Baali Theyyam (ബാലി തെയ്യം)

  1. Home
  2. >
  3. /
  4. Baali Theyyam (ബാലി തെയ്യം)

Baali Theyyam (ബാലി തെയ്യം)

baali Theyyam

About this Theyyam

വിശ്വവിശ്രുതമായ രാമായണകഥയിലെ ശ്രീരാമഭക്തനായ ബാലി തന്നെയാണ് ബാലി തെയ്യം. സുഗ്രീവസഹോദരനായ ബാലി രാമബാണമേറ്റ് വീരമൃത്യു വരിച്ചപ്പോൾ ആ ധീരനെ ആരാധ്യപദവിയിലേക്ക് ഉയർത്തിയതാണ് ശ്രീരാമദേവൻ.

ഭൂമി കുലുങ്ങുമാറ് പിറവികൊണ്ട ബാലകനാണ് ബാലി. പുണ്യതീർത്ഥമായ വടുവക്കോട്ടയിൽ കുളികുറിതേവാരം കഴിച്ച് ബാലി വന്നുചേർന്നപ്പോൾ അവിടെ ഭക്തോത്തമനായ മണ്ണുമ്മൽ പ്രധാനിയായിരുന്ന വിശ്വകർമാവിനെ കണ്ടുമുണ്ടി. വിശ്വകർമാവിന്റെ കെട്ടും ചുറ്റും കുറിയും നെറിയും അടുക്കും ആചാരവും കണ്ട് കയ്യൊഴിച്ച്കൂടാ എന്ന് കരുതി ബാലി അദ്ദേഹത്തിനൊപ്പം എരമം മണ്ണുമ്മൽ സ്ഥാനത്തേക്ക് ശേഷിക്കപ്പെടുന്നു. പിന്നീട് മോറാഴ, കുറുന്താഴ, വടക്കൻ കൊവ്വൽ എന്നിവിടങ്ങളിൽ പീഠം നേടി വിശ്വകർമജരുടെ കുലദൈവമായി ഒരുവിളിക്കൊമ്പത്തു കൂറ്റുകാട്ടി ക്ഷേത്രത്തിൽ രക്ഷകനായി നിലകൊള്ളുന്നു.

ബാലി :

ആശാരിമാരുടെ ആരാധാനാമൂര്ത്തി്യാണ് വാനര രാജാവായ ബാലി. ഈ തെയ്യത്തെ നേരത്തെ പറഞ്ഞ മൃഗദേവതകളുടെ കൂട്ടത്തില്‍ ഉലപ്പെടുത്താവുന്നതാണ്. ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായ ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. ബാലിയെ ചതിയില്പ്പെ ടുത്തി വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെക്കൊണ്ട് കൊല്ലിക്കുകയായിരുന്നു സഹോദരനായ സുഗ്രീവന്‍. ഇതിഹാസ ഗ്രന്ഥമായ രാമായാണത്തിലെ കഥാപാത്രമാണ് ബാലി.

സൂര്യതേരാളിയും ഗരുഡ സഹോദരനുമായ അരുണന് ഇന്ദ്രസഭയായ അമരാവതിയില്‍ ചെന്ന് ദേവസ്ത്രീകളുടെ നൃത്തം കാണണമെന്ന് മോഹം തോന്നി. അങ്ങിനെ വേഷം മാറി സ്ത്രീ രൂപത്തില്‍ ചെന്ന അരുണനെ കണ്ടു ദേവേന്ദ്രന്‍ കാമ മോഹിതനായി തീര്ന്നു .. അതില്‍ അവര്ക്കു ണ്ടായ പുത്രനാണ് ബാലി. പിന്നീട് വീണ്ടും അരുണന്റെ ഇതേ രൂപം കണ്ടു സൂര്യന് മോഹം തോന്നുകയും സുഗ്രീവന്‍ ഉണ്ടാവുകയും ചെയ്തുവത്രേ. തന്റെ കാല ശേഷം കിഷ്ക്കിന്ദ ഭരിക്കാന്‍ അന്തരാവകാശികള്‍ ഇല്ലാതെ വിഷമിച്ച ഋഷരചസ്സിന് ദേവേന്ദ്രന്‍ ഈ രണ്ടു മക്കളെയും നല്കി്. ഏവരെയും അതിശയിപ്പിക്കുന്ന സഹോദര സ്നേഹത്തോടെ അവര്‍ അവിടെ വളര്ന്നുഷ. ഋഷരചസ്സിന്റെ മരണശേഷം ബാലി കിഷ്കിന്ധാധിപതിയായി.

ബാലിയുടെ പ്രത്യേകത ബാലിക്ക് ലഭിച്ച വരമായിരുന്നു. ബാലിക്കെതിരെ യുദ്ദം ചെയ്യാന്‍ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നതായിരുന്നു ദേവേന്ദ്രന്‍ നല്കി യ ആ വരം. അത് കൊണ്ട് തന്നെ ബാലിയെ യുദ്ധത്തില്‍ കീഴ്പ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ച രാവണന്റെ പകുതി ശക്തി കൂടി ലഭിച്ച ബാലി ഒരിക്കല്‍ രാവണനെ വാലില്‍ ച്ചുറ്റിയെടുത്ത് ലോകം മുഴുവന്‍ സഞ്ചരിച്ചുവത്രേ. എന്നാല്‍ ഇതേ ബാലിയെ ഹനുമാന്‍ ഒരിക്കല്‍ ദ്വന്ദ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയുണ്ടായത്രേ.
ബാലിയും സുഗ്രീവനും തമ്മിലുള്ള വൈരാഗ്യത്തിന്റെ കഥ തുടങ്ങിയത് രാവണന്‍ ചതിയില്‍ ബാലിയെ വധിക്കാനായി അയച്ച മായാവി എന്ന രാക്ഷസനുമായി (അസുര ശില്പ്പി യായ മയന്റെ പുത്രന്‍ മായാവി) യുദ്ധം ചെയ്യാന്‍ രാക്ഷസന്റെ ഗുഹയിലേക്ക് കയറി പോയപ്പോള്‍ ബാലി ഗുഹാകവാടം ബന്ധിക്കാന്‍ സുഗ്രീവനോട് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ രാക്ഷസന്റെ മായയാല്‍ തെറ്റിദ്ധരിക്കപ്പെട്ട സുഗ്രീവന്‍ ബാലി മരിച്ചെന്ന് കരുതി ഗുഹാകവാടം തുറക്കാതെ പോയത്രേ. അങ്ങിനെ സ്വയം ഗുഹാകവാടം തുറന്ന് പുറത്ത് വന്ന ബാലി സുഗ്രീവനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിന്റെ ഭാര്യയായ രൂമയെ സ്വന്തമാക്കുകയും ചെയ്തുവത്രേ. ബാലിക്ക് തന്റെ അനുജനായ സുഗ്രീവന്‍ അബദ്ധത്തില്‍ ചെയ്ത തെറ്റ് ക്ഷമിക്കുവാനായില്ല. അങ്ങിനെ മായാവിയുടെ ചതിയില്‍ ബാലിയും സുഗ്രീവനും ശത്രുക്കളായി മാറി. ബാലിയെ പേടിച്ചു സുഗ്രീവന്‍ ഋഷ്യമൂകാചാലത്തില്‍ പോയി ഒളിക്കുകയാണുണ്ടായത്. (മുനിമാരുടെ ശാപത്താല്‍ ബാലിക്ക് അവിടെ കയറി ചെല്ലാനാവില്ല. കയറിയാല്‍ ബാലിയുടെ തല പൊട്ടിത്തെറിക്കുമത്രേ.)

ഇങ്ങിനെ ശത്രുതയിലായ സുഗ്രീവനാണ് സീതയെ അന്വേഷിക്കുന്ന ശ്രീരാമനുമായി സഖ്യത്തിലേര്പ്പെ ടുന്നതും ബാലിയെ യുദ്ധത്തിനു വെല്ലുവിളിച്ചു കൊണ്ട് ശ്രീരാമനെകൊണ്ട് ബാലിയെ സപ്തസാല വൃക്ഷത്തിന്റെ പിന്നില്‍ നിന്ന് ഒളിയെമ്പ് എയ്തു കൊല്ലിക്കുന്നതും തുടര്ന്നു കിഷ്കിന്ധയിലെ രാജാവ് ആകുന്നതും. അമ്പേറ്റ് നിലത്ത് വീണ ബാലി താന്‍ ചെയ്ത തെറ്റുകള്‍ എന്താണെന്ന് ശ്രീരാമനോട് ചോദിച്ചപ്പോള്‍ സഹോദരനെ മകനായി കാണണമെന്നും അവന്റെ ഭാര്യയെ സ്വന്തമാക്കിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും മറുപടി കൊടുത്ത് തന്റെ വിശ്വരൂപം കാട്ടികൊടുത്ത് ബാലിക്ക് മോക്ഷം കൊടുത്തുവത്രെ.

ആശാരിമാരുടെ കുലദൈവമായ ബാലി കെട്ടിയാടുന്നത്‌ വണ്ണാന്‍ സമുദായക്കാരാണ്. വടുക രാജാവ് തന്റെ കൊട്ടാരത്തില്‍ ബാലിയെ ആരാധിച്ചിരുന്നു. അവിടെ ജോലി ചെയ്യാന്‍ പോയ മണ്ണുമ്മല്‍ ആശാരിയുടെ ആരാധനയും പ്രാര്ത്ഥ നയും കണ്ടു ദൈവം ആശാരിയുടെ വെള്ളോല മേക്കുട ആധാരമായി എരമം നാട്ടില്‍ മണ്ണുമ്മല്‍ (മണ്ണുവിങ്കല്‍) തറവാട് പടിഞ്ഞാറ്റയില്‍ എത്തിയെന്നാണ് പറയപ്പെടുന്നത്. പിന്നീട് മൊറാഴ, വടക്കും കോവില്‍, കുറുന്താഴ, വെള്ളാരങ്ങര, കൊക്കാനിശ്ശേരി, മാങ്ങാട് എന്നിവിടങ്ങളിലും അവിടെ നിന്നും എല്ലാ ആശാരി ക്ഷേത്രങ്ങളിലും ഈ ദേവനെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണ് ഐതിഹ്യം. പൊതുവേ ആശാരിക്ഷേത്രങ്ങളില്‍ മാത്രമേ ഈ തെയ്യം കെട്ടിയാടാറുള്ളൂ. ബാലി സുഗ്രീവ വധവും മറ്റും ഈ തെയ്യം ആംഗ്യം കൊണ്ട് കാണിക്കും. തലശ്ശേരി അണ്ടലൂര്‍ കാവില്‍ സുഗ്രീവനെ കൂടി കെട്ടിയാടിക്കാറുണ്ട്. ബാലി സുഗ്രീവ യുദ്ധവും അവിടെ കാണിക്കാറുണ്ട്.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍


Major Temples (Kavus) where this Theyyam performed

Images

  • baali Theyyam
  • baali Theyyam01
  • baali Theyyam02
  • baali Theyyam03
  • baali Theyyam04
  • baali Theyyam05
  • baali Theyyam06
  • baali Theyyam07
  • baali Theyyam09
  • baali Theyyam11
  • kuthirummal gooliyanga bhagavathy kavu baali Theyyam
  • baali Theyyam14
  • baali Theyyam15

Videos

  • https://www.youtube.com/watch?v=gmadHWcjpPw

    Bali Theyyam

  • http://www.youtube.com/watch?v=LHcK6kbgbSs

    Bali Theyyam-Mandoor

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning