Muthappan Theyyam (ശ്രീ മുത്തപ്പൻ)

  1. Home
  2. >
  3. /
  4. Muthappan Theyyam (ശ്രീ മുത്തപ്പൻ)

Muthappan Theyyam (ശ്രീ മുത്തപ്പൻ)

muthappan_theyyam

About this Theyyam

ശ്രീ മുത്തപ്പൻ

അയ്യങ്കര ഇല്ലത്ത് വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായ പാടിക്കുറ്റി അന്തർജ്ജനം ശിവഭക്തയായിരുന്നു. ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അന്തർജ്ജനം ശിവനെ കണ്ടു. പിറ്റേദിവസം അടുത്തുള്ള ഒരു അരുവിയിൽ കുളിച്ച് കയറി വരവേ അവർ ഒരു കുഞ്ഞ് പൂമെത്തയിൽ കിടക്കുന്നതു കണ്ടു. കുട്ടിയെ എടുത്ത് വീട്ടിലേക്കു കൊണ്ടുവന്ന് അവർ സ്വന്തം മകനെപ്പോലെ വളർത്തിത്തുടങ്ങി. ഈ കുട്ടി ഇവരുടെ മനയ്ക്ക് അടുത്തുള്ള കാട്ടിൽ അമ്പും വില്ലുമെടുത്ത് വേട്ടയ്ക്കു പോകുന്നത് പതിവായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഈ കുട്ടി ഭക്ഷണം കഴിക്കുമായിരുന്നു. ഇതു രണ്ടും നമ്പൂ‍തിരി ആചാരങ്ങൾക്ക് എതിരായതിനാൽ മാതാപിതാക്കൾ കുട്ടിയോട് ഇവ നിറുത്തുവാൻ അഭ്യർത്ഥിച്ചു. പക്ഷേ ഈ അഭ്യർത്ഥന കുട്ടി ചെവിക്കൊണ്ടില്ല. അയ്യങ്കര വാഴുന്നവർ ഇതിൽ വളരെ നിരാ‍ശനായി. ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു. ഇതിനു ശേഷം ദൈവം അയ്യങ്കരയിലേക്ക് യാത്രയായി. പക്ഷേ കുന്നത്തൂരിന്റെ പ്രകൃതി സൗന്ദര്യം കണ്ട് ദൈവം അവിടെ തങ്ങുവാൻ തീരുമാനിച്ചു. പനമരങ്ങളിലെ കള്ള് കണ്ട് ദൈവം ആകൃഷ്ടനായി.

നിരക്ഷരനായ ചന്ദൻ എന്ന കള്ള് ചെത്തുകാരൻ തന്റെ പനമരങ്ങളിൽ നിന്ന് എന്നും രാത്രി കള്ള് മോഷണം പോവുന്നതായി കണ്ടുപിടിച്ചു. അങ്ങനെ പനകൾക്ക് കാവൽ കിടക്കുവാൻ ചന്ദൻ തീരുമാനിച്ചു. അങ്ങനെ കാവൽ കിടക്കവേ ഒരു വൃദ്ധൻ പനയിൽ നിന്ന് തന്റെ കള്ള് മോഷ്ടിക്കുന്നതായി ചന്ദൻ കണ്ടുപിടിച്ചു. തന്റെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ പനമരത്തിൽ നിന്ന് എയ്തിടാൻ ചന്ദൻ തീരുമാനിച്ചു. അമ്പു തൊടുക്കവേ ചന്ദൻ ബോധരഹിതനായി നിലത്തുവീണു. ഭർത്താവിനെ തിരക്കി വന്ന ചന്ദന്റെ ഭാര്യ അദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതു കണ്ട് നിലവിളിച്ചു. മുകളിലേക്കു നോക്കിയ അവർ മരത്തിനു മുകളിൽ ഒരു വൃദ്ധനെ കണ്ട് ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു. ദൈവത്തോട് തന്റെ ഭർത്താവിനെ രക്ഷിക്കാൻ അവർ പ്രാർത്ഥിച്ചു. പിന്നാലെ അവരുടെ ഭർത്താവിന് ബോധം തിരിച്ചുവന്നു.

അവർ മുത്തപ്പന് പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അർപ്പിച്ചു. മുത്തപ്പന്റെ അനുഗ്രഹം അവർ അഭ്യർത്ഥിച്ചു. ചന്ദന്റെ ആഗ്രഹം അനുസരിച്ച് മുത്തപ്പൻ കുന്നത്തൂർ തന്റെ ഭവനമായി തിരഞ്ഞെടുത്തു. ഇതാണ് പ്രശസ്തമായ കുന്നത്തൂർ പാടി. ഇന്നും മുത്തപ്പൻ ക്ഷേത്രങ്ങളിൽ വിശ്വാസികൾ പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അർപ്പിക്കുന്നു. കുന്നത്തൂരിൽ ഏതാനും വർഷങ്ങൾ താമസിച്ചതിനു ശേഷം മുത്തപ്പൻ തന്റെ അവതാരത്തിന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി കൂടുതൽ അനുയോജ്യമായ ഒരിടത്തേക്കു മാറുവാൻ തീരുമാനിച്ചു. കുന്നത്തൂ പാടിയിൽ നിന്ന് ആകാശത്തേക്ക് മുത്തപ്പൻ ഒരു അമ്പ് തൊടുത്തുവിട്ടു. ഈ അമ്പ് പറശ്ശിനിക്കടവിൽ വന്നു വീണു. ഇവിടെയാണ് പ്രശസ്റ്റമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുള്ള തീർത്ഥത്തിൽ നിന്ന് പ്രകാശം ചൊരിഞ്ഞ ഈ അമ്പ് ഇന്ന് പറശ്ശിനിക്കാവ് ക്ഷേത്രത്തിലെ ഒരു അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുശേഷം മുത്തപ്പൻ പറശ്ശിനിക്കടവിൽ വസിക്കുന്നു എന്നാണ് വിശ്വാസം…

അയ്യങ്കര ഇല്ലത്തെ പാടികുറ്റി അമ്മ തിരുനെറ്റിക്കല്ലിൽ കണ്ടെടുത്തു പോറ്റിയ പൊന്മകൻ. വളർന്നപ്പോൾ അടിയാർ കുടുപതിമാരുടെ ജീവിതദുരിതങ്ങൾ അകറ്റാൻ പ്രാട്ടറ സ്വരൂപത്തിനെതിരെ പട നയിച്ചു.ധ്യാനത്തിലൂടെ വരബലം നേടി.സകല ജനസമാരാധ്യ മൂർത്തിയായി .ശിവ വൈഷ്ണവ സങ്കല്പ്പം.വണ്ണാൻ ,അഞ്ഞൂറ്റാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

 Sree Muthappan Theyyam Legend

SREE MUTHAPPAN is the Hunter God of Kerala, the benevolent protector who speaks to the devotees through a human medium like the oracle of Bhagavati-a local version of Mother Goddess Durga. His name literally means father’s elder brother and this presiding deity of Parassinikkadavu, is the God of the common man of North Kerala. The temple dedicated to this God rests on an idyllic spot on the bank of Valapattanam River, flanked on two sides by undulating hills and tropical vegetation. The river bank fringed with thickets of swaying coconut palms lends a graceful charm to the landscape. This is Parassinikkadavu, twenty kilometers away from Kannur. In the old days when there was no road transportation, the river facilitated the flow of endless pilgrim traffic to and from the Madappura. They came by country boats and canoes propelled by paddles. Worshiping a village God or Grama Devatha is an ancient practice that began with animism and stayed on with the advent and influence of Hinduism. The villagers would propitiate the spirits that became the guardian deities of the village, protecting the people from ill intentioned evil omens. Gradually elaborate rituals grew around these beliefs, as did the power of magic, sacrifice, sorcery, and divination of omens. The human incarnation of the Lord is dressed elaborately and distinctively. The basic colors are spectacular contrast of red and white very much like an early Kathakali character. The Thirumudi, a fish shaped headgear studded with wooden embellishments, mirror chips and tinsel are highly evolved forms. The character Thiruvappana is also adorned with armlets, upper armbands, breast pieces and tasseled mirror works waistbands, all of which combine to create an enormous and heavy apparel. The make-up is meticulously done and takes four to five hours to apply. This is known as ‘Thriuvathu Oppikkal’,in the impersonator’s dialect. Because of the weight he carries, this costumed representative of the God takes a rather ponderous dignity. The headgear of Vellattam is a layer upon layer of plaited straw decorated with Chekki Poovu-lxora Javanika and Tulasi-the holy Basil-Ocimum Sanctum with many decorative ornaments pinned and tied on it, symbolizing Lord Siva’s matted locks, Goddess Ganga and the crescent Moon. His posture with bow and arrows in one hand, is unmistakably and early form of Theyyam, another form of worship in Kerala. The human medium is severely austere before he embodies the Lord and gradually enters into a divine trance. The rhythmic footwork as he hops and swirls is appropriate in portraying the Hunter God. Sometimes the brisk movement becomes light and soft, creating a mood of loved and compassion and then, using the sword, dancing with frenzy to the resonant to the resonant beat of Chenda, takes the dance to its crescendo. This inspiration fuses with the ecstasy of the devotees who bow with folded hands before the manifestation of the Lord. As dusk descends, oil wick lamps flicker and the solo performance of Vellatam is solemnized. Muthappan relaxes on a Peedam, a sturdy stool made out of wood and surrounded by his dogs, goes into a trance. The attending Madayan, offers Paan-betel leaves and coconut flower sap fermented into toddy or distilled into arrack, which is drank in a small Kindi-a conventional bronze mug with a spout. Offerings of Oottunchor or boilded rice with coconut scrapings, ghee, block pepper and barbecued fish called Koppad in the Lord’s dialect, are placed on banana leaves before him, known as Payynkutti, this is an important offering. Around midnight, the devotees sing Kalakkapaattu or the invocatory verses dedicated to the Lord as a prologue to the dual performance of Thiruvappana and Vellattam. A mosaic of myth and legend based on a folk rhythm is set to specific modes, the providing the occasional link in the narration. The majestic Thriuvappana appears just before dawn, silver shells cover his eyes and he walks hand and hand with Vellattam who acts as his guide. The Kalasakkaran, the lesser Madayan carrying a large earthen pot covered with layers of the leaf stalks that cover the stem of the plantain tree, containing Madhu-toddy and a towering outfit decorated with Champakam flowers (Michila Champka) walks backwards facing Thiruvappana and Vellattam. This is Kalasam Ezhunallathu or the solemn procession.

Legend has it that Ayyankara Illam, a childless Nambudiri Brahmin family, had spent decades praying for a child. After a long time, they found an abandoned infant by the riverside on Thirunetti Kallu. They brought him up as their own. As the child grew up, he began to mingle freely with all castes, enjoyed hunting with friends and began to eat meat. He moved about with Neelakkarimapana Villu-Bow and Neelathil Mukkiya Ambuarrow. He killed Wood Pigeon, Gray partridge, Grouse Red Jungle Fowl, the Little Ringed Plover, Sand Piper, the Common Snipe, Rock Dove and Water Fowl, brought the meat to the Illam, roasted it on incandescent charcoal and started eating. The strong smelling smoke polluted the Illam atmosphere. His heartbroken foster-mother Paadikutty Andarjanam, took the young man to task. During this interrogation, Lord Siva appeared in his hunter’s manifestation. As he bid his foster-mother farewell, she enjoined upon him to remain blindfolded to avoid fits of anger. He prayed for the strength to fulfill this task and after blessing his foster-mother, he assured everyone of his divine presence on the river bank and left. The present Madappura stands at this hallowed spot on the river bank. According to ancient belief, Thiruvappana is identified with Vishnu and Vellattam with Siva. Realizing that Muthappan was undergoing severe hardships during this ordeal, Lord Vishnu appeared in the forest enjoying Madhu, the divine nectar and offered a helping hand to Lord Vishnu. These two divine powers blend into a supreme celestial power embellishing the sanctity of Prassinikkadavu Madappura. Another legend has that Muthappan was worshiped by the tribals of the Northern sector of the Western Ghats, Kunnathurpaadi, the point of no return. This is the cave where the headman of Adiyaanmar, Aalaayaattu Moothoran Chandan and his devoted wife Kallayidodi Adiyaathi worshipped Muthappan offering plam toddy, boiled pulses, barbecued fish, coconut pieces, in reverence and piety. It is also believed that Muthappan visited Puralimala, Harichandra Kotta and the seashore of Kannapuram. Another interesting legend centres around a mysterious arrow which was discovered by Thalee Paruvannan, a sub-cast, whilst he was angling with a hook and bait. The arrow was given to the Karavanur, the head of Kunnummal Tharawad, a Thiya joung family, who decided to enshrine the godsend gift. At this shrine-Madappura, daily rituals began and aboce said Vannaan family inherited the rights to be the temple sponsored impersonators for Vellattan and Thiruvappana performances. Both the families have a matrilined lineage or Marumakkatham but the authority rest with the presiding Madayan. Yet another interesting ritual to Muthappan is the exploding of firearms, usually muskets, in fulfillment of Shikari’s vows for the success of a huntiong expendition. Kodavas of kodagu form a large portion of the pilagrims to Parassinikkadavu and considering their warlike and hunting background, they have rightly adopted the Hunter God as their tutelary deity. It is customary for the local Moplahs or the Muslims of Kerala who float timber and rafts of bamboo, in Valapattanam River, to make offerings to Muthappan Daivam.  Brahmanical rituals are performed by a priest on the last day of the Malayalam months. In early December, the sixteenth day of Vrischikam the 4th month of Malayalam Ara, the Utsavam or major Annual Festival is celebarated. All Parassinikkadavu bound buses are packed, coming from all derections, disgorging masses of people. The road leading to the temple becomes veritably a bazaar with tradesmen peddling their wares. The lane leading to the temple is full of teashops offering a variety of delicious dishes. Breakfast, usually rice, is light and sholesome; Puttu, a steamed rice flour dish is eaten with coconut scrapings, banana and sugar. Appem is another rice and coconut preparation fermented with toddy and made into a spongy pancake with crispy lacy frills eaten with coconut kilk and sugar or Iddiappam, rice flour pressed through a mould to resemble fine strings and then steamed, are some of the dishes offered. Another popular breakfast item is a rice and dal combination like idli and dasa accompanied by coconut chutey and sambar. Lunch and supper are unpolished rice, fish curry and vegetables, evering tea is accompanied by boiled green gram with coconut pieces topped with a plantain. A non-vegetarin delicacy is stewed clams, a shellfish with hinged shell, from Valapattanam river. Food is served on banana leaf, the tip of the leaf placed to the left of the diner. Devotes of all castes and beliefs come in hundreds and throng the courtyard. They are given generous quantities of Prasadam or sacred ashes as Muthappan bestows his blessings upon all his devotes. A small, unassuming, comely structure, the Madappura is under a reinforced concrete terraced superstructure, surrounded by sprawling old building which provide the devotees with free food and ladging, The facilities are available to all alike regardless of whether or not one chooses to make an offeing. There are no middlemen nor touts and the devotees are never asked as to what offerings they wish to make or what pooja they wish to perform. The atmosphere of warm hospitality makes one fell genuinely welcome. The rituals are held at a nominal tariff, well within the reach of the common man. By providing free food and accommodation for all who come to worship, the Madappura authorities have preserved the age-old tradition of the great Hunter God. Muthappan ordains that his devotees be taken care of. He assures the presiding Madayan not to worry about, day to day expenses, as they will be replenished. An act of implicit faith, Parassinikkadavu reaffirms its tenacity and strength. Some things never change, of these two are Prassinikkadavu Madappura and Sree Muthappan.

Prayers and Offerings to Sree Muthappan

The meaning of the word ‘Vazhipaadukal’ is Vazhipaaduka or submit reverentally. This means that we have submitted to God. Muthappan Daivam was consecrated at Kunnummal Tharawd of a Thiyan. This house is known as Madappura, considering its hallowed nature, it is known as a Modom. This must have got transformed into Madappura. The Kshethram and the deity belong to the members of the said family. The Karanavar or the presiding uncle is the most important representative of God. He is titled Madayan. On ordinary days, it is the Madayan, a member of the Thiya community who performs the Pooja rites. Tantric rites at the Madappura are however performed by the members of Poondattam Illam. Besides the days of Sankramam-the passing of a planet from one sign of the Zodiac to another-on six to seven occasions the nambudiri-a Malayalee Vaishnavite Brahmin performs Punnyaaham – sprinkles consecrated water and performs purifactory rites. Till this Pooja gets over, no fish or meat is brought in the precincts of the Madappura. When the Nambudiri or the Madayan performs Pooja rites, the devotees can worship in the normal course.  Members of all caste and creed including foreigners, make offerings. It is doubted whether there is a temple anywhere in the country where believers of all faiths worship. Though the Madappura Authorities have no stipulation as to which offering is to be made, the offerings usually made are given below;

  • Thiruvappana
  • Karinkalasam
  • Oottu Vellattam
  • Payankutti Vellattam
  • Payankutti
  • Vilakkum Maala

The above-mentioned offerings have been decided without any basis. These have been mentioned in the age-old Thottam Lyrics. Though the costs of various commodities have drastically increased, there had been no change in the above-mentioned tariff. Money orders are regularly received by the Madappura Authorities and Prasadam – sacred ashes are received by the devotees in return, by post. On ordinary days, the Nada or the door of the Sree Kovil – the Sanctum Sanctorum opens at 4’o clock in the morning. By that time, worshippers would have croweded the courtyard of the Madappura. During Pooja time, Thottam Lyrics are chanted. At its end, it iis Muthappan’s ritual dance sequence. Each and every dovotee offers Dakshin to Sree Muthappan, according to their ability and narrated their woes and worries, Muthappan patiently listens and advises them ‘Panippaadu’. The divine utterances of Muthappan are like the commands of a Velichapad – the Oracle or Shamanic priest of some Durga – Mother Goddess temple. After hearing these utterance, the worshippers leave with their faces glowing with satisfaction. In the night, between 8 and 9’o clock, there will be impersonation and ritualistic dance. At noon also, these things take place. The Nada or the door of the Sanctum remains open till midnight. On days of special significance, rituals take place throughout day and night.

Kottiyoor Perumal and Muthappan

The relationship Sree Muthappand had with Kottiyoor Perumal depended on certain facts and are not mere fables. The famous Kottiyoor Kshethram exists on the easternmost extremity of Thalasserry Tapluk. This is a Devaswom with plenty of landed property and other assets, managed by the members of Nair Community. In Kottiyoor also the idol is that of Loord Siva. For performing Elanneer Abhishekam – ablution with tender coconut water, members of the Thiya community have got their importance and prominence. This is of special significance. Prior to the beginning of Utsavam or the Annual Festival, and at the end of the festival, the representative of Muthappan has to go and perform abhishkam or ablution to the deity by using the folded leaf of Koova Arrowroot – Javanese Canna glauca – as a leaf bowl. Later on Nambudirikal, Naalu veettu Nayanmar who are the temple trustees, also arrive there. The representative of Muthapan “Purangalayan” is given tow Panam Dakshina and takes charge of the Manithara – the dwelling place of Kottiyoor Perumal. Dakshina is a gift offered to Brahmins, venerable persons or deities. Later on Purangalayan – Muthappan was at Puralimala near Mattannur, in Thalasserry taluk. It was when Paadikutty Amma, the wife of Ayyangarayappan was taking her bath in Thiruvanchira (Kottiyoor) that she found Muthappan. He was found as an ordinary child. Paddikutty Amma brought up the child, who in due course of time started developing a craving for non-vegetarian food and liquor. He moved about with Neelakkarimbana Villu-bow and Neelathil Mukkiya Ambu-Arrow; he killed Muttennu Pullu-Little Ringed Plover, Common Snipe, Gray Partidge, Red Jungle Fowl, Grouse, spotted Crake and the Common Snipe, and the common Crane. He used to cook the meat on a barbecue and relish it along with copious quantity of liquor. Ayyangrayappan considered the presence of Muthappan as a source of annoyance. Because of this, Paadikutty Amma had to get rid of her fosterson, Muthapand. But Muthappan was not frustrated. Carrying Bow and arrows he traveled thorugh Kunnathur Paadi and ultimately reached Puralimala. He lived in Puralimala for a long period and gained the status of a Lord or Protector of Harichandra Kotta or Fort. Enrout Puralimala, Muthappan stealthily drank liquor of Aalayaattu Moothoran Chandan. He climbed Madhupan Pana-toddy yielding plam-Palmyra, took plam toddy and started drinking. When Chandan corfronted Muthappan, he cursed him and destined him to become a stony mass. Later on, satisfied with the devotion of Chandan’s wife Kaalayikodi Adiyaathi who vowed to offer Payankutti using Vecharingaadu-boiled pulses-Van payar, Cherupayar, Tuvara, Kadala, Blackgram, Koppad (dried Mackerel, shark and Mullan-Minnows), pieces of Coconut Kernel, Toddy and Arrack. Chandan was given a fresh lease of life. Seeing this divine act every body realized that Muthappan was a divine figure and thereafter he vanished. This is the summary of what had been mentioned in Thottam Lyrics. The Utsavam or the Annual Festival falls on the 16th of Vrishikam the 4th month of Malayalam Era or say December 1st during Sarat Rithu-the month of Tulam and Vrishikam (October-November) when the rains had receded and the severty of the sun is not there. Durint the Annual Festival or Utsavam, thousands of Devotees from far and near rush to Parassinikadavu. It is doubted whether there is any other temple in North Malabar where devotees gather in such large numbers for worship.  The Sree Kovil or the Sanctum Sanctorm of the Madappura is an unassuming structure and two idols made out of Pancha Loha – a five metal alloy, are consecrated her. The Prasadam or the remnants of the offerings to God, are sacred ashes instead of sandal paste. Devotes of all castes and creed visit the Madappura and receive Prasadam. At the Madappura, free food is offered to the devotees. Muthappan insists that there should be nodevotee with and empty stomach. A major portion of the daily income is utilized for giving free food to the devotees, Strudents of the near by schools are given free food from the Madapurra. The Madathipathi lives as an exemplary person under the divine influence of Sree Muthappan.  The writer had come across hundreds of Jawans-soldiers who had come direct to the Madappura from the battlefields to make their offerings, which they had vosed, for the protection given to them in the battlefield.  In the past, Paracheengakkadavu Madappura existed as, a Sree Kovil known as Podi Kalam with a thatched roof with straw. These days, once or twice, only the personification of Sree Muthappan in Theyyam Form was organized. Thos days and old man, living in an out of the way village, to the East of Taliparamba expperinced severe pain in the eyes and loss of eyesight. He prayed to offer two silver sham eyes to Parassinikkadavu Muthappan, in case he did not lose his eyesight.
For the old man who was cured of his disease, it took a few years to fulfil his vows. When infirmity affected him, the old man called his son and told him of his indebtendness. On a Sankarama day, after lunch, the father and the son started off for Parassinikkadavu to witness the Vvellattam ritual at dusk and make the votive offering. With the help of a walking stick, the old man walked in front and his son followed him and on reaching the place now called Dharmasaala,the old man got fully exhausted, While he moved standing and sitting at various places, seeing that darkness had swept Maangaattu Parambu which was full of thickets, the old man feared that Muttappan might dismount his Thiru Mudi-Headgear before he dould reach the Madapura, the old man lamented. In this birth he may not be in a position to find another occasion to visit the Madappura, the old man wiped his tears. It is after a long time that he could venture to visit Parassinikkadavu and fulfil his vows and to pay his respects to the deity. But when he thought that his wish will not bear fruit, his feet started trembling more. Behind the old man who was struggling to walk chanting holy verses, his son walked slowly. T console his father, the son tried his utmost. Where as at Parassinikkadavu Devasthanam, even after the beationg of the drums had reached a crescendo, Muthappan was relaxed, seated on the Peedham as if he was waitiong for the arrival of some ond important. The presiding Madayan, the lesser Madayanmar and the devotees stood astonished without knowing what was behind this. To the Presiding Madayand who enquired with folded hands, the reason for not dismountiong the headgear, Vellattam said that he had to wait for sometime more since he was expectiong the arrival of Dakshina, from an important devotee. Saying these words Bhagavan moved about leisurely to while away time. Yes! In the said circumstances, and air of tranquility prevailed. After a while, and old man was seen coming towards the river bank holding the hand of his son. The old man washed his feet in river and when he saw the divine figure, he could not hold back his tears of ecstasy. He prostrated before the divine form he longed to see, sobbing all the while. The glow of the oil wick lamps got brighter and the drumming reached a crescendo; Saying the words ‘I was waiting for your arrival, Bhagavan blessed him by putting Thulasi leaves on his head. Vellatam received the silver replica of the eyes as votive offerings from the old man.

The Pangs of Separation

Though at Madappurakkal, the places of worship of Sree Muthappan, two divine forms appear; but at Kunnathurpaadi, they appear separately. The circumstances that lead tothis state, is all the more interestion. When Bhagavan left Ayyangarara Illam, with sham eyes, forgoing his eyesight, as desired by Paddikutty Andarjanam, was in real human form. He confronted hardships and had to submit to many difficulties, of his own accord. Sree Maha Vishnu was prompted to assume an illusory form by Parameswaran who assumed another form reached the forest availing the rare occasion he had received for drinking Madhu-the divine Nectar and came across blind Vishnu who was wandering. This is according to mythical legends. Whereas one day when both were in the forest for the sake of enjoying Madhu, seeing a wild elephant Sree Parameswaran who was standing at a distance got bewildered. Bhagavan Narayanan, who knew everything, blessed the pachyderm and drove it away. Sree Parameswaran who was humorous by nature stood astonished seeing this scene from a distance. He addressed his associate who came for his help as ‘Cherukkan,’Parameswaran who reached close by, was addressed as ‘Nayanar,’as atonement towards the feeling of offence, they decided that at Kunnathur Mala mountain they should appear singularly. This is vaguely mentioned in ancient legends. May be out of devotion or out of logic, the above said legends are fascinating, making one believe that it is not completely imaginary. Though is was decided not to meet at Paadi, Sree Parameswaran who was in the form of Vellattam, did not have the desire to leave Kunnathoor Mala-mountain, Thriuvappan who appeared with bow and arrow, in front of Vellattam who was perplexed said these words. ‘Look, I am propelling this arrow, wherever it lands up, we can meet once again. Without having the courage to say a word, Vellattam returned. Bidding farewell to the forest where Vellattam and enjoyed liquor to his heart’s content and where he had been running about in a playful and jubilant manner, he descended, the steps one after the other and moved away. Crossing the forest and river, Bhagavan wandered a few days with the feeling of loss, and finally arrived at the thickets of Paracheenga at the river bank and came across the hallowed arrow, which was lying, on the stump of a Kaanjiram-the Nux Vomica tree. This place later on came to be known as Attinkara and Paracheenikkadavu. Even now, the daily rituals indicate that the administrative power and control rest with Vellattam. The reason is that from the place of origin, though the deity returned with some reluctance, such a beautiful place was selected and Thiruvappana wearing sham eyes is made to descend the hill after midnight and extending hospitality, is all done by Vellattam only! Thiruvappana wearing sham eyes is made to descend the hill after midnight and extending hospitality, is all done by Vellatam only! Thiruvappana, who is the sole authority at Kunnathurpaadi, conducts investigations and imposes punishments and becomes the Protector out of own will. But at Parassinikkadavu, without consulting Cherukkan who is in Vellattam from, no decision is taken. The reason is that Vellattam who appears at dusk, after inspecting the entire area, gets ready to prepare the feast for the deity who appears in the morning. The diety is received with Madhu Kumbam, the pot made out of clay, full of toddy, and Taalapoli-platters having flowers and lamps, and the harmonious sound produced by a set of musical instruments. The deity is then made to sit. Though it is with a sense of atonement, that Thiruvappana seeks the opinion of Vellattam in many matters, it is when he reaches Parassinikkadavu that he makes it apparent that he is blind. (Courtesy : Author:K V Jayaram)

മുത്തപ്പൻ തെയ്യം:

നായാട്ടു ദൈവങ്ങളുടെ ഗണത്തിലാണ് മുത്തപ്പന്‍ ഉള്‍പ്പെടുന്നത്. വര്‍ഷത്തില്‍ എല്ലാ ദിവസവവും മുത്തപ്പന്‍ കെട്ടിയാടുന്നത്‌ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലാണ്. മുത്തപ്പന്റെ ആരൂഡ സ്ഥാനമായി കണക്കാക്കുന്നത് കുന്നത്തൂര്‍ പാടി, പുരളിമല എന്നിവിടങ്ങളാണ്. ശ്രീ മുത്തപ്പന്‍ ഒരു ദൈവമാണെങ്കിലും രണ്ടു ദൈവിക രൂപങ്ങളെപ്രതിനിധാനം ചെയ്യുന്നു. തിരുവപ്പന, വെള്ളാട്ടം എന്നിവയാണ് ആ രൂപങ്ങള്‍. മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും, ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും ഒരേ പോലെ പ്രതിനിധാനം ചെയ്യുന്നു. പറശ്ശിനിക്കടവില്‍ ഇവ രണ്ടും കെട്ടിയാടിക്കുമ്പോള്‍ കുന്നത്തൂര്‍ പാടിയില്‍ ഇവ രണ്ടും ഒന്നിച്ചു കെട്ടിയാടിക്കാറില്ല.

അയ്യങ്കര ഇല്ലത്ത് വളര്‍ത്തിയ കുട്ടിയാണ് ‘തിരുവപ്പന’ എന്നും അദ്ദേഹത്തിന്റെ യാത്രയില്‍ ലഭിച്ച ശൈവംശമുള്ള ചങ്ങാതിയാണ് ‘മുത്തപ്പന്‍’ എന്നുമൊരു വിശ്വാസം നിലവില്‍ ഉണ്ട്. തിരുവപ്പന്‍ വെള്ളാട്ടത്തെ പുരളിമലയില്‍ വെച്ച് കണ്ടെത്തിയപ്പോള്‍ കൂടെ കൂട്ടിയതാണെന്നും പറയപ്പെടുന്നു. മറ്റൊന്ന് തിരുവപ്പനയെയും മുത്തപ്പന്‍ എന്ന് വിളിക്കാറുണ്ട് എന്നുള്ളതാണ്. ഇത് പ്രകാരം തിരുവപ്പന്റെ ചെറുപ്പം ‘പുതിയ മുത്തപ്പന്‍’ എന്ന കോലത്തിലും കൌമാരം ‘പുറങ്കാല മുത്തപ്പന്‍’ എന്ന രൂപത്തിലും യൌവനം ‘നാടുവാഴിശ്ശന്‍ തെയ്യമായും’ പിന്നീടുള്ള രൂപം ‘തിരുവപ്പന’യായും കെട്ടിയാടിക്കുന്നു എന്നൊരു വിശ്വാസവും കൂടിയുണ്ട്. കൂട്ടുകാരനായി കൂട്ടിയ മുത്തപ്പനാണ് ശരിക്കുമുള്ള മുത്തപ്പന്‍ തെയ്യമത്രെ. നരച്ച മീശയും വൈക്കോല്‍ കൊണ്ടുണ്ടാക്കിയ മുടിയും ഉള്ള ഈ രൂപമാണ് മുത്തപ്പന്‍. ഈ തെയ്യത്തിന്റെ വെള്ളാട്ടം ഏതു സ്ഥലങ്ങളിലും കെട്ടിയാടിക്കാം. പക്ഷെ തെയ്യം ആരൂഡ സ്ഥാനങ്ങളിലും മടപ്പുരകളിലും പൊടിക്കളങ്ങളിലും മാത്രമാണ് കെട്ടിയാടിക്കുക. പെരുവണ്ണാന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്‌.

ആദ്യകാലങ്ങളില്‍ അഞ്ഞൂറ്റാന്‍ സമുദായക്കാരാണ് വലിയ മുടിയും പൊയ്ക്കണ്ണ്‍ എന്നിവയുള്ള തിരുവപ്പന കെട്ടിയാടിയിരുന്നതെങ്കില്‍ ഇന്ന് അതും വണ്ണാന്‍ സമുദായക്കാര്‍ തന്നെയാണ് കെട്ടുന്നത്. മുത്തപ്പന്‍ തിരുവപ്പനയെ സംബോധന ചെയ്യുന്നത് ‘നായനാര്‍’ എന്നാണു. തിരുവപ്പന് ഇരുന്നു വാഴ്ചയും മുത്തപ്പനും വെള്ളാട്ടത്തിനും നടന്നു വാഴ്ചയുമാണ് പഥ്യം. വൈഷ്ണവംശവും ശൈവാശവും ഉള്ള തിരുവപ്പനെ മുത്തപ്പന്‍ എന്ന് വിളിക്കുന്നതിനാല്‍ ഈ തെയ്യക്കോലങ്ങളുടെ പേരുകള്‍ ചിലര്‍ക്ക് വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.

തിരുവപ്പന്‍ എന്ന യഥാര്‍ത്ഥ ശക്തി രൂപത്തിന് വെള്ളാട്ടം സാധാരണമല്ല. പറശ്ശിനിക്കടവില്‍ മുത്തപ്പനെന്ന പേര്‍ വെള്ളാട്ടത്തെയാണ് കുറിക്കുന്നത്. പക്ഷെ കുന്നത്തൂരില്‍ മുത്തപ്പനെന്ന പേര് തിരുവപ്പനാണ്. മുത്തപ്പന്‍ എന്ന സഹായിയെ എല്ലാ കാര്യത്തിനും ഏല്‍പ്പിക്കുന്നതിനാല്‍ തിരുവപ്പന് പകരമായാണ് മുത്തപ്പന്‍ വെള്ളാട്ടത്തെ കെട്ടിയാടിക്കുന്നതത്രേ.

മക്കളില്ലാതിരുന്ന അയ്യങ്കര ഇല്ലത്തെ വാഴുന്നോര്‍ക്കും, പാടിക്കുറ്റിഅമ്മയ്ക്കും പ്രാര്‍ത്ഥനയുടെ ഫലമായി പുഴക്കരയില്‍ വെച്ച് ഒരു ആണ്‍കുഞ്ഞിനെ കിട്ടുകയും സ്വന്തം മകനെ പോലെ അവനെ ഇല്ലത്ത് വളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ചെറുപ്പത്തിലെ തന്നെ കുട്ടി അടുത്തുള്ള കാട്ടില്‍ പോയി വേട്ടയാടി കിട്ടുന്ന ഇറച്ചി ഭക്ഷിക്കുകയും കാട്ടുവാസികളുമായി കൂട്ടുകൂടി നടക്കുകയും ചെയ്തു. ഇതറിഞ്ഞ വാഴുന്നോര്‍ കുട്ടിയെ ശാസിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കുട്ടി തന്റെ വിശ്വരൂപം വാഴുന്നോര്‍ക്കും പാടിക്കുറ്റിയമ്മക്കും കാട്ടിക്കൊടുത്ത ശേഷംസ്വന്തമിഷ്ടപ്രകാരം വീട് വിട്ടിറങ്ങി.

കുന്നത്തൂര്‍ മലയില്‍ എത്തിയ ദേവന്‍ പനങ്കള്ളിന്റെ ഗന്ധം വല്ലാതെ ഇഷ്ടപ്പെടുകയും പനയില്‍ കയറി കള്ളുകുടിക്കുകയും ചെയ്തു. പിന്നീട് ഇതൊരു ശീലമാക്കി മാറ്റി. സ്ഥിരമായി കള്ളുമോഷണം പോകുന്നത് മനസ്സിലാക്കിയ കള്ളെടുക്കാന്‍ വരുന്ന ചന്തന്‍ എന്ന തീയന്‍ കള്ളനെ പിടിക്കാന്‍ അമ്പും വില്ലുമായി കാത്തിരുന്നു. പതിവ് പോലെ കള്ളു എടുത്ത് കുടിക്കുന്ന ദേവനെ കണ്ടു അമ്പെയ്യാന്‍ ശ്രമിച്ച ചന്തന്‍ കല്ലായി മാറി.

നേരം ഇരുട്ടിയിട്ടും ചന്തനെ കാണാതെ ചന്തന്റെ ഭാര്യ പനയുടെ ചുവട്ടില്‍ വന്നു നോക്കിയപ്പോള്‍ കണ്ടത് തന്റെ ഭര്‍ത്താവ് ഒരു കല്ലായി മാറിയതായിരുന്നു. പനയുടെ മുകളില്‍ നോക്കിയ ചന്തന്റെ ഭാര്യ അവിടെ വയസ്സായ ഒരു ദിവ്യ രൂപം കള്ളുകുടിക്കുന്നത് കാണുകയും ചെയ്തു. എന്റെ മുത്തപ്പാ എന്ന് വിളിക്കുകയും (വയസ്സുള്ള ആളുകളെ മുത്തപ്പാ എന്ന് വിളിക്കുമായിരുന്നു)ദേവനെ പ്രീതിപ്പെടുത്തന്‍ കടലയും പയറും വേവിച്ചു മത്തിയും ചുട്ടു ഒരു കുടം കള്ളും കൊടുക്കുകയും ചെയ്തു. ഇതാണ് മുത്തപ്പന്റെ ആദ്യ നിവേദ്യം. സന്തുഷ്ടനായ മുത്തപ്പന്‍ ചന്തനെ പഴയ രൂപത്തിലാക്കി.

അവിടെ നിന്നും യാത്ര തിരിച്ച ദേവന്‍ വഴിയില്‍ ശൈവംശമായ മുത്തപ്പനെ കണ്ടുമുട്ടുകയും രണ്ടു പേരും ചേര്‍ന്ന് തങ്ങള്‍ക്ക് ഇരിക്കാന്‍ യോഗ്യമായ ഒരിടം തേടുകയും ചെയ്തു. അങ്ങിനെ കുന്നത്തൂര്‍ നിന്ന് മുത്തപ്പന്‍ ഒരു അമ്പ്‌ അയക്കുകയും അത് ചെന്ന് വളപട്ടണം പുഴയുടെ അരികിലുള്ള പറചീനി കടവില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തുവത്രേ. പറചീനികടവ് ലോപിച്ചാണ് പറശ്ശിനിക്കടവായത് എന്നാണ് വിശ്വാസം.
അങ്ങിനെ ഒരു പേരില്‍ രണ്ടു മൂര്‍ത്തികള്‍ എന്നതാണ് മുത്തപ്പന്റെ പ്രത്യേകത. ചന്ദ്രക്കല അണിഞ്ഞിരിക്കുന്ന ശിവന്റെ അവതാരമായ മുത്തപ്പനും (വെള്ളാട്ട മുത്തപ്പന്‍), മത്സ്യാവതാര രൂപമണിഞ്ഞ വിഷ്ണുവിന്റെ അവതാരമായ മുത്തപ്പനും (തിരുവപ്പന). ജാതി മത വര്‍ണ വിത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ സ്വീകരിക്കുന്ന മടപ്പുരയാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുര. തീയ ജാതിയില്‍പ്പെട്ട മടയനാണ് മടപ്പുരയുടെ അധികാരി. മരുമക്കത്തായ സമ്പ്രദായപ്രകാരമാണ് ഇവിടെ മടയന്‍ അധികാരമേല്ക്കുന്നത്.

മുത്തപ്പന്‍ തെയ്യം ആടുന്നയാള്‍ കള്ളുകുടിക്കുകയും കാണികള്‍ക്ക് കള്ളുകൈമാറുകയും ചെയ്യാറുണ്ട്. മുത്തപ്പനെ ഇപ്പോഴും ഒരു നായ അനുഗമിക്കാറുണ്ട്. അത് കൊണ്ട് തന്നെ മടപ്പുരയില്‍ നായയെ പാവനമായി കരുതുന്നു. മടപ്പുരയുടെ പ്രവേശനകവാടത്തില്‍ തന്നെ രണ്ടു നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മടപ്പുരയില്‍ പ്രസാദം തയ്യാറാകുമ്പോള്‍ ആദ്യം എപ്പഴും നല്‍കാറ് മടപ്പുരയുടെ ഉള്ളിലുള്ള നായക്കാണ്. മുത്തപ്പന് മുന്നില്‍ നായ്ക്കളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പല കഥകളില്‍ ഒന്ന് ഇങ്ങിനെയാണ്‌. വര്‍ഷങ്ങള്‍ക്ക് മുമ്പ്മടപ്പുരയിലെ അധികാരികള്‍ മടപ്പുരയില്‍ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കുറച്ചു നായ്ക്കളെയും കുഞ്ഞുങ്ങളെയും മടപ്പുരയില്‍ നിന്ന് പുറത്താക്കി. പക്ഷെ അന്നത്തെ ദിവസം തെയ്യം അവതരിപ്പിക്കുന്ന ആള്‍ക്ക് തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി കോലധാരിയില്‍ പ്രവേശിച്ചാണല്ലോ തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നത് വരെ കോലധാരി മുത്തപ്പന്‍ ആയി മാറുന്നു എന്നാണു വിശ്വാസം). നായ്ക്കളെ മടപ്പുരയില്‍ നിന്ന് പുറത്താക്കിയത് കൊണ്ടാണ് മുത്തപ്പന്‍ തെയ്യം കോലധാരിയില്‍ പ്രവേശിക്കാത്തത് എന്ന് മനസ്സിലാക്കിയ മടപ്പുര അധികാരികള്‍ നായ്ക്കളെ മടപ്പുരയിലെക്ക് തിരിയേ കൊണ്ടുവന്നു അന്ന് മുതല്‍ തെയ്യം വീണ്ടും സാധാരണ ഗതിയിലായി എന്നുമാണ് കഥ.

വേറൊരു കഥയുള്ളത് ഇങ്ങിനെയാണ്‌: അയ്യങ്കര മതിലകത്തെ പാര്‍വ്വതിക്കുട്ടി അന്തര്‍ജ്ജനത്തിന് ശ്രീ മഹാദേവനായ വയത്തൂര്‍ കല്യാറീശ്വരന്റെ വര പ്രസാദമായി തിരുവഞ്ചിറ ക്കടവില്‍ നിന്നും കളഞ്ഞു കിട്ടിയ പൊന്മകനാണ് മുത്തപ്പന്‍. മനയില്‍ ഓമനയായി വളര്‍ന്ന ഈ ശിവപുത്രന്‍ കാടരോടും വേടരോടും കൂട്ടുകൂടി പുല്ലിനെയും പ്രാവിനെയും വേട്ടയാടി ചുട്ടു തിന്നും മദ്യപിച്ചും മുന്നോട്ടു പോയപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. കുന്നത്തൂര്‍ പാടിയിലെ മടയില്‍ പന്തീരാണ്ടു കാലം തപസ്സു ചെയ്തു ദിവ്യനായി പാവങ്ങളുടെ പ്രിയങ്കരനായി നാടിറങ്ങി. അക്കാലത്ത് പ്രയാട്ടുകര മഹാ രാജാവ് ഹരിശ്ചന്ദ്ര പെരുമാള്‍ പ്രജാഹിതം മറന്നു നാടുഭരിച്ചപ്പോള്‍ അടിമകളെ സംഘടിപ്പിച്ച് പടയൊരുക്കി പെരുമാളുടെ ധാന്യപ്പുര കയ്യടക്കി അവയെല്ലാം ഏഴകള്‍ക്ക് കോരിക്കൊടുത്തു. അങ്ങിനെ പാവങ്ങളുടെ കണ്ണീര്‍ വീണ വിളികളില്‍ മനസ്സളിയുന്ന ദേവന്‍ അവര്‍ക്ക് കണ്‍കണ്ട ദൈവമായി, മുത്തപ്പനായി മാറി.

മുത്തപ്പന്റെ പ്രീതി നേടുവാനായി ഭക്തര്‍ നടത്തുന്ന പ്രാര്‍ത്ഥനകളില്‍ ഒന്നാണ് പൈങ്കുറ്റി. കൊടുമുടി വെള്ളാട്ടം, ഊട്ടും വെള്ളാട്ടം എന്നിവ കോലം കെട്ടിയാട്ടത്തോടൊപ്പമുള്ള പ്രാര്‍ത്ഥനകളാണ്. തറവാടുകളിലും പൊടിക്കളങ്ങളിലും മറ്റും തീയ്യന്‍, വണ്ണാന്‍ അടിയാന്‍ എന്നിവരില്‍ ആരെങ്കിലും ഭക്ത്യാദരപൂര്‍വം നടത്തുന്ന അനുഷ്ഠാനകര്മ്മങ്ങളാണ് പൈങ്കുറ്റി. പൈങ്കുറ്റി എന്നാല്‍ ചെറിയ മണ്ണ് ഭരണികളിലെ കള്ളു നിവേദ്യമാണ്. വന്‍പയര്‍, കടല, തുടങ്ങിയ അഞ്ചു വര്‍ഗം പയറുകള്‍വറുത്ത് വേവിച്ചതും ഉണക്ക മീന്‍, തെങ്ങാപ്പൂള്‍ എന്നിവ ചേര്‍ന്നതുമായ പഞ്ചങ്ങളും കോല്‍പ്പാടും പൈങ്കുറ്റിക്ക് മുതൃച്ച വെക്കും. അടിച്ചു തളിച്ചു ശുദ്ധമായ ഇടത്ത് പലകവെച്ചു നിറദീപം വെച്ച് ഇളനീര്‍ കൊത്തി കലശമാടി ആദ്യം കുറി കൂട്ടും. വാഴയിലയില്‍ ഭസ്മം ചാലിച്ച് കുറിക്കൂട്ടുണ്ടാക്കി കുറിവരയക്കുന്ന ചടങ്ങാണിത്‌. പീഠം ചാര്‍ത്തല്‍, മുതൃച്ച വെക്കല്‍, വീത്, നായൂട്ടു, ധൂമം കാട്ടല്‍ തുടങ്ങിയ അനുഷ്ഠാനത്തിലൂടെ മുത്തപ്പ പ്രീതി വരുത്തുന്ന ഭക്തി നിര്‍ഭരമായ കര്മ്മമാണിത്.

വളരെ വ്യാപകമായി കാണുന്ന റെയില്‍വേ പുറമ്പോക്കിലെ മുത്തപ്പന്‍ മടപ്പുരയുമായി ബന്ധപെട്ടു ഒരു കഥ പറഞ്ഞു കേള്‍ക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ് ഒരിക്കല്‍ ബ്രിട്ടിഷുകാരനായ ഒരു ഉദ്യോഗസ്ഥന്‍ കണ്ണൂരിലേക്ക് വണ്ടി കയറി. കണ്ണൂരില്‍ വണ്ടിയിറങ്ങിയ അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതായി വിഷമിച്ചു നില്‍ക്കുന്ന സമയത്ത് ഇനി എന്താ ചെയ്യുക എന്നോരാളോടു ചോദിച്ചപ്പോള്‍ മുത്തപ്പനെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ കിട്ടുമെന്നു പറയുകയും അത് പ്രകാരം ഇംഗ്ലീഷുകാരനായ ആ ഉദ്യോഗസ്ഥന്‍ മുത്തപ്പനെ വിളിച്ചു പ്രാര്‍ഥിച്ചുവെന്നും നഷ്ടപ്പെട്ട തന്റെ സാധനം തിരിച്ചു കിട്ടിയ അദ്ദേഹം പിന്നീട് റെയില്‍വേയില്‍ എവിടെയൊക്കെ പുറമ്പോക്ക് സ്ഥലങ്ങള്‍ ഉണ്ടോ അവിടെയൊക്കെ മുത്തപ്പന്റെ മടപ്പുര പണിയുന്നതിനു സമ്മതമേകിയത്രെ. അങ്ങിനെയാണ് ഇന്ന് കാണുന്ന രീതിയില്‍ വ്യാപകമായി റെയില്‍വേ മുത്തപ്പന്‍ മടപ്പുരകള്‍ പിന്നീട് ഉണ്ടായതത്രേ.

പാടിക്കുറ്റി അമ്മ:

മുത്തപ്പന്‍ ദൈവത്തിന്റെ അമ്മയാണ് പാടിക്കുറ്റിയമ്മ എന്ന് വിശ്വസിക്കുന്നു. മൂലംപെറ്റ ഭഗവതിയായും കൊട്ടിയൂരമ്മയായും ഈ ദേവത ആരാധിക്കപ്പെടുന്നു. വളരെ നാളുകളോളം മുത്തപ്പനെ പോറ്റി വളര്‍ത്തിയത് ഇവരാണ്. അത് കൊണ്ട് തന്നെ ദൈവത്തിന്റെ സ്ഥാനം പാടിക്കുറ്റിയമ്മക്ക് ലഭിക്കുന്നു. പറശ്ശിനിക്കടവിനടുത്ത കോടല്ലൂരിലെ പാലപ്രം ക്ഷേത്രത്തിലാണ് പാടിക്കുറ്റിയമ്മയുടെ തെയ്യം കെട്ടിയാടുന്നത്‌. മീനമാസത്തിലാണ് ഇവിടെ ഈ തെയ്യം അരങ്ങേറുന്നത്. എരുവശ്ശിയിലെ ശ്രീ പാടിക്കുറ്റി മഹാദേവി ക്ഷേത്രമാണ്‌ മറ്റൊരു പേരുകേട്ട ക്ഷേത്രം.

бесплатное объявление москвакосметичка магазинхоум кредит клинусловия получения кредитной карты кукурузавзять деньги в долг сочикредит без справок сургут


Major Temples (Kavus) where this Theyyam performed

Images

Videos

  • https://www.youtube.com/watch?v=NlzfLLuCCmM

    Sree Muthappan

  • https://www.youtube.com/watch?v=-V_O6VvOjx4

    Muthappan Theyyam

  • http://www.youtube.com/watch?v=UQlu_PEPso0

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning