Kannur Edat Kannangat Bhagavathy Kavu

  1. Home
  2. >
  3. /
  4. Kannur Edat Kannangat Bhagavathy Kavu

Kannur Edat Kannangat Bhagavathy Kavu

(എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം)

edat kannangat bhagavathy kavu01

About this Kavu

Once in every 2 years Dhanu 21,22,23,24 – Next Theyyam in 2018 Jan 5-8

കണ്ണങ്ങാടുകളിൽ നാലാമതാണ് എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം.കണ്ണങ്ങാട്ട്,നാഗം,കുഞ്ഞികണ്ണങ്ങാട്ട്(തിരുവർക്കാട്ടു ഭഗവതി ക്ഷേത്രം), നെട്ടമൃത് മഠം(ഇന്നത്തെ ഉമാമഹേശ്വര ക്ഷേത്രം),എഴുത്തുകൂട് എന്നിവ ഉൾകൊള്ളുന്ന  വിശാലമായ ക്ഷേത്രസങ്കേതമാണ് എടാട്ട് കണ്ണങ്ങാട്ട്.വലതു മതിൽക്കെട്ടിന്റെ മധ്യത്തിലാണ് കണ്ണങ്ങാട്ട് ഭഗവതയുടെ പള്ളിയറ.ഇതിനകത്തു തന്നെയാണ് നാഗകന്യയും പുളളന്താറ്റ് ഭഗവതിയും പുല്ലൂര്കണ്ണനും കേളൻകുളങ്ങര ഭഗവതിയും.കന്നിമൂലയിൽ കുണ്ടോർ  ചാമുണ്ഡിയും അടുത്തതായി രക്ത ചാമുണ്ഡിയും മടയിൽ ചാമുണ്ഡിയും പിന്നെ വിഷ്ണുമൂർത്തിയും.വടക്കുവശത്ത് തെക്കോട്ട് മുഖമായി പുതിയ ഭഗവതിയുടെ ആസ്ഥാനം.മതിൽകെട്ടിനു പടിഞ്ഞാറുവശത്താണ് ഗുളികന്റെ സ്ഥാനം.കണ്ണങ്ങാടിനു കുറച്ചകലെയാണ് നാഗം സ്ഥിതി ചെയ്യുന്നത്.

എടനാടിലെ അറന്നൂറിലേറെ വരുന്ന യാദവഗൃഹങ്ങളുടെ ഹൃദയാർപ്പണം കൊണ്ട്  ചൈതന്യപൂർണമായ ക്ഷേത്രമാണ് എടാട്ട്  കണ്ണങ്ങാട്ട്.ക്ഷേത്രം നടത്തിപ്പ് അഞ്ചു കാരണവന്മാരിൽ നിക്ഷിപ്തമാണ്.

ജനവാസം കുറഞ്ഞ പഴയകാലത്തു ഇവിടെ നാടിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഒരു വീട്‌ ഉണ്ടായിരുന്നു.പിൽക്കാലത്തു ഇത് എടാടൻ വീടായി.

ഇവിടത്തെ ഒരു കാരണവർ ചെറുപ്പംതൊട്ടെ തിരുവർക്കാട്ട് ഭഗവതിയെ ഉപാസിച്ചു വന്നിരുന്നു.വാർധ്ക്യത്തിന്റെ അവശതകൾ മൂലം മാടായിക്കാവിലോളം നടന്നെത്തി അമ്മയെ തൊഴാൻ വയ്യാതായപ്പോൾ ദേവിയുടെ തിരുനടയിൽ നിന്ന് കണ്ണീർവാർത്ത്  അദ്ദേഹം വിട ചോദിച്ചു.ഇടതു ചുമലിൽ ഓലക്കുടയും വലതു കയ്യിൽ കാഞ്ഞിരവടിയുംമായി വൃദ്ധൻ എടനാടിലെ വീട്ടിലെത്തി വടി പുറത്തു ചാരിവെച്ചു കുട അകത്തേക്ക് കയറ്റിവച്ചു.ആ കുടയിൽ ദേവീസാന്നിധ്യമുണ്ടായി.പുറത്തു ചാരിവെച്ച വടിയിൽ ഇലകൾ തളിർത്തു.അങ്ങനെ എടാടൻ വീട് തിരുവർക്കാട്ടുഭഗവതിയുടെ പള്ളിയറയായി മാറി.

പ്രദക്ഷിണം വരുമ്പോൾ കന്നിമൂലയിൽ കാണുന്നത് കുണ്ടോർ ചാമുണ്ഡിയുടെ പാള്ളിയറയാണ്.ഇതിനു പിന്നിൽ ഒരു കഥയുണ്ട്.തിരുവർക്കാട്ട് ഭഗവതിയുടെയും ഒന്നുകുറയനാല്പത്തിന്റെയും ചെറുത്തു നിൽപ്പിനെ തോൽപ്പിച്ചു കണ്ണങ്ങാട്ട് ഭഗവതിയെ  പയ്യന്നൂരിൽ നിന്നു പെരുമ്പ പുഴ കടത്തി എടാട്ട്  നില ഉറപ്പിച്ചത് കുണ്ടോർ ചാമുണ്ഡിയാണത്രെ.

വടക്കുവശത്തുള്ള മതിൽക്കെട്ടിനകത്താണ് കുഞ്ഞികണ്ണങ്ങാട്ട് സ്ഥിതി ചെയ്യുന്നത്.ഒന്ന്ടവിട്ട വർഷങ്ങളിൽ  ധനു 21-24 നാണു കളിയാട്ടം നടക്കാറുള്ളത്.

золото в кредит 585opel astra в кредитоформить кредитку кукурузакупить киа сид в кредит

Images

  • edat kannangat bhagavathy kavu02
  • edat kannangat bhagavathy kavu01
«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning