Kalichan Daivam (കാലിച്ചാൻ തെയ്യം)

About this Theyyam
കാലിച്ചാൻ അഥവാ കാലിച്ചേകോൻ:
കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ തെയ്യം. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്ത്തനലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് പൊതുവേ കാലിച്ചാന്‍ ദൈവത്തെ ആരാധിക്കുന്നത്. കാഞ്ഞിരമരത്തിലാണ് കാലിച്ചാന്‍ തെയ്യത്തിന്റെ അധിവാസം.
തുലാം പത്തിനും പതിനൊന്നിനും ഉണക്കലരി വേവിച്ചു കാലിച്ചാന് ഊട്ടുന്ന ചടങ്ങ് ഇത്തരം കാവുകളില്‍ പ്രധാനമാണ്. ആ ദേവതയെ തൃപ്തിപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്‌ഷ്യം. ഇത് കാലിച്ചാനൂട്ട് അഥവാ കാലിച്ചേകോനൂട്ട് എന്നാണു അറിയപ്പെടുന്നത്. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നാണ് ഉണക്കലരി കാലിച്ചാന്‍ മരത്തിലെത്തിക്കുന്നത്. അവിടെ നിന്ന് നിവേദിച്ച ശേഷം എല്ലാ വീടുകളിലും എത്തിക്കും. കന്നുകാലികളെ കാണാതെ വന്നാല്‍ കാലിച്ചാന്‍ മരത്തിന്റെ കീഴില്‍ പായസവും മറ്റും നിവേദിക്കുന്ന പതിവും ഉണ്ടത്രേ. മേച്ചില്‍ സ്ഥലങ്ങളില്‍ വെച്ച് പാലും പഞ്ചസാരയും അരിയും കൊണ്ട് പായസമുണ്ടാക്കി ദേവതയ്ക്ക് നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്.
പൊയ്ക്കണ്ണ്‍ അണിഞ്ഞ് കന്നക്കത്തിയും അമ്പും വില്ലുമായി നടക്കുന്ന കാലിച്ചാന്‍ തെയ്യത്തിന്റെ രൂപം വയനാട്ടു കുലവനെ (തൊണ്ടച്ചനെ)ഓര്മ്മി പ്പിക്കുന്നതാണ്. തൊണ്ടച്ചന്റെ വെളിച്ചപ്പാട് തന്നെയാണ് കാലിച്ചാന്‍ തെയ്യത്തിനും അകമ്പടിയായി പോകാറുള്ളത് എന്നത് ശ്രദ്ദേയമാണ്. കാവുകളായാണ് കാലിച്ചാന്‍ ദേവസ്ഥാനങ്ങള്‍ കണ്ടു വരുന്നത്. കാവിനുള്ളില്‍ അല്പ്പംു ഉയര്ത്തി ക്കെട്ടിയ രണ്ടു ചെറിയ തറകള്‍ ഉണ്ടാവും ഒന്നില്‍ തിരി വെക്കുകയും മറ്റേതില്‍ തെയ്യാട്ട സമയത്ത് കലശം വെക്കുകയും ചെയ്യും. തെയ്യാട്ടം നടക്കുന്നത് ഈ കാവിനുള്ളില്‍ വെച്ചായിരിക്കും. സ്ഥലനാമങ്ങളില്‍ അടക്കം സ്വാധീനം ചെലുത്താന്‍ ഇത്തരം ദേവസ്ഥാനങ്ങള്‍ വലിയ പങ്കു വഹിച്ചു എന്നതിന് തെളിവാണ് സ്ഥലനാമങ്ങളായ കാലിച്ചാമരം, കാലിച്ചാനടുക്കം, കാലിച്ചാപൊതി, കാലിച്ചാന്പൊ്യ്യില്‍ തുടങ്ങിയവ.
അജിത് പുതിയ പുരയില്‍, ആന്തൂര്‍