാട്ടവും വെള്ളാട്ടവും എഴുന്നള്ളത്തും നടന്നു. കാളരാത്രി അമ്മ, പുലിച്ചേകവന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ തോറ്റം നടന്നു. 24-ന് രാവിലെ 11ന് വിഷ്ണുമൂര്‍ത്തി, പുല്ലൂരാളി തെയ്യങ്ങള്‍, ഉച്ചയ്ക്ക് രണ്ട്മണിക്ക് നടുകളിയാട്ടം ആരംഭം. വൈകീട്ട് ആറുമുതല്‍ പുല്ലൂര്‍ണന്‍, വെളിച്ചപ്പാടന്‍ തെയ്യങ്ങളുടെവെള്ളാട്ടം, രാത്രി ഒന്‍പതിന് കാളപുലിയന്‍ തെയ്യത്തിന്റെ വെള്ളാട്ടം.
25-ന് രാവിലെ ആറിന് ആയിരത്തിരി മഹോത്സവം, 26-ന് വൈകീട്ട് നാലിന് കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. രാത്രി എട്ടിന് തമ്പുരാട്ടി അമ്മയുടെ തിരുമുടി ഉയരല്‍. പത്തിന് തിരുമുടി സമര്‍പ്പണത്തോടെ കളിയാട്ടം സമാപിക്കും.