Puliyoor Kali Theyyam (പുലിയൂര് കാളി തെയ്യം)

  1. Home
  2. >
  3. /
  4. Puliyoor Kali Theyyam (പുലിയൂര് കാളി തെയ്യം)

Puliyoor Kali Theyyam (പുലിയൂര് കാളി തെയ്യം)

puliyoor kali theyyam

About this Theyyam

പുലിയൂർ കാളി – Puliyoor Kaali
മലബാറിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് പുലിയൂർകാളി. പുലികണ്ടന്റെയും, പുള്ളിക്കരിങ്കാളിയുടെയും മകളായ പെൺപുലിയാണ് പുലിയൂർ കാളി എന്നാണൈതിഹ്യം. തുലാവനം എന്ന കാട്ടിനുള്ളിൽ വച്ച് ശിവൻ പുലിക്കണ്ടനും, പാർവ്വതി പുലി കരിങ്കാളിയും ആയി രൂപം എടുത്തു. അവർ കാട്ടിൽ സുഖിച്ച് വസിക്കുന്നതിനിടയിൽ കരിങ്കാളി പത്ത് മാസങ്ങൾക്ക് ശേഷം കണ്ടപ്പുലി, മരപ്പുലി, പുലിമാരുതൻ, കാലപ്പുലി, പുലിയൂർ കണ്ണൻ എന്നീ ആൺ പുലികൾക്കും പുലിയൂർ കാളി എന്ന പെൺപുലിക്കും ജന്മം കൊടുത്തു. ഒരു രാത്രി ഈ പുലി ദൈവങ്ങൾ കുറുമ്പത്തിരി വണ്ണാന്റെ തൊഴുത്തിൽ കടന്ന് കന്നുകാലികളെ കൊന്ന് വലിയ നഷ്ടമുണ്ടാക്കി. ദൈവത്തിനെ എപ്പോഴും ആരാധിച്ചിരുന്ന കുറുമ്പത്തിരി വണ്ണാന് ഇത് വലിയ മനഃപ്രയാസം ഉണ്ടാക്കി.

കുറുമ്പന്തിരി വണ്ണാന്റെ സുഹൃത്തായ കരിന്തിരി കണ്ണൻ അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. രാത്രി അദ്ദേഹം തൊഴുത്തിനടുത്ത് ഒളിച്ചിരുന്നു. ആ രാത്രി പുലികൾ വന്നപ്പോൾ കരിന്തിരി കണ്ണനു അമ്പെയ്യാൻ സമയം കിട്ടുന്നതിനു മുൻപേ പ്രതീക്ഷിക്കാത്ത തരത്തിൽ ആക്രമിച്ച് പുലികൾ അദ്ദേഹത്തെ കൊന്നു. അങ്ങിനെ മരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആട്ടം ആടപ്പെടുന്നു.

പുലിദൈവങ്ങൾ തുളുവനം കാട്ടിലായിരുന്നു അപ്പോൾ താമസിച്ചിരുന്നത്. ഒരു വർഷം രാമരാമത്ത് നിന്ന് കാരിയത് തണ്ടാൻ തുളുവനത്തിൽ തെയ്യം കാണാൻ പോയി. പുലിദൈവങ്ങൾ തണ്ടാനെ പിന്തുടർന്നു. രാമരാമത്ത് തണ്ടാൻ അവരെ പ്രതിഷ്ഠിച്ചു. ഈ സ്ഥലം കൂടാതെ പുലിദൈവങ്ങൾ പനയാന്ദത്ത നായരുടെ വീട്ടിലും താമസിക്കുന്നുണ്ടായിരുന്നു. പക്ഷെ പുലിദൈവങ്ങളുടെ ചേഷ്ടകൾ സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ട് ഒരു ഉത്സവകാലത്ത് അദ്ദേഹം മുച്ചിലോട്ട് ഭഗവതിയോട് പുലിദൈവങ്ങളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു. പുലിദൈവങ്ങളെ പ്രതിഷ്ഠിച്ചിരുന്ന വിളക്ക് അവിടെ നിന്ന് മുച്ചിലോട്ട് ഭഗവതി പറിച്ചെടുത്ത് കോറോത്ത് മുച്ചിലോട്ട് കാവിന്റെ ഇടത് ഭാഗത്ത് പ്രതിഷ്ഠിച്ചു.

അങ്ങിനെ മുച്ചിലോട്ട് കാവിലെ സാന്നിധ്യമായി പുലിയൂർ കണ്ണനും പുലിയൂർ കാളിയും. വാണിയ ജാതിക്കാരുടെ തെയ്യമാണ് പുലിയൂർ കണ്ണൻ. എണ്ണയാട്ടുന്ന ചക്കാളങ്ങളിൽ പുലിയൂർ കണ്ണനെ പ്രത്യേകം ആരാധിക്കുന്നു.

പുലിയൂർകാളിയും ഐവര്‍ പരദേവതകളും

പുലികണ്ടന്റെയും (ശിവന്‍), പുള്ളികരിങ്കാളി (പാര്‍വതി)യുടെയും മകളായ പെണ്പുലിയാണ് പുലിയൂര്‍ കാളി. വളരെയധികം രൌദ്രഭാവമുള്ള തെയ്യമാണിത്. സാധാരണയായി ഒട്ടു മിക്ക ക്ഷേത്രങ്ങളിലും പുലിയൂര്‍ കാളി തെയ്യത്തെ ഉപദേവത സ്ഥാനത്ത് ഒറ്റയ്ക്ക് കെട്ടിയാടാറുണ്ട്. ചിലയിടങ്ങളില്‍ അമ്മയും മകളുമായി പുള്ളികരിങ്കാളിയെയും പുലിയൂര്‍ കാളിയെയും ഒന്നിച്ചു കെട്ടിയാടിക്കാറുണ്ട്. ഇതില്‍ അമ്മ തെയ്യം(പുള്ളികരിങ്കാളി) വലിയ തമ്പുരാട്ടി എന്നും മകള്‍ തെയ്യം (പുലിയൂര്‍ കാളി) ചെറിയ തമ്പുരാട്ടി എന്നും അറിയപ്പെടുന്നു.

ചിലയിടങ്ങളില്‍ പുലിയൂര്‍ കണ്ണനും, പുലിയൂര്‍ കാളിയും മാത്രം കോലമുണ്ട്. പുലിയൂര്‍ കാളിയുടെ നൃത്തചുവടുകള്‍ വളരെ മനോഹരമാണ് ആ തിരുനൃത്തം കാണുന്നത് പോലെ തന്നെ ആസ്വാദ്യകാരമാണ് വട്ടമുടി വെച്ചുള്ള ദേവിയുടെ നിര്ത്താ തെയുള്ള കറക്കവും. തിരുമുടി നിലത്ത് മുട്ടിക്കുന്ന രീതിയിലുള്ള തിരുമുടി വണക്കവും നയനാനന്ദകരമാണ്‌. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്‌.
എന്നാല്‍ മറ്റുള്ള തെയ്യങ്ങള്‍ അങ്ങിനെ പ്രത്യേകം കോലമായി കെട്ടാറില്ല. പുലി ദൈവങ്ങളെ മൊത്തമായി കെട്ടിയാടുന്ന ക്ഷേത്രങ്ങളെ ഐവര്‍ പരദേവത ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നു.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍


Major Temples (Kavus) where this Theyyam performed

Images

  • puliyoor kali theyyam
  • puli theyyam
  • puliyoorkali_thalavil01
  • madai puliyoor kali

Videos

  • https://www.youtube.com/watch?v=k4PBazU9EY4

    Puliyoor Kali

  • https://www.youtube.com/watch?v=XecOSuL2F-s

    Puliyoor Kali

  • http://www.youtube.com/watch?v=ZHOd-UF1uq0 &http://www.youtube.com/watch?v=oguti0h_8Ck

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning