Madayil Chamundi Theyyam (മടയിൽ ചാമുണ്ടി തെയ്യം)

  1. Home
  2. >
  3. /
  4. Madayil Chamundi Theyyam (മടയിൽ ചാമുണ്ടി തെയ്യം)

Madayil Chamundi Theyyam (മടയിൽ ചാമുണ്ടി തെയ്യം)

Madayil Chamundi Theyyam

About this Theyyam

കാളി എന്ന പേര്‍ ചൊല്ലി വിളിക്കുന്ന തെയ്യങ്ങളാണ്‌ ഭദ്രകാളി, വീരര്‍ കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടല ഭദ്ര കാളി, പുലിയൂരുകാളി തുടങ്ങിയവ. ചണ്ടമുണ്ടന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ എഴുന്നേറ്റ് കുടിക്കുകയും ചെയ്ത കാളി തന്നെയാണ് ‘ചാമുണ്ഡി’. രക്തത്തില്‍ മുഴുകിയതിനാലാണ് ചാമുണ്ഡിയെ ‘രക്ത ചാമുണ്ഡിയെന്നും’ ‘രക്തേശ്വരിയെന്നും’ വിളിക്കുന്നത്‌. ചണ്ട മുണ്ടന്മാരുമായുള്ള യുദ്ധത്തില്‍ കാളി ആകാശ പാതാളങ്ങളില്‍ അവരെ പിന്തുടര്ന്ന് ചെന്ന് യുദ്ധം ചെയ്തിട്ടുണ്ടത്രേ. പാതാളത്തില്‍ പോയത് കൊണ്ടാണത്രേ ‘പാതാളമൂര്ത്തി ’ എന്നും ‘മടയില്‍ ചാമുണ്ഡി’ എന്നും വിളിക്കുന്നത്‌.

വണ്ണാടില്‍ തറവാട്ടില്‍ മൂത്തപൊതുവാളും സഹായി കുരുവാടന്‍ നായര്‍ക്കൊപ്പം ഒരിക്കല്‍ നായാട്ടിനായി വനഗമനം നടത്തുകയായിരുന്നു. കുലച്ചുപിടിച്ച കുറുവില്ലുമായി പൊതുവാളും പിന്നില്‍ കത്തിയുമായി നായരും, വ്യഗ്രതയോടെ മുന്നോട്ടു നീങ്ങി. ഒരു നിമിഷം കുറച്ചകലെ കാട്ടാട് ഇറങ്ങിയ ശബ്ദം- വില്ല്കു ലച്ചു തൊടുത്തു. വീണ ഇര ഏതെന്നു അറിയ്യാന്‍ തിടുക്കത്തില്‍ ഉള്‍കാനനത്തിലേക്ക് ഓടി ചെന്നു. ഇരയെ കാണാതെ ഇരുവരും തളര്‍ന്നു ഇരിക്കുമ്പോള്‍ വര്‍ദ്ധിടാവേശതോടെ കാടിളക്കി അരവമുയര്‍ന്നു. അമ്പേറ്റ മൃഗത്തിന്റെ അലര്‍ച്ച. രണ്ടുപേരും ഭയത്തോടെയും അതിശയത്തോടെയും മുന്നോട്ടേക്ക്, മൂത്തപോതുവാളാണ് ആദ്യം കണ്ടത്.

ഒരു വലിയ മടയ്ക്കു അകത്തു തിളങ്ങുന്ന കണ്ണുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന കൃഷ്ണ വര്‍ണ്ണപീലികള്‍, ഗുഹയില്‍ നിന്ന് ഒരു ഘോര രൂപം പുറത്തിറങ്ങി രണ്ടുപേരും ജീവനും കൊണ്ട് വനത്തിനു വെളിയിലേക് പാഞ്ഞു . അവര്‍ക്ക് പിന്നില്‍ വെളോട്ടുചിലമ്പ് കിലുക്കി, വെള്ളിയരമണികള്‍ അരവമുതിര്‍ന്നു. അട്ടഹാസവും അലര്‍ച്ചയും അവരെ വേട്ടയാടി. പൊതുവാള്‍ ജീവനും കൊണ്ടോടി അഭയം പ്രാപിച്ചത്കാനക്കരയമ്മയുടെ പള്ളിയറയിലെക്കാണ്. കാനക്കരയമ്മ ഇങ്ങനെ മൊഴിഞ്ഞു “അഭയം ഞാനേകിയ മൂത്തപൊതുവാള്‍ എനിക്കരുമയാണ്‌ കലിയടക്കി നീ മടങ്ങുവിന്‍” കലിയടങ്ങാത്ത പാതാളഭൈരവി നായരെ കൂര്‍ത്ത നഖത്താല്‍ കുത്തിയെടുത്ത് കുടല്‍ പിളര്‍ന്നു രുധിരം കുടിച്ച് ചിലമ്പിട്ട കാലുകൊണ്ട്‌ ജഡം തട്ടിയെറിഞ്ഞു കലിയടക്കി.

ശാന്തയായ ഭൈരവിയെ പൊതുവാള്‍ അരിയെറിഞ്ഞേതിരേറ്റ് പള്ളിപീഠം നല്‍കി പൂവും അന്തിതിരിയും കയ്യേറ്റ് ഇഷ്ട്ട വരധായിനിയായ മടയില്‍ ചാമുണ്ടി യായി കുടിയിരുത്തി. ആലന്തട്ട കാട്ടിലെ മടയില്‍ നിന്നാണ് മടയില്‍ ചാമുണ്ടി ഉദയം ചെയിതതു കൊണ്ടാണ് ആലന്തട്ട മടവാതില്‍ക്കാവില്‍ ഭഗവതി എന്നും പറയുന്നത്


Major Temples (Kavus) where this Theyyam performed

Images

Videos

  • https://www.youtube.com/watch?v=PFSkic-P_Zk

  • https://www.youtube.com/watch?v=9K8j9_QzUGM

  • https://www.youtube.com/watch?v=8FSuiFbxrNQ

  • https://www.youtube.com/watch?v=k5iqTb0mku4

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning