Kannur Cherupuzha Choorappadavu Vishnumurthy Temple

  1. Home
  2. >
  3. /
  4. Kannur Cherupuzha Choorappadavu Vishnumurthy Temple

Kannur Cherupuzha Choorappadavu Vishnumurthy Temple

(ചെറുപുഴ: ചൂരപ്പടവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം)

About this Kavu

ചെറുപുഴ: ചൂരപ്പടവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷവും കളിയാട്ടവും  2017 Feb 14-15  ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. 14-ന് നടപ്പന്തല്‍ സമര്‍പ്പണം, 11- കലവറനിറയ്ക്കല്‍ ഘോഷയാത്ര. ഉച്ചയ്ക്ക് അന്നദാനം. രണ്ടിന് മുത്തപ്പന്‍ വെള്ളാട്ടം, രാത്രി എട്ടുമുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാട്. 10-ന് കാഴ്ചവരവ്, 11-ന് തിരുവാതിര, 12 മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍. ബുധനാഴ്ച പുലര്‍ച്ചെ നാലുമുതല്‍ പൊട്ടന്‍ ദൈവം, കരിഞ്ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഗുളികന്‍ തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് 12.30 മുതല്‍ അന്നദാനം നടക്കും.

കരവിരുതിന്റെ കമനീയതയില്‍ ഭണ്ഡാരമൊരുക്കി ചുരപ്പടവ് ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്രം.
(13-02-2019)

cherupuzhanews.com
കരവിരുതിന്റെ കമനീയതയില്‍ ഭണ്ഡാരമൊരുക്കി ചുരപ്പടവ് ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്രം. ശില്പ നിര്‍മ്മിതിയില്‍ ദൃശ്യഭംഗിയും ആകര്‍ഷണീയതയും കൈവരുത്തി ദേവപ്രഭയില്‍, ചൈതന്യം തുളുമ്പുന്ന രൂപത്തിലാണ് ചൂരപ്പടവ് ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്ര മുറ്റത്ത് ശില്പി പി. രാജേന്ദ്രന്‍ കമനീയമായ ഭണ്ഡാരമൊരുക്കിയിരിക്കുന്നത്​ വാസ്തു ശാസ്ത്രവിധി പ്രകാരം 10 അടി ഉയരത്തിലും 6 അടി വീതിയിലുമാണ് ക്ഷേത്ര മുറ്റത്ത് വിഷ്ണുമൂര്‍ത്തിയുടെ ദൈവക്കോലം ഉള്‍പ്പെടുത്തി ഭണ്ഡാരം പണിതീര്‍ത്തത്. താന്‍ നിര്‍മ്മിതി പൂര്‍ത്തിയാക്കി ഭണ്ഡാരങ്ങളില്‍ ഏറ്റവും വലിയതും അപൂര്‍വ്വവുമാണ് ഇതെന്ന് കഴിഞ്ഞ 20 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശില്പി രാജേന്ദ്രന്‍ പറഞ്ഞു. ഇതിനായി ആര്‍ട്ട് വര്‍ക്ക് ചെയ്തത് സജു മാത്തിലാണ്. ഈ രംഗത്തോടുള്ള താത്പര്യം തൊഴിലായി മാറ്റിയ ഈ കലാകാരന്‍, എരമം രാമപുരം ശ്രീ പുലിയൂര്‍ കാളി ക്ഷേത്രം, ചെറുവത്തൂര്‍ മുചിലോട് ക്ഷേത്രം, പെരുമ്പടവ്തിമിരി ശ്രീ ശിവക്ഷേത്രം, മാട്ടൂല്‍ ശ്രീ കൂര്‍മ്പ ഭഗവതീ ക്ഷേത്രം, എന്നിവിടങ്ങളിലെല്ലാം ശില്പ നിര്‍മ്മിതിയില്‍ ക്ഷേത്രഗോപുരo തീര്‍ത്തിട്ടുണ്ട്. കേരളത്തിന് പുറത്തും ക്ഷേത്രഗോപുരം നിര്‍മ്മിച്ചിട്ടുണ്ടെന്നും തൊഴിലില്‍ ജനങ്ങള്‍ തരുന്ന അംഗീകാരമാണ് ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയുന്നതെന്നും രാജേന്ദ്രന്‍ പറഞ്ഞു. വ്യാളീ മുഖത്തില്‍ വിഷ്ണുമൂര്‍ത്തിയെ ആലേഖനം ചെയ്ത് ഇരുഭാഗത്തും മകരത്തലയോടെ, രാധാ- കൃഷ്​ണ , ശില്‍പ്പവും ഉള്‍ക്കൊള്ളുന്ന അപൂര്‍വ്വ ഭണ്ഡാര ശില്‍പ്പത്തിന് 2 ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ ചിലവ്. ക്ഷേത്ര മഹോത്സവം നടക്കുന്ന 15 ന് രാവിലെ നടക്കുന്ന കലവറ നിറയ്ക്കല്‍ ചടങ്ങിന് ശേഷം 11.30 ന് ഭണ്ഡാരം ക്ഷേത്രത്തിന് സമര്‍പ്പിക്കും. കലാസാംസ്‌കാരിക പരിപാടികളോടെ നടക്കുന്ന മഹോത്സവത്തില്‍ 16ന് പുലര്‍ച്ചെ 4 മണി മുതല്‍ പൊട്ടന്‍ ദൈവം, കരിഞ്ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണു മൂര്‍ത്തി, ഗുളികന്‍ തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കും. 12 മണി മുതല്‍ അന്നദാനവും നടക്കും.ഫോട്ടോ

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning